യാത്രകൾക്ക് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു ഗതാഗത മാർഗ്ഗമാണ് ട്രെയിനെന്ന് പറയുന്നത്. വലിയ ബുദ്ധിമുട്ടുകളില്ലാതെ പൊതുവേ ആളുകൾക്ക് ദീർഘദൂര യാത്രകൾക്ക് തിരഞ്ഞെടുക്കാൻ പറ്റുന്ന ഒരു ഗതാഗത മാർഗവും ട്രെയിൻ തന്നെയാണ്. പലയാളുകളും രാത്രി യാത്രകളാണ് ട്രെയിനിൽ ഇഷ്ടപ്പെടുന്നത്.
രാത്രിയാത്ര ഇഷ്ടപ്പെടുന്നവർ അതിന് കാരണമായി പറയുന്നത് രാത്രി ട്രെയിന്റെ സമയം വളരെ കൃത്യമായിരിക്കുമെന്നാണ്. എന്നാൽ പലപ്പോഴും ട്രെയിൻ സമയം രാത്രിയിൽ തെറ്റാറില്ല, അതുകൊണ്ട് തന്നെ രാത്രിയാത്ര ഇഷ്ട്ടപെടുന്നവർ നിരവധിയാണ്. വൈകി എത്തുന്ന കാര്യത്തിൽ പേരുകേട്ടതാണ് ഇന്ത്യൻ റെയിൽവേയെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. എന്നാൽ രാത്രി എന്തുകൊണ്ടാണ് കൃത്യസമയത്തിനേക്കാൾ കൂടുതൽ നേരത്തെ ചിലപ്പോൾ ട്രെയിൻ എത്താറുള്ളത്. അതിന്റെ കാരണം എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.?
രാത്രിയിൽ ട്രെയിൻയാത്ര വളരെ അനുയോജ്യമാണ്. അതായത് ട്രെയിനിന്റെ ലോക്കോ പൈലറ്റിന് മറ്റു ബുദ്ധിമുട്ടുകളോന്നും ഇല്ലാതെ തന്നെ ട്രെയിൻ ഓടിക്കാൻ സാധിക്കും എന്നതാണ് അതിന് കാരണം. പലപ്പോഴും സിഗ്നലുകൾ കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടുണ്ടാവില്ല. പകൽ സമയത്തേക്കാൾ കൂടുതൽ രാത്രിയിലാണ് സിഗ്നലുകൾ കണ്ടുപിടിക്കാനുള്ള സാധ്യത. അതുപോലെതന്നെ മെയിൻറ്റനസ് ജോലികളൊന്നും പകൽ സമയങ്ങളിലെ പോലെ രാത്രിയിൽ ഉണ്ടാവില്ല. മനുഷ്യരും മൃഗങ്ങളും ഒക്കെ യാത്ര ചെയ്യുന്നതും വളരെ കുറവായിരിക്കും രാത്രിയിൽ. അതുകൊണ്ടുതന്നെ വലിയ ബുദ്ധിമുട്ടുകളോന്നുമില്ലാതെ ട്രെയിൻ രാത്രിയിൽ അനുവദിച്ചിട്ടുള്ള അതേ വേഗതയിൽ തന്നെ യാത്ര ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ട്രെയിൻ യാത്രകൾ രാത്രികളിൽ മാത്രം കൃത്യമായി എത്തുന്നത്.
കുറച്ചുപേർക്കെങ്കിലും ഈ വസ്തുതകളോക്കെ അറിയാം. അതുകൊണ്ടാണ് ട്രെയിൻ യാത്രകളിൽ രാത്രിയാത്രകൾ കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത്. അത് മാത്രമല്ല നേരത്തെ ബുക്ക് ചെയ്തിട്ടുള്ള രാത്രിയാത്രകളാണെങ്കിൽ സുഖമായി കിടന്നുറങ്ങാനുള്ള സൗകര്യവും ട്രയിനുകളിലുണ്ട്. എത്തേണ്ട ലക്ഷ്യസ്ഥാനം കുറച്ച് ദൂരെയാണെങ്കിലും വലിയ ക്ഷീണമോന്നുമില്ലാതെ തന്നെ എത്താം. ആ ഒരു പ്രത്യേകതയും ട്രെയിൻയാത്ര രാത്രിയിൽ തിരഞ്ഞെടുക്കുന്നവരുടെ മനസ്സിലുണ്ടാവും. ബസ്സിലാണ് ഒരു ദീർഘദൂര യാത്ര ചെയ്യുന്നതെങ്കിൽ ഒരേ ഇരിപ്പ് മടുപ്പ് ഉണ്ടാക്കും. അത് മാറ്റുവാനും ട്രെയിൻ യാത്രകൾ സഹായിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് കൂടുതൽ ആളുകളും ട്രെയിൻ എന്ന ഗതാഗതമാർഗം തിരഞ്ഞെടുക്കുന്നത്.. വലിയ ബുദ്ധിമുട്ടില്ലാതെ ക്ഷീണമില്ലാതെ ലക്ഷ്യസ്ഥാനത്തേക്ക് അല്പം ദൂരെയാണെങ്കിലും എത്താൻ ട്രെയിനുകൾ തന്നെയാണ് മികച്ചത്.