മുടി ചീക്കുവാൻ വേണ്ടി ചീപ്പ് ഉപയോഗിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. എന്നാൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമൊക്കെ ഉപയോഗിക്കുന്ന ചീപ്പുകളിൽ വ്യത്യസ്ത നമ്മൾ കാണാറുണ്ട്. സ്ത്രീകൾ ഉപയോഗിക്കുന്ന ചീപ്പുകൾ വളരെ വ്യത്യസ്തമാണ്. അവയുടെ പല്ലുകൾ വ്യത്യസ്ഥമായിരിക്കും. പല്ലുകൾ അടുപ്പിച്ച ചിലതാണ് കാണാറുള്ളത്. എന്തുകൊണ്ടാണ് വ്യത്യസ്ത തരത്തിലുള്ള ചീപ്പുകൾ സ്ത്രീകൾ ഉപയോഗിക്കുന്നത്. അതിന്റെ കാരണത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.?
സ്ത്രീകളുടെ മുടിയെന്ന് പറയുന്നത് വളരെയധികം നീളമുള്ളതാണ്. അതുകൊണ്ട് തന്നെയാണ് ചീപ്പുകളിൽ ഇത്തരം വ്യത്യസ്തതകൾ വരുന്നത്. പല്ലുകളാകന്ന ചീപ്പുകൾ മുടിയിലെ കുരുക്ക് കളയാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. പല്ലുകൾ അടുത്തിരിക്കുന്ന ചീപ്പുകൾ പ്രത്യേകമായ രീതിയിൽ മുടി കെട്ടുവാനും ഉപയോഗിക്കുന്നുണ്ട്. എന്നാൽ കുരുക്ക് കളയുവാൻ വേണ്ടി വളരെ സഹായകമായത് പല്ലുകൾ അകന്ന ചീപ്പുകളാണ്. വളരെ പെട്ടെന്ന് ഈ ചീപ്പുകൾ ഉപയോഗിച്ച് കളയാൻ സാധിക്കുന്നുണ്ട്. എങ്കിലും ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത് പല്ലുകൾ അടുത്ത ചെറിയ ചീപ്പുകൾ തന്നെയാണ്.
കാരണം വിപണിയിൽ കൂടുതലായും ലഭിക്കുന്നത് അത് ആയതുകൊണ്ടും, മറ്റു ചിലർക്ക് ഈ പല്ലുകൾ അകന്ന ചീപ്പിന്റെ ഉപയോഗം അറിയാത്തതു കൊണ്ടാണ് അങ്ങനെ ഉപയോഗിക്കുന്നത്. അല്ലാതെയുള്ള ഉരുണ്ടിരിക്കുന്ന ചിപ്പുകളും കാണാറുണ്ട്. ഇത് പൊതുവെ ചുരുണ്ട മുടി ഉള്ളവർക്കു വേണ്ടിയുള്ളതാണ്. മുടി ചുരുട്ടി ഉപയോഗിക്കുന്നത് യാതൊരുവിധത്തിലുള്ള കുരുക്കുകളുമില്ലന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഈ ചീപ്പുകൾ ഉപയോഗിക്കുവാൻ പാടുള്ളൂ. ഇല്ലയെങ്കിൽ അത് മുടിയിൽ കുരുക്കുകൾ സൃഷ്ടിക്കുകയാണ് ചെയ്യുക.
സത്യം പറഞ്ഞാൽ മൂന്നു ചീപ്പുകളും നല്ല നീളമുള്ള മുടിയുള്ളോരു വ്യക്തി ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ആദ്യം പല്ലുകൾ അകന്നത് ചീപ്പ് ഉപയോഗിച്ച് മുടിയിലെ കുരുക്കുകൾ പൂർണ്ണമായും കളയുക. അതിനുശേഷം പല്ലുകൾ അടുത്ത ചീപ്പ് ഉപയോഗിച്ച് മുടി ഇഷ്ടമുള്ള രീതിയിൽ കെട്ടുക. ഇനി മുടി ചുരുട്ടുന്നത് ആവശ്യമാണെന്നുണ്ടെങ്കിൽ ഉരുണ്ടിരിക്കുന്ന ചുരുട്ടുന്ന രീതിയിലുള്ള ചീപ്പ് ഉപയോഗിച്ച് ഇതിന്റെ അറ്റ്മൊന്ന് ചുരുട്ടി എടുക്കാവുന്നതാണ്.
അല്ലാതെ ഉപയോഗിക്കുകയാണെങ്കിൽ മുടിക്ക് പലതരത്തിലുള്ള ദോഷങ്ങളുണ്ടാകും. ചെറിയ പല്ലുകൾ അകലാത്ത ചീപ്പുകൾ ഉപയോഗിച്ച് ദിവസവും മുടിയിലെ കുരുക്ക് കളയുകയാണെങ്കിൽ കൂടുതൽ മുടി നഷ്ടപ്പെടുന്നത് കാണാൻ സാധിക്കും. അതേസമയം പല്ലുകൾ അകന്ന ചീപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിൽ മുടി കൊഴിയുന്നത് വളരെ കുറവായിരിക്കുമെന്നാണ് അറിയുന്നത്.