പരുന്തുകള്‍ എന്തിനാണ് സ്വന്തം കാടിന് തീ ഇടുന്നത്. കാരണമറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.

കാട്ടിൽ താമസിക്കുന്ന ജീവികൾ പലതരത്തിലുള്ള പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ട അവസ്ഥകൾ വരാറുണ്ട്. പലപ്പോഴും ഈ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ അവർ പഠിച്ചിട്ടും ഉണ്ടാകും. കാരണം അതിജീവനം അത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും എങ്ങനെയാണ് ബുദ്ധിപരമായ രീതിയിൽ രക്ഷപ്പെടേണ്ടത് എന്ന് അവർക്ക് നന്നായി അറിയാം. എന്നാൽ ചില പ്രശ്നങ്ങൾ വരുമ്പോൾ സ്വന്തം കാര്യങ്ങൾ അതിനുവേണ്ടി ഉപയോഗിക്കുന്നവരും കാട്ടിലുണ്ട്. ഉദാഹരണം പറയുകയാണെങ്കിൽ പുരകത്തുമ്പോൾ വാഴ വെട്ടുന്നു എന്ന് പറയുന്ന രീതിയിൽ ഉള്ളവർ.

Hawks
Hawks

കാട്ടിൽ ജീവിക്കുന്നവർക്ക് അഭിമുഖീകരിക്കേണ്ടത് പ്രശ്നങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കാട്ടിൽ ജീവിക്കുന്ന പല മൃഗങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ് കാട്ടുതീ എന്ന് പറയുന്നത്. ഓസ്‌ട്രേലിയൻ നാടുകളിലൊക്കെ പലപ്പോഴും കാട്ടുതീ വലിയ രീതിയിൽ തന്നെ പടർന്നുപിടിക്കുന്നത് കാണുകയും ചെയ്യാറുണ്ട്. വലിയ രീതിയിലുള്ള ചൂടും മറ്റുമായിരിക്കും പലപ്പോഴും കാട്ടുതീക്ക് കാരണമാകുന്നത്. എന്നാൽ ഈ കാടുകളിൽ കാട്ടുതീ പടർന്നു പിടിക്കുന്ന സമയത്ത് ചില പക്ഷികൾ ചെയ്യുന്ന പ്രവർത്തികൾ കാണുമ്പോൾ ശരിക്കും അത്ഭുതം തോന്നും.

വലിയ രീതിയിൽ തന്നെ കാട്ടുതീ പടർന്നു പിടിക്കുമ്പോൾ ചില പരുന്തുകൾ കത്തിക്കൊണ്ടിരിക്കുന്ന തീയിൽ നിന്നും ഒരു ചെറിയ വിറക് കഷണം എടുത്തുകൊണ്ട് പറക്കുന്നത് കാണാൻ സാധിക്കും. എവിടേക്കാണ് ഈ പരുന്തുകൾ ഈ കത്തിക്കൊണ്ടിരിക്കുന്ന വിറക് കഷണവുമായി പറന്നു പോകുന്നത് എന്ന് സംശയിച്ചേക്കാം. എന്നാൽ കാട്ടുതീ ഇല്ലാത്ത മറ്റൊരു ഭാഗത്തേക്ക് ഈ വിറക് കഷണം കൊണ്ടുചെന്ന് ഇടുന്നതിനു വേണ്ടിയാണ് ഈ പരുന്തുകൾ പറക്കുന്നത്. എന്തിനാണ് ഈ പക്ഷികൾ സ്വന്തം കാടിനെ തീയിട്ടു നശിപ്പിക്കാൻ ശ്രമിക്കുന്നത് എന്ന് പലപ്പോഴും ചിന്തിച്ചേക്കാം. ആരെങ്കിലും അങ്ങനെ ഇവയെ പരിശീലിപ്പിക്കുന്നത് ആണോ എന്ന് പോലും നമ്മൾ തോന്നി പോകും. എന്നാൽ അതൊന്നുമല്ല ഇതിനുപിന്നിലുള്ള ഉദ്ദേശം. പരുന്തുകൾക്ക് നല്ല ഉയരത്തിൽ പറക്കുവാൻ സാധിക്കും.

കാട്ടുതീ പടർന്നു പിടിക്കുമ്പോൾ ഓടി പോകാൻ കഴിയാത്ത ചില മൃഗങ്ങളും കാട്ടിൽ ഉണ്ടാകും, വെന്ത മാംസത്തിന്റെ രുചി പരുന്തുകൾ ഇഷ്ടമാണ്. അങ്ങനെ വെന്ത മാംസം കഴിക്കുന്നതിനു വേണ്ടിയാണ് ഈ പരുന്തുകൾ ഓടിനടന്ന് കാട്ടിൽ മുഴുവൻ ഈ കാട്ടുതീ പടർത്തുന്നത്. ചിലപ്പോൾ ഒരുവശത്ത് മാത്രമായിരിക്കും കാട്ടുതീ പടർന്നു പിടിക്കുക. പരുന്തുകൾ ആണ് മറ്റു ഭാഗങ്ങളിലേക്ക് ഈ തീ കൊള്ളികൾ കൊണ്ടുചെന്ന് ഇടുന്നത്. സ്വന്തം കാട് നശിപ്പിക്കുവാൻ ഇവർതന്നെയാണ് ശ്രമിക്കുന്നത്. പല മൃഗങ്ങളും പല രീതിയിലാണ് കാട്ടുതീയെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ തേടുന്നത്. മണ്ണിനടിയിലേക്ക് ഇറങ്ങിച്ചെന്ന് ആയിരിക്കും ചിലർ രക്ഷ നേടുന്നത്.

മണ്ണിനടിയിൽ ജീവിക്കുവാനുള്ള ശേഷിയുണ്ടാകും ചില മൃഗങ്ങൾക്ക്. മറ്റു ചില മൃഗങ്ങൾ നേരെ വെള്ളത്തിലേക്ക് എടുത്തുചാടി വെള്ളത്തിനടിയിൽ ജീവിക്കുവാനും ശ്രെമിക്കും. കംഗാരുവിനെ പോലെയുള്ള ജീവികൾ കാട്ടിനുള്ളിലേക്ക് പോകുന്നതാണ് കാണുവാൻ സാധിക്കുന്നത്. എന്തിനാണ് ഈ മൃഗം ഇങ്ങനെ ചെയ്യുന്നത് എന്ന് സംശയിക്കേണ്ട ആവശ്യമില്ല. കാരണം കാട്ടുത്തീ തീർന്നുപോകുന്ന ഭാഗങ്ങളിലേക്ക് ആണ് ഇവ പോകുന്നത്. കാരണം ഇനി അവിടെയൊക്കെ കാട്ടുതീ വരില്ല എന്ന് അവർക്ക് ഉറപ്പുണ്ട്. മറ്റൊരു ഭാഗത്തേക്ക് തീ പടർന്നു കഴിഞ്ഞു. അപ്പോൾ ഇനി കത്തിനശിച്ചടത്ത് നിൽക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് അറിയാം.

അതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഒരു പ്രത്യേകതരം ആമയുണ്ട്. ഇത് സ്വന്തമായി ഒരു തുരങ്കം സൃഷ്ടിക്കും. അതിനുശേഷം മണ്ണിനടിയിലെ തുരങ്കത്തിൽ തന്നെ താമസം ആക്കും. എന്നാൽ ഈ തുരങ്കത്തിൽ ആമ മാത്രമായിരിക്കില്ല താമസം. മറ്റു മൃഗങ്ങൾ അഭയം തേടി വരികയാണെങ്കിൽ ഇവ തുരങ്കതിന്റെ അടിയിൽ ഇവർക്ക് താമസിക്കുവാനുള്ള സൗകര്യം നൽകും.