നമ്മുടെ ഈ ലോകം എവിടേക്കാണ് പോകുന്നത്. എന്താണ് ഇതിനെല്ലാം അവസാനം…? നമ്മുടെ ഭൂമി ദിനംപ്രതി ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്ന കാഴ്ച നമ്മൾ അറിയുന്നതാണ്. ഒരുപാട് മാലിന്യങ്ങളും മറ്റും നമ്മുടെ ഭൂമിയിലുണ്ട്.എന്നാൽ നമ്മുടെ ഭൂമിയെ പറ്റിയും അതിനപ്പുറം നമുക്ക് ഗ്യാലക്സികളെ പറ്റിയും അഥവാ ആകാശഗംഗയെ പറ്റി എന്താണ് അറിയാവുന്നത്…? ആകാശഗംഗയെ പറ്റിയുള്ള ചില സിദ്ധാന്തങ്ങൾ ഒക്കെ ചില ആളുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയൊക്കെ ആണ് പറയാൻ പോകുന്നത്.മഹാവിസ്ഫോടനത്തിനു ശേഷമുണ്ടായ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളൊന്നിലാണ് ആകാശഗംഗ ഉത്ഭവിച്ചത് എന്ന് അറിയുന്നു . ആദ്യ നക്ഷത്രങ്ങളുണ്ടായി ഏതാനും ബില്യൺ വർഷങ്ങൾക്കുള്ളിൽ സ്വന്തം അച്ചുതണ്ടിൽ വേഗത്തിൽ ഭ്രമണം ചെയ്യാനുള്ള പിണ്ഡം ആകാശഗംഗക്കുണ്ടായി അത്രേ . ഇതുമൂലമാണ് ഇപ്പോഴുള്ള ഡിസ്ക് ആകൃതി രൂപപ്പെട്ട് വന്നത് . പിന്നീടുള്ള നക്ഷത്രങ്ങൾ സൂര്യനുൾപ്പെടെ ഉള്ളത് ഈ ഡിസ്ക്കിലാണ് രൂപപ്പെട്ടത്.
ആദ്യ നക്ഷത്രങ്ങൾ രൂപപ്പെട്ട ശേഷം ആകാശഗംഗയുടെ വലിപ്പം ലയനത്തിലൂടെയും വാതകങ്ങൾ സ്വീകരിക്കുന്നതിലൂടെയും വർദ്ധിക്കുന്നുണ്ടായിരുന്നു എന്ന് അറിയുന്നു. .ആകാശഗംഗ ഇപ്പോൾ ഇതിനടുത്തുള്ള രണ്ട് ഉപഗാലക്സികളിൽ നിന്ന് ദ്രവ്യം സ്വീകരിക്കുന്നുണ്ട്. വലുതും ചെറുതുമായ മഗെല്ലനിക് മേഘങ്ങളാണ് ഇവയൊക്കെ. സ്മിത്ത് മേഘം പോലെയുള്ളവയിൽ നിന്ന് നേരിട്ട് വാതകങ്ങൾ സ്വീകരിക്കുന്നുണ്ട് ഇവ . കഴിഞ്ഞ പത്ത് ബില്യൺ വർഷങ്ങളിൽ വലിയ നക്ഷത്രസമൂഹങ്ങളൊന്നുമായും ആകാശഗംഗ ലയിച്ചിട്ടില്ല എന്നാണ് സൂചനകൾ പറയുന്നത് .
ഇതൊക്കെ ഇത്തരം നക്ഷത്രസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒന്നാണ് . ആൻഡ്രോമീഡ നക്ഷത്രസമൂഹം അടുത്തകാലത്തായി വലിയ നക്ഷത്ര സമൂഹങ്ങളുമായി ലയിച്ചിട്ടുണ്ട് എന്ന് അറിയുന്നു.സൂര്യനിൽ നിന്ന് ഏറവും അടുത്ത നക്ഷത്രത്തിലേക്ക് 4 1/4 പ്രകാശവർഷം ദൂരമുണ്ട് എന്ന് അറിയുന്നു.. നമ്മുടെ ഗാലക്സിയുടെ ഒരു വക്കിൽ നിന്നും മറ്റ് വക്കിലേക്കുള്ള ദൂരം ഒരു ലക്ഷം പ്രകാശവർഷം വരും. ഈ ഗാലക്സിയിൽ നിന്ന് അടുത്ത ഗാലക്സി ആയ ആൻഡ്രോമിഡായിലേക്ക് 24 ലക്ഷം പ്രകാശവർഷം ആണ് ദൂരമുള്ളത്. ആൻഡ്രോമിഡാ m31 എന്നും അറിയപ്പെടുന്നുണ്ട് . ഇതൊരു വർത്തുള ഗാലക്സി ആണ്. ഭൂമിയിൽ നിന്ന് ഇത് 25 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു.
നമ്മൾ നിരീക്ഷിക്കുന്ന ആൻഡ്രോമീഡ ഗാലക്സി 25 ലക്ഷം വർഷം മുൻപുള്ളതാണ് എന്ന് അറിയോ..?സൗരയൂഥവും ഭൂമിയും ഉൾപ്പെടുന്ന താരാപഥമാണ് ഗാലക്സി അഥവാ ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം എന്നും വിശേഷിപ്പിക്കാറുണ്ട്. ആകാശ ഗംഗയ്ക്ക് പരന്ന തളികയുടെ രൂപമാണ്.താരാപഥത്തിന്റെ മദ്ധ്യ ഭാഗത്തു നിന്നും സർപ്പിളാകൃതിയിൽ നാല് കരങ്ങൾ താരാപഥ കേന്ദ്രത്തെ ചുറ്റി സ്ഥിതി ചെയ്യുന്നുണ്ട് . ഇതിനെ പറ്റിയുള്ള ചില സിദ്ധാന്തങ്ങളെ പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ മറക്കരുത് അതോടൊപ്പം തന്നെ ഈ ഒരു പോസ്റ്റ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും മറക്കരുത്.
ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ നമ്മുക്ക് ഇടയിൽ തന്നെ ഉണ്ടാകും അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.ഈ വാർത്തകൾ ഒക്കെ എല്ലാവരും അറിയേണ്ടത് തന്നെ ആണ്. അതിനാൽ ഇത് ഷെയർ ചെയ്യാൻ മറക്കരുത്. ഭൂമിയുടെ അപ്പുറം ഉള്ള ഒരു ഗ്രഹത്തെ കുറിച്ച് നമ്മൾ അറിയേണ്ടത് അത്യാവശ്യം അല്ലേ…?വീഡിയോ കാണുമ്പോൾ നമ്മുക്ക് പല സംശയവും മാറും.