പലപ്പോഴും മരണങ്ങൾ നമുക്ക് സമ്മാനിക്കുന്നത് വലിയതോതിലുള്ള ഭീതി തന്നെയാണ്. അത്തരത്തിൽ ഇപ്പോൾ ഒരു കുറ്റാന്വേഷണ കഥയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അവിഹിതബന്ധങ്ങൾ ഉണ്ടാക്കുന്ന ചില പ്രശ്നങ്ങൾ എത്ര ഭീകരമാണെന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ പ്രണയത്തിൽ ആയതിനു ശേഷം പിന്നീട് ക്രൂരമായ രീതിയിൽ ഇടപെടുന്നതും മോശമായ ഒരു അവസ്ഥ തന്നെയാണ്. അത്തരത്തിലാണ് ഇവിടെ ഇപ്പോൾ ഒരു പെൺകുട്ടിക്ക് സംഭവിച്ചിരിക്കുന്നത്.
ഒരു ദിവസം ഈ പെൺകുട്ടിയുടെ ഫ്രണ്ട് വീട്ടിലേക്ക് വരുമ്പോൾ ആ വീട്ടിൽ ഈ പെൺകുട്ടിയും സഹോദരനുമെല്ലാം ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കാണുന്നത്. ഒരു കുടുംബത്തോട് മുഴുവൻ ഈയൊരു ക്രൂരത ചെയ്തത് ആരാണെന്ന് ഒരു നിമിഷം ചിന്തിച്ചു പോയിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് എത്തി വിവരം പറയുകയും ചെയ്തു. പോലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് എല്ലാ കാര്യങ്ങളും മാറിമറിയാൻ തുടങ്ങിയത്. വിശദമായ അന്വേഷണം നടത്തിയ പൊലീസിന് ഇത് പരാതി നൽകാൻ വന്ന ആളു തന്നെയാണ് ഇതിനു പിന്നിലെന്ന് തോന്നിയിരുന്നു. അതിന് കാരണം ചില തെളിവുകളായിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബോയ്ഫ്രണ്ട് ആയിരുന്നു ഇയാൾ. എന്നാൽ കുറെ കാലങ്ങൾക്ക് മുൻപ് ഇവർ തമ്മിലുള്ള ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. അതിനു കാരണം പെൺകുട്ടിയുടെ പിതാവ് തന്നെയായിരുന്നു. ഇയാളുമായി മകൾക്ക് ബന്ധമുള്ളത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അങ്ങനെ പലവട്ടം ഇവർ തമ്മിൽ പല തരത്തിലുള്ള സംസാരങ്ങൾ നടന്നിട്ടുണ്ട്. അയാൾക്ക് വല്ലാത്ത ഒരു വിദ്വേഷമായിരുന്നു ഉണ്ടായിരുന്നത്. പെൺകുട്ടിയോട് ഇയാൾ മോശക്കാരനാണെന്ന് പറയുകയായിരുന്നു. അങ്ങനെ ഈ പെൺകുട്ടിയും ഈ ആളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എതിർപ്പിനെ വകവെക്കാതെ ഇരുവരും ഒരുമിച്ച് ഈ ബന്ധം വീണ്ടും കുറച്ചുകാലം കൂടി മുന്നോട്ടു കൊണ്ടുപോയി.
അതിനുശേഷം പിരിയുന്ന ഘട്ടമെത്തിയപ്പോൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഇയാൾ ഇവരുടെ അക്കൗണ്ടിൽ മെയിൽ ചെയ്തു കൊടുക്കുകയായിരുന്നു ചെയ്യുന്നത്. അതോടൊപ്പം പെൺകുട്ടിയുടെ അച്ഛൻ മോശക്കാരൻ ആണ് എന്ന രീതിയിൽ അയാളുടെ ബിസിനസ് പാർട്ണർ ഒരു മെയിൽ അയക്കുകയായിരുന്നു. ഇത്രയും കാര്യങ്ങൾ ഇതിൻറെ പിന്നിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസിന് സ്വാഭാവികമായും സംശയം ഇയാളെ തന്നെയായിരുന്നു. എന്നാൽ താൻ അങ്ങനെയൊരു കാര്യം ചെയ്തില്ലന്ന് അയാൾ പറഞ്ഞു. അപ്പോഴാണ് അവിടെ തൊട്ടടുത്ത പണി നടക്കുന്ന ആളുകളെ പറ്റി പോലീസ് ഓർത്തത്. പിന്നീട് അവരുടെ മൊഴി ആയിരുന്നു കേസിൽ നിർണായകമായി മാറിയത്.