ഭൂമിയിലും കടലിലുമായി മനുഷ്യര്‍ കണ്ടെത്തിയതും അല്ലാത്തതുമായ അനേകം ജീവികള്‍ ജീവിക്കുന്നുണ്ട്. ഇവയില്‍ പല ജീവികളും മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുന്നവയുമുണ്ട്. എന്നാല്‍ അതുമാത്രമല്ല കാണാന്‍ വളരെ ഭംഗിയുള്ളതും പക്ഷെ വളരെ അപകടകാരികളുമായ ജീവികളുമുണ്ട് ഇക്കൂട്ടത്തില്‍. അങ്ങനെയുള്ള ഏതാനും ജീവികളെ പറ്റിയാണ് ഇവിടെ പറയുന്നത്.
ജെല്ലി ഫിഷ്
ഓസ്‌ട്രേലിയയുടെ വടക്ക് ഭാഗത്തുള്ള ഇന്‍ഡോ-പസഫിക് സമുദ്രങ്ങളിലെ ജലത്തില്‍ പോങ്ങികിടക്കുന്ന മണിക്കൂറില്‍ അഞ്ച് മൈല്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിവുള്ള ജീവിയ ജെല്ലി ഫിഷ് വളരെ സുതാര്യവും പെട്ടന്നുള്ള കാഴ്ചയില്‍ കാണാന്‍ കഴിയാത്തതുമായ ജീവിയാണിത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ഈ ജീവിയെ ഏറ്റവും വിഷമുള്ള സമുദ്രജീവിയായി കണക്കാക്കിയിട്ടുണ്ട്.
ബ്ലാക്ക് മാമ്പ
തെക്ക്, കിഴക്കൻ ആഫ്രിക്കയിലെ പുല്‍ ചെടികള്‍ നിറഞ്ഞ വനത്തിലും പാറക്കെട്ടുകളിലുമാണ് ബ്ലാക്ക് മാമ്പകൾ കാണപ്പെടുന്നത്. ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ വിഷമുള്ള പാമ്പാണ് ഇവ, 14 അടി വരെ നീളമുണ്ട്, എന്നിരുന്നാലും ശരാശരി 8.2 അടി കൂടുതലാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പാമ്പുകളിൽ ഇവയും ഉൾപ്പെടുന്നു, മണിക്കൂറിൽ 12.5 മൈൽ വേഗതയിൽ സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിയുന്നു. ബ്ലാക്ക് മാമ്പകള്‍ പൊതുവേ ലജ്ജാശീലരാണ് ശത്രു അഭിമുഖീകരിക്കുമ്പോൾ എല്ലായ്‌പ്പോഴും രക്ഷപ്പെടാനാണ് ശ്രമിക്കാര്‍. എന്നിരുന്നാല്‍ രക്ഷാമാര്‍ഗമില്ലാത്തവസ്ഥയില്‍ ശരീരത്തിന്‍റെ മൂന്നില്‍ ഒന്ന് മാത്രം നിലത്ത് വെച്ച് ശത്രുവിന് നേരെ തിരിയും. ശത്രു ആക്രമണം തുടരുകയാണെങ്കിൽ കറുത്ത വായ തുറന്ന് ഓരോ സ്ട്രൈക്കിലും വലിയ അളവിൽ ന്യൂറോ- കാർഡിയോടോക്സിൻ ശത്രുവിന്‍റെ ശരീരത്തില്‍ കുത്തിവയ്ക്കും.
കൂടുതല്‍ ജീവികളെകുറിച്ച് അറിയുന്നതിനായി താഴെയുള്ള വീഡിയോ കാണുക.