ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ റോഡുകള്‍.

വളരെ നല്ല രീതിയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ആണെങ്കിലും. അതുപോലെ തന്നെ വളരെയധികം പരിജയസമ്പന്നരായ ഡ്രൈവര്‍മാര്‍ ആണെങ്കിലും. വാഹനം ഓടിക്കാന്‍ വളരെയധികം ഭയപ്പെടുന്ന തരത്തിലുള്ള റോഡുകള്‍ ഉണ്ട്. ഇത്തരത്തിലുള്ള വളരെ അപകടകരമായ റോഡുകള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള അപകടകരമായ റോഡുകളില്‍പ്പെട്ട ഒന്നാണ് ഗോബിലിയാന്‍ ടണല്‍ റോഡ്‌. ചൈനയിലെ തിയാങ്ങ് പര്‍വ്വതം തുരന്നുകൊണ്ട് നിര്‍മിക്കപ്പെട്ട ഒരു റോഡാണ് ഇത്. 1973ല്‍ ആണ് ഇത് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ചൈനയിലെ ഒരു ഗോത്ര വര്‍ഗമായ ഗോബിലിയാന്‍ എന്ന ഗോത്രക്കാര്‍ നിര്‍മിച്ചതാണ്. അതുപോലെ ഇതിന് മറ്റൊരു  പ്രത്യേകത കൂടിയുണ്ട്. ഉളിയും ചുറ്റികയും ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. തുരംഗത്തിന്‍റെ ഉള്‍വശം ഇരുട്ടായതിനാലും അതുപോലെ പര്‍വ്വതച്ചെരിവ് കൊണ്ടും ഇത് വളരെയധികം ഭയപ്പെടുത്തുന്നതാക്കി മാറ്റുന്നു.

അതുപോലെ തന്നെ വളരെ അപകടകരമായ ഒരു റോഡാണ് അറ്റ്ലാന്‍റിക് ഓഷ്യന്‍ റോഡ്‌. ഇത് നോര്‍വേയിലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അറ്റ്ലാന്‍റിക് ഓഷ്യന് മുകളിലൂടെയാണ് ഇവ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഇതിന്‍റെ നീളം 8.3 കിലോമീറ്റര്‍ ആണ് ഇതിന്‍റെ നീളം. കടലില്‍ നിന്നും വരുന്ന വളരെ ശക്തിയേറിയ തിരമാലകള്‍ കാരണം 20 വര്‍ഷം കൊണ്ടാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. ഇപ്പോഴും റോഡിലേക്ക് തിരമാലകള്‍ വരാറുണ്ട്. ഇങ്ങനെ വരുന്ന തിരമാലകള്‍ കാരണം പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.

Worlds Roads
Worlds Roads

അതുപോലെ തന്നെ അപകടകരമായ റോഡുകളില്‍പെട്ട ഒന്നാണ് കിസ്ത്വാ റോഡ്‌. നമ്മുടെ രാജ്യത്ത് ജമ്മുകാശ്മീരില്‍ ആണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് സമുദ്രനിരപ്പില്‍ നിന്നും 7000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 30 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഈ റോഡ്‌ ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഒരു റോഡാണ്. ഈ റോഡിന്‍റെ ഒരു ഭാഗത്ത് കൊക്കയും മറ്റൊരു ഭാഗത്ത് പാറക്കെട്ടുകളും ആയതിനാലും. അതുപോലെ കോട മഞ്ഞ് ഉണ്ടാകുന്നത്  കാരണവും ഇവ വളരെയധികം അപകടകരമായ ഒരു റോഡായി മാറുന്നു.

അതുപോലെ തന്നെയുള്ള മറ്റൊരു അപകടകരമായ റോഡാണ് സ്നേയ്ല്‍സ് റോഡ്‌. അര്‍ജെന്‍റീനയിലാണ് ഈ റോഡ്‌ സ്ഥിതിചെയ്യുന്നത്. മഞ്ഞു വീഴുന്നത് കാരണം വര്‍ഷത്തില്‍ നാല് മാസവും ഈ റോഡ്‌ അടച്ചിടാറുണ്ട്. ഇവ തുറന്നിരിക്കുന്ന സമയത്ത് അര്‍ജെന്‍റീനയില്‍ ഏറ്റവും കൂടുതല്‍ അപകടം സംഭവിക്കുന്ന റോഡ്‌ ഇതുതന്നെയാണ്. ഈ റോഡില്‍ 25 വളവുകള്‍ ആണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് ഈ റോഡില്‍ ഇത്രയധികം അപകടം ഉണ്ടാകാന്‍ കാരണം.

ചൈനയിലെ അപകടകരമായ മറ്റൊരു റോഡാണ് സിച്ചുഅന്‍ ടിബറ്റ്‌ റോഡ്‌. 115 കിലോമീറ്റര്‍ നീളമുള്ള റോഡാണ് ഇത്. ഇവിടെ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ട്രാഫിക്‌ജാമുകള്‍ ഉണ്ടാകാറുണ്ട്. ഇത് ആളുകള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇങ്ങനെയുള്ള ട്രാഫികില്‍ പെടുകയാണെങ്കില്‍ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ലഭിക്കുകയില്ല. അത് നമ്മുടെ ജീവന്‍ നഷ്ട്ടപ്പെടാന്‍ വരെ കാരണമായേക്കാം.

ഫ്രാന്‍സിലെ അപകടകരമായ മറ്റൊരു റോഡാണ് റോഡ്‌ ഓണ്‍ വാട്ടര്‍. ഈ റോഡ്‌ വെള്ളത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. 4കിലോമീറ്റര്‍ ആണ് ഈ റോഡിന്‍റെ നീളം. ഫ്രാന്‍സിലെ സര്‍ക്കാര്‍ വെബ്സൈറ്റു പരിശോധിച്ച ശേഷം മാത്രമേ ഈ റോഡിലൂടെ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം റോഡില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. ഈ റോഡില്‍ ഒരു വര്‍ഷം ഏകദേശം 10 വാഹനങ്ങള്‍ ഒഴുക്കില്‍ പെടാറുണ്ട്.

അതുപോലെ തന്നെ അപകടകരമായ ഒരു റോഡാണ് സ്റ്റെൽ‌വിയോ പാസ്. ഇത് ഇറ്റലിയിലാണ് സ്ഥിതിചെയ്യുന്നത്. 40കിലോമീറ്റര്‍ ആണ് ഇതിന്‍റെ നീളം. അപകടകരമായ 75 വളവുകളാണ് ഈ റോഡില്‍ ഉള്ളത്. ഈ റോഡില്‍ പലപ്പോഴും പല സൈക്കിള്‍ മത്സരങ്ങള്‍ സങ്കടിപ്പിക്കാറുണ്ട്. 10000 പേര്‍ മത്സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ പോലും ഏകദേശം 500ല്‍ താഴെ മാത്രമാണ് ഫിനിഷിംഗ് പോയിന്‍റില്‍ എത്താറുള്ളത്. ഇത്തരത്തിലുള്ള പല റോഡുകളും ലോകത്തിന്‍റെ പല ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്നുണ്ട്. ഇത്തരം റോഡുകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെയുള്ള വീഡിയോ കാണുക