ഒരു കൈയബദ്ധം ജീവിതത്തിൽ സംഭവിക്കുക എന്ന് പറയുന്നത് അത്ര വലിയ കാര്യമൊന്നുമല്ല അല്ലേ..? വല്ലപ്പോഴുമെങ്കിലും ഒരു കയ്യബദ്ധം എങ്കിലും സംഭവിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. ചിലപ്പോൾ നമുക്ക് സംഭവിക്കുന്ന അബദ്ധങ്ങൾക്ക് നമ്മൾ വലിയ വില കൊടുക്കേണ്ടി വരാറുണ്ട്. അത്തരം അബദ്ധങ്ങളെ ആണ് പറയാൻ പോകുന്നത്. കയ്യബദ്ധം കൊണ്ട് സംഭവിച്ചതാണ് എങ്കിലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചില അബദ്ധങ്ങളെ പറ്റി. ഇത്തരം കാര്യങ്ങൾ മറ്റുള്ളവരുടെ അറിവിലേക്ക് കൂടി എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.
ഈ വാർത്ത ഏറെ കൗതുകകരവും രസകരവുമാണ് എന്നതുകൂടി ആദ്യമേ പറയുന്നു. ചിലപ്പോൾ നമുക്ക് ഒരു കയ്യബദ്ധം കൊണ്ട് നഷ്ടപ്പെട്ടു പോകുന്ന ചില വിശിഷ്ട വസ്തുക്കൾ ആയിരിക്കാം. മറ്റുള്ളവർക്ക് മുൻപിൽ നമ്മൾ ഒരു കോമാളിയെ പോലെ നിൽക്കേണ്ട അവസ്ഥ വന്നിട്ട് ഉണ്ടായിരിക്കുമൊ…? അങ്ങനെയുള്ള അവസ്ഥകൾ ആർക്കും വരാതിരിക്കട്ടെ എന്ന് മാത്രമേ പറയാൻ സാധിക്കൂ. ആൾക്കൂട്ടത്തിനു മുന്നിൽ എല്ലാവരും നമ്മളെ തന്നെ ഉറ്റുനോക്കുന്ന ഒരു അവസ്ഥയിലേക്ക് നിൽക്കുക എന്ന് പറയുന്നത് ഏറെ വേദന നൽകുന്ന ഒരു അവസ്ഥ തന്നെയാണ്.
അതുകൊണ്ട് തന്നെ അത്തരം വാർത്തകൾ ഒന്നും ആർക്കും ഉണ്ടാവരുത് എന്ന് പ്രാർത്ഥിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്. ഒരു വൃദ്ധദമ്പതികൾക്ക് പറ്റിയ അബദ്ധത്തെ പറ്റി ആണ് പറയാൻ പോകുന്നത്. ഒരു മ്യൂസിയത്തിൽ ആയിരുന്നു ഇവർ പോയിരുന്നത്. ചിലപ്പോൾ വാർധിക്യം വിരസമായി തുടങ്ങിയപ്പോൾ ആയിരിക്കാം ഇവർ ഒന്ന് പുറത്തിറങ്ങി മനസ്സ് ഒന്ന് ഫ്രഷ് ആക്കാം എന്ന് കരുതിയത്. ഇവർ ഓരോ സാധനങ്ങൾ കണ്ടു കൊണ്ട് വരികയായിരുന്നു. അപ്പോഴാണ് വിശിഷ്ടമായ ഒരു വസ്തുവിലേക്ക് ഇവരുടെ കണ്ണുകൾ പായുന്നത്. അപ്പോൾ തന്നെ ആ വസ്തുവിനെ ഒന്ന് പിടിച്ചു നോക്കാൻ ഇവർക്ക് ഒരു കൗതുകം തോന്നിയിരുന്നു.
ഇവർ വെറുതെ അത് പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ നിർഭാഗ്യമെന്ന് പറയട്ടെ ആ വസ്തു അപ്പോൾ തന്നെ താഴെ വീഴുകയും പൊട്ടി പോവുകയും ചെയ്തിരുന്നു. മറ്റുള്ളവരെല്ലാം ഇവരെ ആ നിമിഷം ശ്രദ്ധയോടെ നോക്കി നിൽക്കുകയായിരുന്നു. എന്ത് ചെയ്യാൻ പറ്റും അറിഞ്ഞു കൊണ്ട് ചെയ്തതല്ല. അശ്രദ്ധ കൊണ്ട് പറ്റി പോയത് ആണ്. ഒരു വലിയ തെറ്റ് തന്നെയാണ്. വളരെ വ്യത്യസ്തമായ ഒരു ശിൽപം ആയിരുന്നു അത്. അത് നഷ്ടപ്പെട്ടു പോവുകയും ചെയ്തു. മറ്റുള്ളവർ എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു. എങ്കിലും അവരുടെ മാനസികാവസ്ഥയെ പറ്റി ചിന്തിച്ചു നോക്കുക.
അവരുടെ വല്ലാത്ത ഒരു അവസ്ഥ തന്നെയായിരിക്കും ആ നിമിഷം. അല്ലേ….? മ്യൂസിയത്തിൽ ഉള്ളവർ ഇത് ഒരു വീഡിയോ ആക്കി ട്വിറ്ററിലൂടെ അറിയിച്ചത് ഇങ്ങനെ ആയിരുന്നു. അതുകൊണ്ടാണ് ഇവിടെയുള്ള വസ്തുക്കളിൽ ആരും തൊടരുത് എന്ന് ഞങ്ങൾ നേരത്തെ പറയുന്നത്, ഇങ്ങനെയൊക്കെ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു അവർ പറഞ്ഞിരുന്നത്. സത്യമാണ് ചിലപ്പോൾ അതിനു വല്ല നഷ്ടപരിഹാരവും ഇവർക്ക് കൊടുക്കേണ്ടി വന്നിട്ടുണ്ടാകും. ഏതായാലും അതിനെപ്പറ്റി പിന്നീട് വാർത്തകൾ ഒന്നും വന്നിട്ടില്ല.
പലപ്പോഴും ബീച്ചിലും മറ്റും പോയി മണലിൽ പല ആകൃതിയിലുള്ള വീടുകൾ ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നവർ ആണ് . അങ്ങനെ ഉള്ള പലരും നമുക്കിടയിൽ ഉണ്ടായിരിക്കും. ബീച്ചിൽ പോകുമ്പോൾ തന്നെ ആദ്യം ചെയ്യുന്നത് ഇങ്ങനെ ആയിരിക്കും. 16 ദിവസം കഷ്ടപ്പാടുകൾ എടുത്ത് മനോഹരമായ ഒരുവീട് ബീച്ചിൽ പണിതിരുന്നു മണ്ണുകൊണ്ട് ഒരാൾ. ഇത് എല്ലാവരും അറിയുകയും ചെയ്തു. അതറിഞ്ഞപ്പോൾ കൗതുകത്തിന് പേരിൽ ഒരു ചാനൽ ഇത് റിപ്പോർട്ട് ചെയ്യാൻ വന്നിരുന്നു. ചാനൽ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അതിലെ അവതാരിക അറിയാതെ വഴുതി ഇതിൻറെ മുകളിലേക്ക് വീഴുന്നത്.
16 ദിവസം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് ഒരു നിമിഷം കൊണ്ട് നഷ്ടമായി പോകുന്നു. ഇനിയുമുണ്ട് ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ ചില അബദ്ധങ്ങൾ. ഇവയെല്ലാം വിശദമായിത്തന്നെ ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.