ഇന്ന് ആളുകൾ യാത്രയെ ഒരുപാട് ഇഷ്ട്ടപ്പെടുന്നുണ്ട്. പലരുടെയും ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയി മാറിയിട്ടുണ്ട് യാത്രകൾ. പ്രത്യേകിച്ച്, യുവാക്കൾക്ക്. അവർക്ക് യാത്ര എന്ന് പറഞ്ഞാൽ ഒരു ഭ്രാന്ത് തന്നെയാണ്. അതും സാഹസികത നിറഞ്ഞ യാത്രകളോടാണ് ഏറെ പ്രിയം. അവർ പലതരത്തിലുള്ള റൈഡുകൾ ഇഷ്ട്ടപ്പെടുന്നു. സിപ് ലൈൻ പോലെയുള്ള പല സാഹസികത നിറഞ്ഞ, കാണികളെപോലും മുൾമുനയിൽ നിർത്തുന്ന ഒത്തിരി റൈഡുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി സഞ്ചാരികൾക്ക് ഒരുക്കിയിട്ടുണ്ട്. ഏതൊക്കെയാണ് അത്തരം റൈഡുകൾ എന്ന് നോക്കാം.
ശ്വിബ് ഓവർഹെഡ് മോണോറെയിൽ. പേര് കേൾക്കുമ്പോൾ തന്നെ എന്തോ പന്തികേട് തോന്നുന്നുണ്ടോ? ഇത്തരമൊരു റൈഡ് ന്യുസിലന്റിൽ ആണ് കാണപ്പെടുന്നത്. ഇത് ന്യുസിലന്റിലെ മോട്ടോർവേയിൽ വെലോസിറ്റി അടിസ്ഥാനത്തിലാണ് ശ്വിബ് എന്ന ഓവർഹെഡ് മോണോറെയിൽ ഉള്ളത്. ചില വിനോദങ്ങളിൽ നമ്മുടെ കായികാധ്വാനവും കൂടി ഉണ്ടെങ്കിലേ അത് രസകരമായി തീരുകയൊള്ളു. ഇവിടെയും അങ്ങനെ തന്നെയാണ്. ഇത് ഓരോ പോഡുകളായിട്ടാണ് കാണപ്പെടുന്നത്. ഈ പോടുകളിൽ കയറി ഇരുന്നു കൊണ്ട് കാലുകൾ കൊണ്ട് നമ്മൾ തന്നെ ചവിട്ടിയിട്ടാണ് ഇതിൽ റൈഡ് നടത്തേണ്ടത്. എന്നാൽ അതെ സമയം വലിയ തരത്തിലുള്ള അധ്വാനമൊന്നും ഇതിനു വേണ്ട. ഇത് ഒരു എയറോ ഡയനാമിക് ഡ്രാഗ് പോലെയുള്ള ട്രാക്കിലൂടെയാണ് ഇത് സഞ്ചരിക്കുന്നത്. ഈ പോഡിനുള്ളിൽ കയറി ഇരുന്ന് നമുക്ക് ഇഷ്ട്ടമുള്ള രീതിയിൽ സ്‌പെയ്‌സ് അഡ്ജസ്റ്റ് ചെയ്ത് പെഡൽ ചെയ്യാവുന്നതാണ്. നമ്മൾ ചവിട്ടുന്ന സ്പീഡിനനുസരിച്ചു ഇടത്ത് നിന്നും വലത്തോട്ട് ആടിയാടി തൂങ്ങിക്കിടക്കും. 200മീറ്റർ ദൈർഘ്യമുള്ള റൈഡാണ് ഇതിൽ സാധ്യമാകുക. അതും പ്രകൃതിമനോഹരമായ കാഴ്ച്ചകൾ കണ്ടുകൊണ്ട്. ഇതിനു മണിക്കൂറിൽ 45കിലോമീറ്റർ വേഗത വരെ സാധ്യമാക്കാൻ കഴിയും. മാത്രമല്ല ഈ പോഡുകൾ 60ഡിഗ്രി വരെ കറങ്ങാൻ സാധിക്കും. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായി പ്രവർത്തിക്കാൻ കഴിയുന്ന ഇതിൽ 1.3മീറ്ററിനു മുകളിൽ ഉള്ള ഏത് പ്രായത്തിലുള്ള ആളുകൾക്കും കയറാൻ സാധിക്കും. ഇതിനായി ഇവർ ഒരു വ്യക്തിയിൽ നിന്നും ഈടാക്കുന്നത് 4000 ഇന്ത്യൻ രൂപയാണ്.
സാഹസികതകൾ നിറഞ്ഞ മറ്റു റൈഡുകൾ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.