ഒരു കാലത്ത് നമ്മളിന്ന് കാണുന്നത് പോലെ നീണ്ടു നിവർന്നു കിടക്കുന്ന റോഡുകളൊന്നും തന്നെ ഇല്ലായിരുന്നു. ഒരുപാട് ബുദ്ധിമുട്ടുകൾ താണ്ടിയായിരുന്നു ആളുകളുടെ യാത്ര. എന്നാൽ, റോഡുകളുടെ അതിവേഗതയിലുള്ള വികസനം ഗതാഗത സൗകര്യത്തിന് ആക്കം കൂട്ടി. റോഡിന്റെ വരവ് നല്ലൊരു മാറ്റം തന്നെയാണ് ഗതാഗത മേഖലയിൽ കൊണ്ട് വന്നത്. റോഡ് നിർമ്മാണം ഗണ്യമായി വർദ്ധിച്ചതോടു കൂടി ആളുകൾ വാഹനങ്ങൾ വാങ്ങുന്നതും കൂടി. എങ്കിലും വാഹനാപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. അപകടങ്ങൾ പതിവാകുന്ന ഒരുപാട് റോഡുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഒട്ടും സുരക്ഷിതമല്ലാത്ത ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ചില റോഡുകൾ പരിചയപ്പെടാം.
ഹൈവേ ഓഫ് ടിയേഴ്സ്. കാനഡയിലെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേ16 ന്റെ ഒരു ഭാഗമാണിത്. ഏകദേശം 725കിലോമീറ്റർ ദൂരമുണ്ട് ഇതിന്. ഈ ഹൈവേ റോഡിൽ നടക്കുന്ന അപകടം വളരെ നിഗൂഢമാണ്. എങ്ങനെ സംഭവിച്ചു എന്നതിന് ഒരു തെളിവും അവശേഷിക്കാതെയാണ് പല സംഭവങ്ങളും നടക്കുന്നത്. ഇനി എന്താണ് ഈ റോഡിൽ ഒളിഞ്ഞു കിടക്കുന്ന അപകടം എന്ന് നോക്കാം. ഈ ഹൈവേ വഴി യാത്ര ചെയ്യുന്ന സ്ത്രീകളെയും പെൺകുട്ടികളെയും യാത്ര മദ്ധ്യേ നഷ്ട്ടമാകാറുണ്ട്. പിന്നീട് അന്വേഷിച്ചാലും ഇവരെ കണ്ടെത്താൻ കഴിയാറുമില്ല. ഇനി കണ്ടെത്തിയാൽ തന്നെ അവരുടെ ഡെഡ്ബോഡിയാണ് കിട്ടാറുള്ളതും. ഈ സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 1970കൾ മുതലാണ്. അന്ന് മുതൽ ആകെ 83 ആളുകളെ ഈ റോഡിൽ കാണാതായിട്ടുണ്ട് എന്ന് പറയപ്പെടുന്നു. കണക്കു പ്രകാരം ഇത്രേ ഉള്ളുവെങ്കിലും ഇതിലേറെ ആളുകളെ കാണാതായിട്ടുണ്ട് എന്ന് ആളുകൾ പറയുന്നു.
ഇതുപോലെ നിഗൂഢമായതും അപകടങ്ങൾ പതിയിരിക്കുന്നതുമായ മറ്റു റോഡുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.