ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞുനിൽക്കുന്ന സാധനങ്ങൾ നമ്മൾ നമ്മുടെ നിത്യജീവിതത്തിൽ കാണാറുണ്ട്. അത്തരത്തിലുള്ള ചില രസകരമായ കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഒരു പ്രത്യേകതരം പേന ജപ്പാനിൽ ഉപയോഗിക്കുന്നുണ്ട്. ഈ പേനയുടെ അകത്ത് പ്രത്യേകമായോരു മിശ്രിതം ചേർത്തതിനുശേഷം കുറച്ചു വിരകളിടും. അങ്ങനെയാണ് ഈ പേന ഉപയോഗിക്കുന്നത്. ഈ പേന ഉപയോഗിച്ച് എഴുതുമ്പോൾ ഈ വിരകളുടെ ചലനം കാണുമ്പോൾ ആളുകൾക്ക് താല്പര്യം തോന്നുമെന്നാണ് ഇതിനൊരു മറുപടിയായി അവർ അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്. പച്ച മത്സ്യം കഴിക്കുന്ന ആളുകളിലാണ് വിരകൾ വരാനുള്ള സാധ്യത. ജപ്പാനിലുള്ള കൂടുതലാളുകളും മത്സ്യം വേവിക്കാതെയാണ് കഴിക്കുന്നത്. അതുകൊണ്ടാണ് അവർക്ക് ഇത്തരത്തിൽ വിരയുടെ ബുദ്ധിമുട്ടുകൾ വരുന്നത്. ഈ വിരകളെയാണ് ഇവർ പേനയിൽ കയറ്റി മറ്റൊരു മിശ്രിതത്തിലാക്കി ഇടുന്നതും പിന്നീട് ഭീമമായ തുകയ്ക്ക് വിൽക്കുന്നതും. കുറേ അധികം നാളുകൾ ഈ വിരകൾ ഈ മിശ്രിതത്തിനുള്ളിൽ ജീവനോടെ തന്നെ ഉണ്ടാവുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
ഒരു ദിവസം ഒരുവട്ടമെങ്കിലും തുമ്മാത്തവർ വളരെ കുറവായിരിക്കും. അലർജിയോ മറ്റോ ഉള്ളവരാണെങ്കിൽ അത് ഒന്നിനും രണ്ടിനുമോക്കെ മുകളിൽ പോയേക്കാം. എന്നാൽ ഒരു ദിവസം 12000 തവണയിൽ കൂടുതൽ തുമ്മുന്ന ആളുകൾ ആരെങ്കിലുമുണ്ടാകുമോ.? അത് ഒരു ചോദ്യം തന്നെയാണ്. കേൾക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാം. പക്ഷേ യഥാർത്ഥത്തിൽ അങ്ങനെ തുമ്മുന്ന ഒരു പെൺകുട്ടിയുണ്ട്. ഒരു പ്രത്യേകമായി അലർജി രോഗത്തിന് ഉടമയാണ് ഈ പെൺകുട്ടി. അതുകൊണ്ടാണ് ഇങ്ങനെയോരു കണക്കിൽ ഓരോ ദിവസവും പെൺകുട്ടി തിന്നുന്നത്. എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആ ഒരു സെന്റൻസ് മുഴുമിപ്പിക്കാൻ പോലും ഈ പെൺകുട്ടിക്ക് സാധിക്കില്ല..അത്തരത്തിലുള്ള ഒരു രോഗാവസ്ഥയാണ് കുട്ടിയുടെ. പെട്ടെന്ന് തന്നെ കുട്ടി തുമ്മുകയാണ് ചെയ്യുക. ഒരു വരി മുഴുമിപ്പിക്കുന്നതിനു മുൻപ് മൂന്ന് തവണയെങ്കിലും ഈ പെൺകുട്ടി തുമ്മിയിട്ടുണ്ടാകും. എന്നാൽ സംഗീതം കേൾക്കുന്ന സമയത്ത് ഈ പെൺകുട്ടി തുമ്മാറില്ലന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പെൺകുട്ടിയുടെ ചികിത്സയ്ക്കൊപ്പം സംഗീതവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു രുചിയുമില്ലാത്ത ഭക്ഷണം കഴിക്കാൻ ആരും തന്നെ ഇഷ്ടപ്പെടാറില്ല. എന്നാൽ വിദേശ രാജ്യങ്ങളിലോക്കെ ഡയറ്റിന് വേണ്ടി ഒരു രുചിയുമില്ലാതെ ഭക്ഷണം കഴിക്കാറുണ്ട്. കിഴങ്ങിന്റെ പൾപ്പും വെള്ളവും മാത്രം ഉപയോഗിച്ചാണ് ഈ ഭക്ഷണം ഉണ്ടാക്കുന്നത്.