വിമാനത്തിൽ കയറുക എന്നുപറയുന്നത് ഏതൊരു സാധാരണ മനുഷ്യനും ആഗ്രഹിക്കുന്ന ഒന്നാണ്. ഒന്നു പറക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. പറക്കുക എന്നുള്ള മനുഷ്യൻറെ സ്വാഭാവികമായ ആഗ്രഹത്തിന് ഒരു പരിധിവരെ സഹായിച്ച ഒരു ഘടകമാണ് വിമാനം എന്നുപറയുന്നത്. ഒരു വിമാനം ഓടിക്കുന്നത് പൈലറ്റാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വിമാനത്തിൻറെ മുഴുവൻ കൺട്രോളും ഒരു പൈലറ്റിന്റെ കൈയിലാണ് എന്നാണ് എല്ലാവരും വിശ്വസിക്കുന്ന സത്യം. അത് തന്നെയാണ്.
വിമാനത്തിൽ ഒരു പൈലറ്റ് കയറുന്ന നിമിഷംമുതൽ വിമാനത്തിൽ ഉള്ള എല്ലാ ആളുകളുടെയും ജീവൻ അദ്ദേഹത്തിൻറെ കൈകളിലാണ്. പിന്നീട് അവരെ സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തിക്കുക എന്നുപറയുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ഉദ്യമം തന്നെയാണ്. എന്നാൽ പൈലറ്റ് ഉറങ്ങി പോയാലോ…? അങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ടോ….? പൈലറ്റ് ഉറങ്ങി പോയാലോ അല്ലെങ്കിൽ പൈലറ്റിനു എന്തെങ്കിലും ദേഹസ്വാസ്ഥ്യം ഉണ്ടായാലോ….? അങ്ങനെയൊക്കെ ചിന്തിച്ചു നോക്കിയിട്ടുണ്ടോ…..? എപ്പോഴെങ്കിലും വിമാനത്തിൽ കയറുന്ന ഒരാളാണെങ്കിൽ തീർച്ചയായും നിങ്ങൾ അങ്ങനെ ചിന്തിച്ചിട്ടുണ്ടാകും.
കാരണം വിമാനത്തിനുള്ളിൽ കയറി കഴിയുമ്പോൾ ആയിരിക്കും അത്തരം ചിന്തകൾ ഒക്കെ സടകുടഞ്ഞ് ഉണരാൻ പോകുന്നത്. സ്വാഭാവികമായും നമ്മളെല്ലാവരും ഒരു വാഹനത്തിൽ കയറുമ്പോൾ ഇത്തരത്തിലുള്ള വ്യത്യസ്തമായ ചിന്തകൾ ചിന്തിക്കാറുണ്ട്. സ്വാഭാവികമായി മനസ്സിലേക്ക് വരുന്നതാണ്. വിമാനത്തിൽ ഒരുപക്ഷേ നടുക്ക് ഇരിക്കുകയാണെങ്കിൽ എന്തുചെയ്യും…? തീർച്ചയായും വിമാനത്തിന് ചെറിയ തോതിലെങ്കിലും എന്തെങ്കിലും ഒരു ഉലച്ചിൽ സംഭവിക്കും. അതിനു വേണ്ട സജ്ജീകരണങ്ങൾ ഒക്കെ വിമാനത്തിൽ ഉണ്ടാകും. ബസ്സിൽ കയറുമ്പോൾ എപ്പോഴും പറയുന്ന കാര്യമാണ് ബസിന്റെ നടുവിലെ സീറ്റിൽ ആണ് ഇരിക്കേണ്ടത് എന്ന്.
നമ്മൾ സുരക്ഷിതരായി ഇരിക്കുന്നത് ആ ഭാഗത്ത് ആയിരിക്കുമെന്ന്. എന്നാൽ അത്തരത്തിൽ വിമാനത്തിനു സുരക്ഷിതമായ ഒരു ഭാഗം ഉണ്ടായിരിക്കില്ല. അത് വിമാനത്തിൻറെ നടുവിലെ ഭാഗമാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ തീർത്തും തെറ്റായ ഒരു വിശ്വാസമാണ്. വിമാനത്തിൽ ഇരിക്കുമ്പോൾ ഒന്നെങ്കിൽ ഏറ്റവും പുറകിൽ ഇരിക്കുക, അല്ലെങ്കിൽ ഏറ്റവും മുന്നിൽ ഇരിക്കുക. അതാണ് ഏറ്റവും സുരക്ഷിതമായ സ്ഥാനം. വിമാനത്തിൽ കയറുമ്പോൾ നടുവിൽ ഇരിക്കുകയാണെങ്കിൽ വിമാനത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ആദ്യം പ്രശ്നം വരുന്നത് നടുവിലിരിക്കുന്ന ആളുകൾക്ക് ആയിരിക്കും.
അതുകൊണ്ടുതന്നെ വിമാനത്തിൻറെ നടുവിൽ ഇരുന്നുള്ള യാത്ര ഒട്ടും സുരക്ഷിതമല്ല എന്ന് തന്നെ പറയുന്നതായിരിക്കും സത്യം. ഇനി പൈലറ്റ് ഉറങ്ങി പോവുകയാണെങ്കിലോ….? ഉറങ്ങിപ്പോയാലും വിമാനം ഇടിച്ചു തകരും എന്ന് ഒന്നും പേടിക്കേണ്ട കാര്യമില്ല. എല്ലാ വിമാനത്തിലും ഓട്ടോ പൈലറ്റ് എന്ന് പറഞ്ഞത് സിസ്റ്റം ഉണ്ട്. കുറച്ചു സമയം ഒക്കെ പൈലറ്റ് ഉറങ്ങി പോയാലും വിമാനത്തിന് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പറക്കാൻ സാധിക്കുമെന്നതാണ് ഇതിൻറെ പ്രത്യേകത. രണ്ട് പൈലറ്റുമാർ ആയിരിക്കും വിമാനത്തിൽ ഉണ്ടാവുക. എന്നാൽ രണ്ടുപേർക്കും ഒരേ ഭക്ഷണമല്ല കൊടുക്കുന്നത്. രണ്ടുപേർക്കും വ്യത്യസ്തമായ ഭക്ഷണമാണ് കൊടുക്കുന്നത്.
ഇവർക്ക് വിവേചനം ഉള്ളതുകൊണ്ടല്ല കേട്ടോ.ഒരാൾക്ക് ഫുഡ് പോയിസണോ മറ്റോ സംഭവിക്കുകയാണെങ്കിൽ മറ്റൊരാൾക്ക് അത് സംഭവിക്കാതിരിക്കാൻ വേണ്ടിയാണ്. ഒരേ ഭക്ഷണം കഴിച്ച് വിമാനത്തിൽ ഉള്ള എല്ലാവർക്കും ഇങ്ങനെ സംഭവിച്ച ഒരു അവസ്ഥ ഒരിടത്ത് നടന്നിട്ടുണ്ട്. അതിനു ശേഷമാണ് ഇത്തരത്തിലൊരു മാറ്റം വന്നിരിക്കുന്നത്. വിമാനം ഓടിക്കുമ്പോൾ ഒരാളെങ്കിലും സുരക്ഷിതമായി ഇരിക്കേണ്ട ആ വിമാനത്തുള്ള എല്ലാവരുടെയും ആവശ്യമായ കാര്യമാണ്.
ഇനിയുമുണ്ട് നമ്മളറിയാത്ത വിമാനത്തിലെ കുറെ രഹസ്യങ്ങൾ. അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഒട്ടും ബോറടിക്കാത്ത ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണേണ്ടതാണ്. അതിനോടൊപ്പം തന്നെ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ കൂടി ശ്രദ്ധിക്കുക.