പരസ്യങ്ങൾക്ക് നമ്മുടെ ജീവിതത്തിലുള്ള സ്വാധീനം വളരെ വലുതാണ്. പരസ്യങ്ങളിലൂടെ ചില വിശ്വാസങ്ങൾ നമ്മുടെ ഉള്ളിലേക്ക് എത്തുകയാണ് ചെയ്തിരിക്കുന്നത്. സത്യത്തിൽ അത്തരത്തിലുള്ള ചില പരസ്യങ്ങളുടെ പിന്നാമ്പുറ കാഴ്ചകളെപ്പറ്റിയാണ് പറയാൻ പോകുന്നത്. പരസ്യങ്ങൾ മാത്രമല്ലാതെ ചില കാര്യങ്ങൾ നമ്മൾ ചെയ്തു വരാറുണ്ട്. ദൈനംദിന കാര്യങ്ങളിൽ പോലും നമ്മൾ അറിയാതെ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്.
അത്തരത്തിലൊന്നാണ് നമ്മുടെ എടിഎമ്മിൽ നിന്നും കാശ് എടുക്കുമ്പോൾ എടിഎം കാശ് എണ്ണുന്നത് പോലെയുള്ള ഒരു ശബ്ദം ഉണ്ടാകുന്നത്. നമ്മളെല്ലാവരും വിചാരിക്കുന്നത് എടിഎം മെഷീൻ കാശ് എണ്ണുന്നതാണെന്നാണ് നമുക്ക് തോന്നുന്നതാണ്. അങ്ങനെയൊരു തോന്നൽ വരുവാൻ വേണ്ടി മാത്രമാണ് അങ്ങനെയൊരു ശബ്ദം അവിടെ ഉണ്ടാകുന്നത്. സത്യത്തിൽ കാശൊന്നും നോക്കുന്നില്ല എന്നതാണ് സത്യം. നമുക്ക് അങ്ങനെയൊരു തോന്നൽ ഉണ്ടാവണം, അതുകൊണ്ടുതന്നെ അങ്ങനെയോരു രീതിയിലാണ് അത് സജ്ജീകരിച്ചിരിക്കുന്നത്.
അതുപോലെ നമ്മൾ പലപ്പോഴും നമ്മുടെ ഫോണോ ലാപ്ടോപ്പോ സർവീസിന് ഇങ്ങനെ കൊടുക്കുകയോ എന്തെങ്കിലും ഒരു ഇടപാടുകൾക്കായി ഷോപ്പിൽ കൊടുക്കുകയോ ചെയ്യുമ്പോൾ മൊബൈൽ ഷോപ്പുകളിലും കേൾക്കുന്നൊരു വാക്കാണ് രണ്ടു മണിക്കൂർ കഴിഞ്ഞ് വന്നാൽ ഇത് ശരിയാക്കി വയ്ക്കാമെന്ന്. രണ്ടു മണിക്കൂർ സമയം പറയുന്നതിന്റെ കാര്യമെന്താണ്.? ചിലപ്പോൾ ഒരുപാട് ജോലിയുള്ള ഒരു കാര്യമായിരിക്കില്ല.
എന്നാൽ അതിൽ ഒരുപാട് സമയം ആവശ്യം ഉണ്ടായിരിക്കുന്നതല്ല. അരമണിക്കൂർ കൊണ്ട് തീരുന്ന ഒരു ജോലിക്ക് ആയിരം രൂപ കൊടുക്കാൻ നമുക്ക് ഒരു ബുദ്ധിമുട്ടുണ്ടാകും. ഇത്രയും ചെറിയ സമയത്ത് ഇത്രയും വലിയ രൂപയോ എന്നായിരിക്കും ആദ്യം ചിന്തിക്കുക. അതേസമയം കൊടുക്കുന്നത് 2 മണിക്കൂർ കഴിഞ്ഞാണേൽ കാശ് കൊടുക്കാൻ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. കൂടുതൽ ആളുകളും ചിന്തിക്കുന്നതും അങ്ങനെയായിരിക്കും.
അതുപോലെ നമ്മൾ ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റിന്റെ ഉള്ളിലെ ഫ്ലേവറുകൾ കൊണ്ട് നമുക്ക് എന്തെങ്കിലും ഗുണമുണ്ടോ.? അത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണ്. അതിനുള്ളിലേ ഫ്ലേവറുകൾ സത്യത്തിൽ നമുക്ക് യാതൊരു വിധത്തിലുള്ള ഗുണവും ചെയ്യുന്നില്ല എന്നതാണ് കാര്യം. അതുമാത്രമല്ല നമ്മളെല്ലാവരും വിചാരിക്കുന്നത് പോലെ അവയൊന്നും നമ്മുടെ പല്ലിൻറെ ആരോഗ്യത്തിനായി ഒരുവിധത്തിലും പ്രവർത്തിക്കുന്നുമില്ല. പരസ്യങ്ങളിൽ നമ്മൾ വഞ്ചിതരാവരുത്. അതുപോലെ ഇൻസ്റ്റന്റ് ആയി കേക്ക് ഉണ്ടാകുന്നവർക്കുമുണ്ട് ചില അനുഭവങ്ങൾ. കേക്ക് ഉണ്ടാകുന്ന പോലെ തോന്നാനാണ് രണ്ടു കവറുകൾ അതിലുള്ളത്.