ഉത്തര കൊറിയ എന്ന രാജ്യം നിരവധി രഹസ്യങ്ങളും നിഗൂഢതകളും നിറഞ്ഞ ഒരു രാജ്യമാണ്. ഉത്തരകൊറിയയെ ഒരു നിഗൂഢമായ രാജ്യമായാണ് ലോകം കാണുന്നത്. സാധാരണ ഒരു ഹോട്ടലിലെ അതിഥികൾക്ക് ഹോട്ടലിന്റെ എല്ലാ നിലകളും സന്ദർശിക്കാൻ അനുവാദമില്ലെങ്കിലും ഉത്തര കൊറിയയിലെ ഒരു ഹോട്ടലില്‍ അഞ്ചാം നിലയിൽ പോകാൻ ആരെയും അനുവദിക്കില്ല. അഗാധമായ ഒരു രഹസ്യം അതിന്റെ പിന്നിൽ മറഞ്ഞിരിക്കുന്നു. തലസ്ഥാന നഗരമായ പ്യോങ്‌യാങ്ങിലുള്ള യാങ്കാഡോ ഹോട്ടൽ എന്നാണ് ഈ ഉത്തരകൊറിയൻ ഹോട്ടലിന്റെ പേര്. ഉത്തര കൊറിയയിലെ ഏറ്റവും വലിയ ഹോട്ടലും കൂടാതെ ഏറ്റവും വലിയ എട്ടാമത്തെ കെട്ടിടവുമാണ് ഈ ഹോട്ടൽ. ടൈഡോംഗ് നദിയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന യാങ്‌ടക് ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
47 നിലകളുള്ള യാങ്കാഡോ ഹോട്ടലിൽ ആകെ 1000 മുറികളുണ്ട്. നാല് റെസ്റ്റോറന്റുകൾ, മസാജ് പാർലർ എന്നിവയും ഇവിടെയുണ്ട്. ഉത്തര കൊറിയയിലെ ആദ്യത്തെ ആഡംബര ഹോട്ടലാണ് ഇത്. ഏകദേശം 25,000 രൂപയാണ് റൂം വാടക. വെറും ആറുവർഷം കൊണ്ടാണ് ഇത് നിര്‍മിച്ചത്. ഇതിന്റെ നിർമ്മാണം 1986 ൽ ആരംഭിക്കുകയും 1992 ൽ പൂർത്തീകരിക്കുകയും ചെയ്തു. ഫ്രാൻസിലെ കാമ്പനോൺ ബെർണാഡ് കൺസ്ട്രക്ഷൻ കമ്പനിയാണ് ഇത് നിർമ്മിച്ചത്. ഇത് 1996 ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
ഈ ഹോട്ടലിന്റെ ലിഫ്റ്റിൽ അഞ്ചാം നിലയിലെ ബട്ടൺ ഇല്ലെന്നാണ് പറയപ്പെടുന്നത്. അതായത് ആളുകൾക്ക് അവശേഷിക്കുന്ന മറ്റു ഏതെങ്കിലും നിലകളിലേക്ക് പോകാം പക്ഷേ അഞ്ചാം നിലയിലേക്ക് പോകാനാവില്ല. ഉത്തര കൊറിയ ഇതിനെക്കുറിച്ച് വളരെ കർശനമായ നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് ഒരു വിദേശി അഞ്ചാം നിലയിലേക്ക് പോയാൽ അയാൾക്ക് ജയില്‍ ശിക്ഷ വരെ ലഭിച്ചേക്കാം.
2016 ൽ ഓട്ടോ വാർമ്പിയർ എന്ന അമേരിക്കൻ വിദ്യാർത്ഥി യാങ്കാഡോ ഹോട്ടലിന്റെ അഞ്ചാം നിലയിലേക്ക് പോയി. തുടർന്ന് ഹോട്ടലിന്റെ അഞ്ചാം നിലയിൽ ഒരു പോസ്റ്റർ പിഴുതുമാറ്റിയെന്നാരോപിച്ച് ഉത്തരകൊറിയൻ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഓട്ടോ വാർമ്പിയറിനെ വിചാരണ ചെയ്യുകയും 15 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ വളരെയധികം പീഡിപ്പിക്കപ്പെട്ടുവെന്ന് പറയപ്പെടുന്നു. പിന്നീട് മോചിതനായെങ്കിലും യുഎസിൽ തിരിച്ചെത്തിയ ശേഷം 2017 ജൂണിൽ അദ്ദേഹം മരിച്ചു.
ഹോട്ടലിൽ താമസിച്ച മറ്റൊരു യുഎസ് പൗരനായ കാൽവിൻ സൺ പറയുന്നതനുസരിച്ച്, യാങ്കകാഡോ ഹോട്ടലിന്റെ അഞ്ചാം നിലയിൽ ഒരു ബങ്കർ പോലെ ചെറിയ മുറികൾ നിർമ്മിച്ചിട്ടുണ്ടെന്നും മിക്ക മുറികളും പൂട്ടിയിരിക്കുകയാണെന്നും മുറിയുടെ ചുമരുകളിൽ പെയിന്റിംഗുകളില്‍ അമേരിക്കൻ വിരുദ്ധവും ജപ്പാനെതിരെയുമാണ്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇലിന്റെ ചില ഫോട്ടോകളും അവിടെ നിർമ്മിച്ച ഓരോ പെയിന്റിംഗിലും “അമേരിക്ക നമ്മുടെ ശത്രുവാണ്” അമേരിക്കയോട് ആയിരം തവണ ഞങ്ങൾ പ്രതികാരം ചെയ്യും” എന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.