ഏതൊരു മനുഷ്യനും ആഗ്രഹമുണ്ടായിരിക്കും അവർ ബുദ്ധിമാനാണോ അല്ലയോന്ന് മനസ്സിലാക്കുവാൻ. നമ്മൾ ഒരു ബുദ്ധിമാനായ മനുഷ്യനാണോ അല്ലയോന്ന് എങ്ങനെയാണ് മനസിലാക്കുക. നമ്മുടെ ശരീരത്തിലുള്ള ചില മാനറിസങ്ങൾ കൊണ്ട് തന്നെ നമുക്കത് മനസ്സിലാക്കാൻ സാധിക്കും. അത്തരത്തിൽ പലകാര്യങ്ങളെക്കുറിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്
അടുക്കും ചിട്ടയും നല്ലൊരു ശീലം തന്നെയാണ്. തീർച്ചയായും അത് തുടർന്നു പോകേണ്ടോരു ശീലം തന്നെയാണ്. നമ്മൾ കണ്ടിട്ടുണ്ട് ചില ആളുകൾ എല്ലാ സാധനങ്ങളും വാരിവലിച്ചിടുന്നത്. അവരുടെ മുറിയിലേക്ക് കയറുമ്പോൾ തന്നെ വല്ലാത്തൊരു ഫീലായിരിക്കും തോന്നുക. അത്തരം ആളുകൾ ക്രിയേറ്റീവായി ജീവിതത്തെ കാണുന്നവരാണെന്നാണ് സൈക്കോളജി പറയുന്നത്. അടുക്കും ചിട്ടയുമുള്ളവർ മോശക്കാരാണെന്നല്ല. എല്ലാംവാരി വലിച്ചിടുന്നവർ കുറച്ചുകൂടി ക്രിയേറ്റീവായി ലോകത്തെ കാണുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഒറ്റക്ക് സംസാരിക്കുന്നവർക്ക് പൊതുവെ ഭ്രാന്താണെന്നാണ് നമ്മുടെ സമൂഹം പറയാറുള്ളത്. എന്നാൽ നിങ്ങൾ ഒറ്റയ്ക്ക് സംസാരിക്കുന്ന വ്യക്തിയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ തലച്ചോറ് കാര്യക്ഷമമാണെന്നും നിങ്ങൾ എന്ത് കാര്യവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുള്ള വ്യക്തിയാണെന്നും അതോടൊപ്പം തന്നെ നിങ്ങളേത് കാര്യവും നേടിയെടുക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. നിങ്ങൾ വളരെ ജീനിയസായിട്ടുള്ള ഒരു മനുഷ്യനാണെന്ന്. ഒറ്റയ്ക്ക് സംസാരിക്കുമ്പോൾ നമ്മുടെ തലച്ചോറ് വളരെ മികച്ച രീതിയിലാവുകയും തലച്ചോറിലെ പലതരത്തിലുള്ള തരംഗങ്ങളും ബാലൻസാവുകയും ചെയ്യുമ്പോൾ കൂടുതൽ ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള കഴിവാണ് തലച്ചോറിന് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ തലച്ചോറ് കൂടുതൽ കാര്യക്ഷമമായി ഓരോ കാര്യങ്ങൾക്കും പ്രതികരിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ ബുദ്ധിവളർച്ച വർധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് സംസാരിക്കുന്നവരെ ഇനിമുതൽ ഭ്രാന്തന്മാരെന്ന് വിളിക്കാൻ പാടില്ല. അവർ ജീവിതത്തിൽ അവരുടെ ലക്ഷ്യങ്ങളെ എത്തിപ്പിടിക്കാൻ കഴിവുള്ളവരാണ് എന്നാണ് നമ്മുടെ ശാസ്ത്രം പറഞ്ഞുകൊണ്ടിരിക്കുന്നത്.
ചില ആളുകൾക്ക് ചെറിയ വസ്തുക്കളെ പ്പോലും കാണാനുള്ള കഴിവുണ്ടായിരിക്കും. തറയിലും മറ്റും കിടക്കുന്ന ചെറിയ വസ്തുക്കളെ പോലും അവർ പെട്ടെന്ന് തന്നെ കണ്ടെത്തും. അവരും ജീനിയസ് ആണെന്നാണ് പറയുന്നത്. എന്നാൽ ഇവരുടെ തലച്ചോറിനും പ്രത്യേകമായ രീതിയിലുള്ള തരംഗങ്ങളുള്ള കഴിവുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. തീർന്നിട്ടില്ല ഇനിയുമുണ്ട് ചില മാനറിസങ്ങളോക്കെ. അവ എന്തൊക്കെയാണെന്ന് വിശദമായി ഈ പോസ്റ്റിനോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.