നമ്മുടെ ഈ നിത്യ ജീവിതത്തിൽ നമ്മൾ നിരന്തരമായി ഉപയോഗിക്കുന്ന പല വസ്തുക്കളുണ്ട്. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന ഒട്ടുമിക്ക വസ്തുക്കളുടെ ശെരിയായ ഉപയോഗം എന്താണ് എന്ന് നമുക്ക് ഇപ്പോഴും അറിയില്ല. ഒരു പക്ഷെ, നമ്മൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്തിനായിരിക്കും ഇതിങ്ങനെ വെച്ചിട്ടുണ്ടാവുക. ഉദാഹരണത്തിന്, ഒരു പേനയുടെ ടോപ്പിന്റെ പിറകു വശത്തായി ഹോൾ എന്തിനായിരിക്കും കൊടുത്തിട്ടുണ്ടാവുക. അതിനെ കുറിച്ചെല്ലാം നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനെല്ലാം ഒരു ശാസ്ത്രീയമായ വശമുണ്ട്. അതിനെല്ലാം ഒരു കാരണമുണ്ട്. അത്തരത്തിൽ നാം നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗ ശീലമാക്കിയ ചില വസ്തുക്കളുടെ ശെരിയായ ഉപയോഗങ്ങൾ എന്തെല്ലാം ആണെന്നാണ് ഇവിടെ പറയുന്നത്.
നമ്മൾ എല്ലാവരും പാന്റ് ഉപയോഗിക്കുന്നവരായിരിക്കും. പാന്റ് ഉപയോഗിക്കാത്തവരായി ചുരുക്കം ചില ആളുകൾ മാത്രമേ ഉണ്ടാവുകയുള്ളു. നമ്മുടെയൊക്കെ ജീൻസ് പാന്റ് പോലെയുള്ളവയ്ക്കുള്ളിൽ വലിയ പോക്കറ്റിനുള്ളിലായി ചെറിയ പോക്കറ്റുകൾ കണ്ടിട്ടുണ്ടാകുമല്ലോ. അതിന്റെ യഥാർത്ഥ ഉപയോഗം എന്താണ് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പല ആളുകളും അത് പല ആവശ്യങ്ങൾക്കായിട്ടാണ് ഉപയോഗിക്കുന്നത്. ചിലർ ആ പോക്കറ്റ് ശ്രദ്ധിക്കാറേ ഉണ്ടാവില്ല. ചിലർ കോയിൻസ് വെക്കാനും അല്ലെങ്കിൽ പെൺകുട്ടികൾ ലിപ്ബാമുകൾ പോലെയുള്ള വസ്തുക്കൾ സൂക്ഷിക്കാനും വേണ്ടിയാണ് ഈ പോക്കറ്റുകൾ ഉപയോഗിക്കുന്നത്. അതായത്, പെട്ടെന്ന് എടുക്കാനുള്ള ആവശ്യത്തിനായാണ് ഇത് പലരും ഉപയോഗിക്കുന്നത്. എന്നാൽ പണ്ട് കാലത്ത് ഇതിന്റെ ഉപയോഗം മറ്റൊന്നായിരുന്നു. പോക്കറ്റ് വാച്ചുകൾ സൂക്ഷിക്കാൻ വേണ്ടിയായിരുന്നു ആളുകൾ പണ്ടുകാലങ്ങളിൽ ഈ ചെറിയ പോക്കറ്റ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ സ്മാർട്ട് ഫോണുകളും വാച്ചുകളും ഉള്ളത് കൊണ്ട് ഈ പോക്കറ്റ് ഇന്ന് മറ്റു പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇത് പോലെ ശെരിയായ ആവശ്യമെന്ത് എന്നറിയാതെ ഉപയോഗിക്കുന്ന നിരവധി വസ്തുക്കളുണ്ട്. അവ എന്തൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.