ദിനംപ്രതിയാണ് നമ്മുടെ ലോകം വികസിച്ചുകൊണ്ടിരിക്കുന്നത്. ഇത് അനുസരിച്ച് പല തരത്തിലുള്ള മാറ്റങ്ങളും ഈ ലോകത്തിൽ ഉണ്ടാകുന്നുണ്ട് എന്നതാണ് സത്യം. അത്തരത്തിൽ നമ്മൾ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ചില മാറ്റങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
മുടി കളർ ചെയ്യുകയെന്ന് പറയുന്നത് ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും എല്ലാം ചെയ്യുന്നോരു കാര്യമാണ്. പലതരത്തിലുള്ള ഫാഷൻ സങ്കല്പങ്ങൾക്ക് അനുസരിച്ച് മുടി കളർ ചെയ്യുന്നവരുണ്ട്. വ്യത്യസ്തമായ നിറങ്ങൾ ഇന്ന് വിപണിയിൽ സുലഭമാണ്. എന്നാൽ ഇവിടെയോരു കമ്പനി അവതരിപ്പിച്ചിരിക്കുന്നത് വളരെ വ്യത്യസ്തമായൊരു മുടി കളർ ചെയ്യുന്ന രീതിയാണ്. അതായത് വെയിൽ അടിക്കുമ്പോൾ ഈ മുടിക്ക് ഒരു നിറവും അല്ലാത്തപ്പോൾ മറ്റൊരു നിറവുമായിരിക്കും ഉണ്ടാവുക. ഉദാഹരണത്തിന് ഗോൾഡൻ കളറിലാണ് മുടി കളർ ചെയ്യുന്നതെന്നുണ്ടെങ്കിൽ വെയിൽ അടിക്കുമ്പോൾ മുടിയുടെ നിറം പർപ്പിളായിട്ട് മാറുകയാണ് ചെയ്യുന്നത്. പല നിറങ്ങളും മുടിയിൽ ഉപയോഗിക്കാം. ചുരുക്കത്തിൽ പറയുകയാണെങ്കിൽ വെയിലടിക്കുമ്പോൾ നമ്മുടെ മുടി ഒരു മഴവില്ല് പോലെ നിൽക്കുന്നതായിരിക്കും തോന്നുക. വ്യത്യസ്തമായ രീതിയിൽ മുടി കളർ ചെയ്യുന്ന ഒരു രീതിയുമായാണ് ഒരു കമ്പനി എത്തിയിരിക്കുന്നത്. ഒരു അമേരിക്കൻ കമ്പനിയാണ് ഈ ഒരു രീതിയുമായി എത്തിയത്. വലിയ സ്വീകാര്യതയാണ് ഇതിനു തന്നെ ലഭിക്കുന്നത്. ഭാവിയിൽ കൂടുതൽ ആളുകളിലേക്ക് ഇത് എത്തുമെന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
ജെസിബി എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് വലിയൊരു രൂപമായിരിക്കും. അങ്ങനെയാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ജെസിബിയുടെ തന്നെ ഒരു മിനിയേച്ചർ പോലെ തോന്നിക്കുന്ന മനോഹരമായൊരു ഉപകരണമാണ്. ജെസിബിയുടെ മിനിയേച്ചർ കാണിച്ചു നമ്മെ കളിപ്പിക്കുകയാണോന്ന് വേണമെങ്കിൽ നമുക്ക് ചോദിക്കാം. എന്നാൽ വിദേശ രാജ്യത്ത് നിലവിലുള്ളതാണ് ഇത്. പല ആവശ്യങ്ങൾക്കും അവിടെ ഉള്ളവർ ഈ ജെസിബിയാണ് ഉപയോഗിക്കുന്നത്. എങ്കിലും നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന വലിയ ജെസിബി ഇത്രയ്ക്ക് ചെറുതായി പോയോന്ന് നമ്മൾ തന്നെ ഒരു നിമിഷം ആലോചിച്ചു പോകുന്നതാണ്.
നമ്മൾ കേരളീയരുടെ സ്വകാര്യ അഹങ്കാരമാണ് ആറന്മുള വള്ളം കളിയെന്ന് പറയുന്നത്. എല്ലാ മലയാളികൾക്കും അതൊരു പ്രത്യേക വികാരമാണ്. അതുപോലെ മഞ്ഞിൽ കൂടി വള്ളംകളി നടത്തുന്നൊരു രാജ്യമുണ്ട്. വളരെ മനോഹരമായ രീതിയിലാണ് അവിടെയിത് നടക്കുന്നത്.