1853 ഏപ്രിൽ 16 ആണ് ഇന്ത്യൻ റെയിൽവേ സർവീസുകൾ ആരംഭിക്കുന്നത്. ആദ്യത്തെ ട്രെയിൻ മുംബൈയിൽ നിന്ന് താനെയിലേക്ക് 33 കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. ആദ്യ റെയിൽവേ സർവീസുകൾ ആരംഭിച്ച ദിവസം പൊതു അവധി ദിനമായി പ്രഖ്യാപിച്ചിരുന്നു. ട്രെയിനിന്റെ കോച്ചുകളിൽ വ്യത്യസ്ത വരകൾ കൊടുത്തിരിക്കുന്നത് എന്തുകൊണ്ടാണെന്നും ട്രെയിൻ കോച്ചുകളുടെ നിറങ്ങളും വ്യത്യാസപ്പെടുന്നത് എന്തുകൊണ്ടാണെന്നും നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് എന്തിനാണെന്ന് നിങ്ങൾക്കറിയാമോ ?
യാത്രക്കാരുടെ ജീവിതത്തിൽ ഇന്ത്യൻ റെയിൽവേ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആധുനിക ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് ട്രെയിൻ. 1951-ല്‍ ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയും രണ്ടാമത്തെ വലിയ നെറ്റ്വർക്കുമാണ്. സ്റ്റീം എഞ്ചിനുകളിൽ നിന്ന് ഡീസൽ എഞ്ചിനുകളിലേക്കും പിന്നീട് ഇലക്ട്രിക് ലോക്കോമോട്ടീവുകളിലേക്കും ഒരു മികച്ച വളര്‍ച്ചയായിരുന്നു ഇന്ത്യന്‍ റെയില്‍വേയുടേത്. അതുകൊണ്ടാണ് ഇന്ത്യയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നത് ഏറ്റവും മനോഹരവും അവിസ്മരണീയവുമായ യാത്രയായി കണക്കാക്കുന്നത്. ഇതിലൂടെ ആളുകൾക്ക് ലളിതവും എളുപ്പവുമായ രീതിയിൽ എവിടെയും എത്തിച്ചേരാനാകും.
ട്രെയിന്‍ യാത്രയില്‍ കോച്ചുകള്‍ക്ക് മഞ്ഞയും വെള്ളയും നിറമുള്ള വരകള്‍ കൊടുത്തിരിക്കുന്നത് നിങ്ങള്‍ കണ്ടുകാണും. ട്രെയിൻ കോച്ചുകൾക്ക് ഈ നിറമുള്ള വരകൾ നൽകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?. വരകളെക്കുറിച്ചും കളർ കോച്ചുകളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ഈ ലേഖനത്തിലൂടെ മനസിലാക്കാം.
വ്യത്യസ്ത നിറത്തിലുള്ള ട്രെയിന്‍ കോച്ചുകള്‍
ഇന്ത്യൻ റെയിൽവേയിൽ മൂന്ന് തരം കോച്ചുകൾ ഉണ്ട്. ഐ.സിഎഫ് (ICF), എല്‍.എച്ച്.ബി (LHB), ഹൈബ്രിഡ് എല്‍.എച്ച്.ബി (Hybrid LHB). ഈ കോച്ചുകൾ പരസ്പരം ഘടനയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. നീല നിറത്തില്‍ കൂടുതലായും കാണുന്നത് ജനറൽ ഐസിഎഫ് കോച്ചാണ്. മെയിൽ, എക്സ്പ്രസ് അല്ലെങ്കിൽ സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കാണ് ഇത് ഉപയോഗിക്കുന്നത്. ഐസിഎഫ് എയർകണ്ടീഷൻഡ് കോച്ചുകൾക്ക് ചുവപ്പ് നിറവും. ഗരീബ് രഥ് ട്രെയിനുകള്‍ക്ക് പച്ച നിറവും. മീറ്റർ ഗേജ് ട്രെയിനുകള്‍ക്ക് തവിട്ടുനിറം. ഇളം പച്ച നിറം അല്ലെങ്കില്‍ തവിട്ട് നിറം ബിലിമോറ വാഗായ് പാസഞ്ചര്‍ ട്രെയിനുകള്‍ക്കും ഉപയോഗിക്കുന്നു. കൂടാതെ ചില റെയിൽവേ സോണുകൾക്ക് അവരുടേതായ നിറങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. സെൻട്രൽ റെയിൽവേയുടെ ചില ട്രെയിനുകൾ വെള്ള-നീല-ചുവപ്പ് ക്രമത്തിലുള്ള നിറം പിന്തുടരുന്നു. എൽ.എച്ച്.ബി കോച്ചിന് സ്ഥിരമായി ചുവപ്പ് നിറമാണുള്ളത്. രാജധാനി ട്രെയിനിന്റെ നിറവും ഇതാണ്. ഗതിമാൻ എക്സ്പ്രസ് ഒരു ശതാബ്ദി ട്രെയിൻ പോലെയാണ് പക്ഷേ ഒരു അധിക മഞ്ഞ വരയുണ്ടായിരിക്കും.
ട്രെയിൻ കോച്ചുകളിലെ മഞ്ഞ, വെള്ള വരകള്‍ എന്താണ് സൂചിപ്പിക്കുന്നത് ?
ഇന്ത്യൻ റെയിൽവേയിൽ ധാരാളം കാര്യങ്ങൾ വ്യക്തമാക്കുന്നതിന് ചിന്നങ്ങള്‍ ഉപയോഗിക്കുന്നു. ട്രാക്കിന്റെ വശത്തുള്ള ചിഹ്നം, പ്ലാറ്റ്ഫോമിലെ ചിഹ്നങ്ങൾ തുടങ്ങി എല്ലാ ചിഹ്നങ്ങളും യാത്രക്കാര്‍ക്ക് സൂചന നല്‍കുക എന്നതാണ് ലക്ഷ്യം. നീല ഐസിഎഫ് (ICF) കോച്ചിൽ. കോച്ചിന്റെ അവസാനത്തിൽ ജനലിന് മുകളിൽ മഞ്ഞ അല്ലെങ്കിൽ വെള്ള നിറത്തിലുള്ള വരകള്‍ സ്ഥാപിച്ചിരിക്കുന്നതായി കാണാം. വെള്ള വര അര്‍ഥമാക്കുന്നത് യഥാർത്ഥത്തിൽ കോച്ചിനെ മറ്റൊരു കോച്ചിൽ നിന്ന് വേർതിരിക്കാൻ ഉപയോഗിക്കുന്നു എന്നതാണ്. മഞ്ഞ വരകള്‍ സെക്കന്റ് ക്ലാസിലെ റിസർവ് ചെയ്യാത്ത കോച്ചിനെ സൂചിപ്പിക്കുന്നു . ഒരു ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോൾ ജനറൽ ബോഗിയെക്കുറിച്ച് ആശയക്കുഴപ്പത്തിലാകുന്ന ധാരാളം ആളുകൾ ഉണ്ട്. പക്ഷേ ഈ മഞ്ഞ വരകൾ കാണുന്നതിലൂടെ ആളുകൾക്ക് ഇത് ജനറൽ കോച്ചാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. സാധാരണയായി ചുവപ്പില്‍ അല്ലെങ്കില്‍ നിലയില്‍ കാണുന്ന മഞ്ഞ വരകള്‍ സൂചിപ്പിക്കുന്നത് വികലാംഗരുടെയും രോഗികളായവരുടെയും ടോയ്ലറ്റിനെയാണ്. ചാരനിറത്തിലുള്ള പച്ച വരകള്‍ സൂചിപ്പിക്കുന്നത് സ്ത്രീകൾക്ക് മാത്രമായുള്ള കോച്ചിനെയാണ്. ചുവന്ന കളർ വരകള്‍ സൂചിപ്പിക്കുന്നത് ഫസ്റ്റ് ക്ലാസ് കോച്ചിനെയാണ്.