മലയാളസിനിമയിൽ സ്ത്രീകൾക്ക് ഇപ്പോഴും വലിയ പ്രാധാന്യം ഇല്ല എന്ന് വേണം പറയാൻ. അതായത് മലയാള സിനിമയ്ക്ക് അപ്പുറം അന്യഭാഷകളിൽ ഒക്കെ കോടികളാണ് നായികമാരുടെ പ്രതിഫലം ആയി വരുന്നത്.എന്നാൽ മലയാളസിനിമയിലെ നായികമാരുടെ പ്രതിഫലം ഇപ്പോഴും പിറകിൽ തന്നെയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ചില നായികമാരെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമായി അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രതിഫലത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നായിക മഞ്ജുവാര്യർ തന്നെയാണ്.
കാരണം മഞ്ജുവാര്യർ ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം എന്ന് പറയുന്നത് ഏകദേശം 50 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ വരെയാണ്. ഇപ്പോൾ തെലുങ്കിലും തമിഴിലും ഒക്കെ നയൻതാരയും അനുഷ്കയും ഒക്കെ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നു കൂടി എന്ന് ഓർക്കുന്നത് നന്നായിരിക്കും. അനുഷ്കയും നയൻതാരയും ഒക്കെ ഒരു ചിത്രത്തിന് വേണ്ടി ഒരു കോടി രൂപ മുതൽ ഒക്കെയാണ് വാങ്ങുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ മലയാളത്തിൽ ഇനിയും താരങ്ങളുടെ പ്രതിഫലം കുറവുതന്നെയാണ്. എങ്കിലും ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജുവാര്യരാണ് പ്രതിഫലത്തിന് കാര്യത്തിൽ മുൻപിൽ നൽകുന്നത്. 75 ലക്ഷം രൂപ വരെയാണ് മഞ്ജുവിനെ പ്രതിഫലമായി കാണുന്നത്. അതുപോലെതന്നെ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ നേടിയ താരമായിരുന്നു അപർണ ബാലമുരളി.
അപർണ ബാലമുരളിയുടെ പ്രതിഫലം എന്ന് പറയുന്നത് ഏകദേശം 30 ലക്ഷം രൂപയിൽ ആണ് തുടങ്ങുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ പേരെടുത്ത് നായിക താരമായിരുന്നു അപർണ ബാലമുരളി അപർണ ബാലമുരളിയുടെ പോലെ തന്നെ ആയിരുന്നു നടി പാർവ്വതി. മഞ്ജുവാര്യർ കഴിഞ്ഞാൽ പിന്നെ പാർവ്വതിയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു നടി എന്ന് പറയുന്നത് . പാർവതിയുടെ പ്രതിഫലം എന്ന് പറയുന്നത് 35 ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെ ആണെന്ന് അറിയാൻ സാധിക്കുന്നത്. അടുത്ത് നിൽക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ഒരു ഡോക്ടർ കൂടിയായ ഐശ്വര്യലക്ഷ്മി വാങ്ങുന്ന പ്രതിഫലവും ഏകദേശം 30 ലക്ഷം രൂപ മുതലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.
അടുത്ത നായിക അനുശ്രീ ആണ്. അനുശ്രീയും വളരെ പെട്ടെന്ന് തന്നെ മലയാളസിനിമയിൽ തന്റെതായ സ്ഥാനം നേടിയ നായിക ആണ്. അനുശ്രീയുടെ പ്രതിഫലം എന്ന് പറയുന്നത് 25 ലക്ഷം രൂപ മുതലാണ് എന്ന് അറിയാൻ സാധിക്കുന്നത്. ഇനി പറയുന്നത് ഹണി റോസാണ്. താരത്തിന്റെ പ്രതിഫലം പത്ത് ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. നമ്മളെല്ലാവരും ഈ നായികമാരെ പറ്റി പറയുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം, അതായത് മഞ്ജുവാര്യരെ ഒഴിവാക്കി ബാക്കി നായികമാരെല്ലാം വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലേക്ക് വന്ന് മലയാള സിനിമയിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറിയവരാണ്. അതുകൊണ്ടുതന്നെ ഇവർ ഇത്രയും ഒരു തുക പ്രതിഫലം വാങ്ങുമ്പോൾ അവരുടെ കഴിവിനെ അംഗീകരിച്ചു കൊടുക്കുക തന്നെ വേണം. ഇനിയുമുണ്ട് പല നായികമാരുടെയും പ്രതിഫലം.
അത് അറിയാം അവരുടെയെല്ലാം വിവരങ്ങൾ ഉൾകൊള്ളിച്ച് കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്.