നാം പരിശ്രമിക്കാൻ തയ്യാറാണ് എങ്കിൽ ഒരുപാട് വ്യത്യസ്ഥമായ ജോലികൾ നമ്മുടെ ഈ ലോകത്തുണ്ട്. അത്തരം ജോലികൾ ചയ്യുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിലൂടെ അവർ സമ്പാദിക്കുന്ന വരുമാനം കേട്ടാൽ വാ പൊളിച്ചു പോകും. അത്തരം ജോലികളെ കുറിച്ചും അവരുടെ വരുമാനത്തെ കുറിച്ചുമാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
പൈലറ്റ്. ഒരുപാട് ആളുകൾ ഏറെ കൊതിക്കുന്ന ഒരു ജോലിയാണ് പൈലറ്റ് എന്ന പദവി. എന്നാലത് സ്വന്തമാക്കുക എന്നത് ചെറിയ കാര്യമൊന്നുമല്ല. ഒരുപാട് നാളത്തെ പ്രയത്നത്തിന് ശേഷമാണ് ഈ ജോലി നമുക്ക് സ്വന്തമാക്കാൻ കഴിയുക. എന്നാൽ കുറച്ചു കഷ്ട്ടപ്പെട്ടാലും അവർക്കു പിന്നീട് ലഭിക്കുന്ന ശമ്പളം അത്ര ചെറുതൊന്നുമല്ല കേട്ടോ. ഒരുലക്ഷത്തി നാൽപ്പത്തിനായിരത്തിൽ പരം ഡോളറാണ് ഒരു പ്രൊഫഷണൽ പൈലറ്റിന് ലഭിക്കുന്ന ശരാശരി വാർഷിക വരുമാനം. ഏകദേശം ഒരുകോടി നാലര ലക്ഷം ഇന്ത്യൻ രൂപ. അത്യാവശ്യം ഉത്തരവാദിത്വവും മാനസിക സമ്മർദ്ദവും കൂടിയ ജോലിയാണിത്. ഒരു കെമേഴ്ഷ്യൽ പൈലറ്റിന് ജോലി ലഭിക്കാൻ അത്യാവശ്യം സാമ്പത്തിക സ്ഥിതിയും കഠിനാദ്ധ്വാനവും അനിവാര്യമാണ്.
ഒരു പൈലറ്റ് ആകണമെങ്കിൽ പ്രത്യേക ഡിഗ്രിയുടെ ആവശ്യമൊന്നുമില്ല. മെക്കാനിക്കൽ എഞ്ചിനിയറോ അല്ലെങ്കിൽ എയറോസ്‌പേയ്‌സ് എഞ്ചിനിയറോ അല്ലെങ്കിൽ ഇതിനു സമാനമായ ഡിഗ്രി കൈവശമുള്ള ഏതൊരാൾക്കും പൈലറ്റാകാൻ ശ്രമിക്കാവുന്നതാണ്.
ഇതുപോലെ ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന മറ്റു ജോലികളെ കുറിച്ചറിയാൻ താസിയുള്ള വീഡിയോ കാണുക.