പലതരത്തിലുള്ള മണ്ടത്തരങ്ങൾ കാണിക്കുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മണ്ടത്തരങ്ങൾ ജോലി ആക്കിയ ആളുകളുണ്ടോ.? അത്തരത്തിലുള്ള ചില ആളുകളെ കുറിച്ചാണ് പറയുന്നത്. ഇവരെയൊക്കെ ജോലിക്ക് വെച്ചിരിക്കുന്ന ആളുകളെ തീർച്ചയായും ഒന്ന് പരിചയപ്പെട്ടിരിക്കേണ്ടത് അത്യാവശ്യം ആണ്.
ഒരു വാഹനവുമായി പോകുന്ന ട്രാക്കിന്റെ പിൻഭാഗം അടർന്നു പോകുന്നോരു കാഴ്ചയാണ് കാണുന്നത്. അതിനുശേഷം ഒരു തൊഴിലാളി വളരെ സാഹസികമായ രീതിയിൽ ആ ട്രക്കിനെ പിടിച്ചു നിർത്തുവാൻ ശ്രമിക്കുകയാണ്. എന്ത് ബുദ്ധിയുടെ പിൻബലത്തിലാണ് അദ്ദേഹം അത് ചെയ്തതെന്ന് ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. വലിയ അപകടം ഉണ്ടാകാൻ സാധ്യതയുള്ള ഒരു സംഭവം തന്നെയായിരുന്നു ഇത്.
നമ്മളൊക്കെ വാഹനം ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വാഹനം ഒന്ന് വാഷ് ചെയ്യുക എന്ന് പറയുന്നത് അത്യാവശ്യമായ കാര്യമാണ്. അതിനു വേണ്ടി നമ്മളിൽ പലരും പല സ്ഥലങ്ങളിലും വാഹനം നൽകുകയും ചെയ്യാറുണ്ട്. ഇവിടെ ഒരു വ്യക്തി തന്റെ മെഴ്സിഡൻസ് വാഷ് ചെയ്യുവാൻ വേണ്ടി കൊടുത്തതായിരുന്നു. എന്നാൽ ഇത് വാഷ് ചെയ്യാൻ വേണ്ടി എത്തിയ തൊഴിലാളി ലോഗോയിൽ അമർത്തുകയും ഇത് താഴെ പോവുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഈ മനുഷ്യൻ ഇനി എന്ത് സമാധാനമാണ് ഉടമസ്ഥനോട് പറയുകയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഇദ്ദേഹം ഈ ജോലിയിൽ പുതിയ ആളാണെന്ന് തോന്നുന്നു. ഇല്ലെങ്കിൽ ഒരുപക്ഷേ ഇത്തരത്തിൽ ഒരു മണ്ടത്തരം കാണിക്കാനുള്ള സാധ്യതയില്ല.
മറ്റൊരു വർക്ക്ഷോപ്പിലെ വ്യക്തി ചെയ്തത് മണ്ടത്തരത്തെക്കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം ചെയ്തത് കാറിന്റെ ബാറ്ററിയിൽ ഒരു സ്ക്രൂ ഫിറ്റ് ചെയ്തു വയ്ക്കുകയായിരുന്നു. ഇതൊക്കെ ചെയ്തതിന് പുറകിലെ ചേതോവികാരം എന്താണ് എന്ന് മാത്രമാണ് ആലോചിക്കേണ്ടത്. ഇത്രയും ബുദ്ധിയില്ലാത്ത ആളുകളെ ജോലിക്ക് എടുക്കുന്നവരെ പ്രത്യേകമായി ഒന്നു കാണേണ്ടിയിരിക്കുന്നു.
മറ്റൊരിടത്തു കാണാൻ സാധിക്കുന്നത്, സ്വന്തം വീട് നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയെ ആണ്. കാരണം ഇദ്ദേഹം വീടിന്റെ അരികിൽ നിൽക്കുന്ന മരം മുറിച്ചു കളയാനാണ് ശ്രമിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഇദ്ദേഹം ആ മരം മുറിക്കുന്നതിനു മുൻപ് ഈ മരം വീടിന്റെ എതിർവശത്തേക്ക് വീഴുവാൻ വേണ്ടിയുള്ള യാതൊരു സജ്ജീകരണങ്ങളും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ മരം നേരെ വീഴുന്നത് ഈ വീടിന്റെ മുകളിലേക്കാണ്. എത്ര മനോഹരമായാണ് അദ്ദേഹം അദ്ദേഹത്തിന്റെ വീട് തകർത്തു കളഞ്ഞത് എന്ന് കാണേണ്ടിരിക്കുന്നു.