മനുഷ്യൻ പലയാളുകളെയും അനുകരണം ചെയ്യാറുണ്ട്. എന്നാൽ മനുഷ്യനെ അനുകരിക്കുന്ന ചില മൃഗങ്ങളെ പറ്റി കേട്ടിട്ടുണ്ടോ….? അത്തരത്തിലുള്ള ചില മൃഗങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. മനുഷ്യന് സ്വന്തമായി ഒരു വിചാരമുണ്ട്, മൃഗങ്ങളെ വച്ച് നോക്കുമ്പോൾ മനുഷ്യനാണ് കൂടുതൽ ബുദ്ധി എന്ന്. എന്നാൽ ഇപ്പോൾ ചില മൃഗങ്ങൾ അത് തിരുത്തിയെഴുതിയിരിക്കുകയാണ്. മനുഷ്യരേക്കാൾ ചില കാര്യങ്ങൾ മിടുക്കോടെ ചെയ്യുന്ന മൃഗങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഈ അറിവ് ഏറെ കൗതുകകരമാണ്. അതുപോലെതന്നെ രസകരവും. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വൃത്തിയായി നടക്കുക എന്ന് പറയുന്നത് മനുഷ്യർക്ക് മാത്രം പറഞ്ഞിട്ടുള്ള ഒരു കാര്യമാണെന്ന് എവിടെയും എഴുതി വച്ചിട്ടില്ല. ഇത് മൃഗങ്ങൾക്കും പറഞ്ഞിട്ടുള്ള കാര്യമാണ്. എങ്കിൽ പിന്നെ ഒന്നു കുളിച്ചേക്കാം എന്നാണ് ഒരു പഞ്ചവർണ്ണ തത്ത വിചാരിച്ചത്. പൈപ്പ് സ്വയം തുറന്ന് കുളിക്കുന്ന ഈ പഞ്ചവർണ്ണതത്ത കാണുമ്പോൾ ഒരു അത്ഭുതം തോന്നുന്നത് സ്വാഭാവികം മാത്രം ആണ്. എന്നാൽ ആരോ ഈ തത്ത കുളിക്കുന്ന രംഗം വീഡിയോയിൽ പകർത്തുകയും ചെയ്തു. വീഡിയോ എടുത്ത ആളെ ഒന്ന് തിരിഞ്ഞു നോക്കി ദഹിപ്പിച്ച ശേഷം വീണ്ടും തൻറെ പ്രവർത്തി തുടരുകയാണ് തത്ത ചെയ്യുന്നത്. ഇതിനിടയിൽ തത്തയെ പ്രകോപിപ്പിക്കുന്നതിനു വേണ്ടി ആരോ പൈപ്പ് അടയ്ക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്.
തത്ത വീണ്ടും അത് തുറന്ന് കുളിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇന്ന് കുളികഴിഞ്ഞേ പോകൂ എന്ന മട്ടാണ് തത്തയ്ക്ക്. നമ്മൾ എവിടെയെങ്കിലും വണ്ടി പാർക്ക് ചെയ്യുമ്പോൾ പലപ്പോഴും നമ്മുടെ വണ്ടി തിരിക്കുകയും വളയ്ക്കുകയും മറ്റും ചെയ്യുന്നത് കൂടെ ഒരു സുഹൃത്ത് ഉണ്ടെങ്കിൽ ആ സുഹൃത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആയിരിക്കും. ആരും ഇല്ലാത്ത സാഹചര്യത്തിൽ ശ്രദ്ധയോടെ നമ്മൾ അത് ചെയ്യുകയും ചെയ്യും. എന്നാൽ ഇവിടെ പറഞ്ഞുകൊടുക്കുന്നത് ഒരു നായക്കുട്ടി ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസം ഉണ്ടാകും. ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു കൊടുക്കുന്ന രീതിയിൽ തന്നെയാണ് ഈ നായക്കുട്ടി നിർദ്ദേശങ്ങളെല്ലാം ഇതിൻറെ യജമാനൻ പറഞ്ഞു കൊടുക്കുന്നത്.
ഇത് കണ്ടാൽ ആരും കുറച്ചുനേരം ഒന്നു നോക്കി നിന്നു പോകും എന്നുള്ളത് ഉറപ്പാണ്. മനുഷ്യർ മാത്രം ബസിൽ യാത്ര ചെയ്താൽ പോരല്ലോ, ഇടയ്ക്കൊക്കെ മൃഗങ്ങളും ഒന്ന് ബസ്സിൽ യാത്ര ചെയ്യേണ്ടത് അല്ലേ. അത്തരത്തിൽ ഒരു മൃഗത്തിനെ പറ്റി ആണ് പറയാൻ പോകുന്നത്. ഒരു പൂച്ചയാണിത്. ടിക്കറ്റ് പോലുമെടുക്കാതെ ബസ്സിൽ കയറി യാത്ര ചെയ്യുന്ന ഒരു പൂച്ച. ഏതെങ്കിലും ഒരു മൂലയിൽ ഇരിക്കുന്ന പൂച്ച ഒന്നുമല്ല കക്ഷി. സീറ്റിൽ തന്നെയാണ് ആശാൻ കയറിയിരിക്കുന്നത്. സംസാരിക്കുന്ന ഒരു നീർനായയെ പറ്റി പറയുകയാണെങ്കിലൊ….? തീർച്ചയായും അത്ഭുതമുളവാക്കുന്ന ഒന്ന് തന്നെയായിരിക്കും. എങ്ങനെയാണ് ഈ നീർനായ സംസാരിക്കാൻ പഠിച്ചത് എന്ന് അറിയില്ല.
ഇതിനെ രക്ഷിച്ച ചില ആളുകളിൽ നിന്നും ആയിരിക്കും ചിലപ്പോൾ ഇത് അങ്ങനെ ഒരു ശീലം പഠിച്ചെടുത്തത് എന്നാണ് കരുതപ്പെടുന്നത്.” ഇവിടേക്ക് വരു”, “സുഖമാണോ” എന്നൊക്കെ ഇംഗ്ലീഷിൽ ഈ നീർനായ സംസാരിക്കും. ഇനിയുമുണ്ട് മൃഗങ്ങളുടെ ബുദ്ധിപരമായ ചില കാര്യങ്ങളൊക്കെ. അതെല്ലാം കോർത്തിണക്കിയാണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോ മുഴുവനായി കാണുക.