ഒരു എയർപോർട്ടിൽ 18 വർഷം ജീവിച്ച ഒരു വ്യക്തിയുണ്ടെന്നു പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കുവാൻ സാധിക്കുമോ.? എന്നാൽ അത്തരത്തിൽ ഒരു വ്യക്തിയുണ്ട്. 18 വർഷമാണ് ഇദ്ദേഹം ഈ എയർപോർട്ടിൽ ജീവിച്ചത്. എങ്ങനെയാണ് ഒരു ആൾക്ക് 18 വർഷം ഒരു എയർപോർട്ടിൽ മാത്രമായി ജീവിക്കാൻ സാധിക്കുക. അതിനു മറുപടി ഉണ്ട്. ചില വ്യത്യസ്തമായ കാരണങ്ങൾ കൊണ്ടായിരുന്നു ഇദ്ദേഹം ഈ എയർപോർട്ടിൽ തന്റെ ജീവിതം 18 വർഷം ഹോമിച്ചതെന്ന് തന്നെ പറയണം. ആ കഥ ഇങ്ങനെയാണ്.
1988 മുതൽ 2006 വരെ 18 വർഷം പാരീസിലെ എയർപോർട്ടിൽ പെട്ടുപോയോരു മനുഷ്യനുണ്ട്. സർ ആൽഫ്രെഡ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ചില വ്യക്തിപരമായ കാരണങ്ങളാൽ ആയിരുന്നു ഈ മനുഷ്യൻ എയർപോർട്ടിൽ പെട്ടുപോയത്. എൺപതുകളിൽ നിലനിന്നിരുന്ന ഇറാൻ ഭരണത്തെ എതിർത്തതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. അതിന്റെ പേരിൽ അദ്ദേഹത്തെയും കുടുംബത്തെയും നാടുകടത്തുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ അവരുടെ പൗരത്വം റദ്ദാക്കുകയും ചെയ്തു. യാതൊരുവിധത്തിലും സഹായം ലഭിക്കാതിരുന്ന ഇവരെ ബെൽജിയം അഭയാർത്ഥികളായി സ്വീകരിക്കുകയായിരുന്നു ചെയ്തത്. അവിടെവച്ചാണ് ആൽഫ്രെഡിന്റെ അമ്മ ഒരു ബ്രിട്ടീഷ് സ്ത്രീയാണ് എന്ന് അറിയുന്നത്. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് പൗരത്വമെന്ന ലക്ഷ്യവുമായി അദ്ദേഹം ലണ്ടനിലേക്ക് യാത്രതിരിച്ചു. ലണ്ടനിൽ എത്തിയാൽ തനിക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കുമെന്ന് പ്രതീക്ഷയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പാരീസ് എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹമോരു ബെൽജിയം അഭയാർത്ഥിയാണ് എന്ന് തെളിയിക്കുന്ന രേഖ അദ്ദേഹത്തിന്റെ കയ്യിൽനിന്നും നഷ്ടമാവുകയായിരുന്നു ചെയ്തത്. രേഖ അദ്ദേഹത്തിന്റെ കയ്യിൽ ഇല്ലാത്തതുകൊണ്ട് തന്നെ അദ്ദേഹത്തെ ലണ്ടനിലേക്ക് കയറ്റിവിടാൻ അവിടെയുള്ള എയർപോർട്ടിൽ നിന്നും സാധിക്കുമായിരുന്നില്ല.
ഒരു രാജ്യത്തെയും പൗരനല്ല അദ്ദേഹം എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന് പാരിസ് എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇദ്ദേഹം 18 വർഷം ഈ എയർപോർട്ടിനുള്ളിൽ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു ചെയ്തത്. ഒടുവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങിയപ്പോൾ അധികൃതർ എല്ലാംകൂടി ഒരു തീരുമാനം എടുക്കുകയും അദ്ദേഹത്തെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു ചെയ്തത്. ആ 18 വർഷക്കാലം അദ്ദേഹം എന്തെല്ലാം ഒറ്റപ്പെടലുകൾ സഹിച്ചിട്ടുണ്ടാവും. തീവ്രമായ അനുഭവങ്ങൾ ആയിരിക്കും ഒരു പക്ഷെ അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ടാവുക.