വിമാനം വളക്കുന്നതും നിര്‍ത്തുന്നതും ഇങ്ങനെയാണ്.

വിമാനം എന്നും ആളുകൾക്ക് നൽകിയിട്ടുള്ളത് വലിയ ഒരു കൗതുകം തന്നെയാണ്. മനുഷ്യൻറെ പറക്കുക എന്ന സ്വപ്നത്തിന് ചിറകുകൾ നൽകിയത് വിമാനങ്ങൾ ആയിരുന്നു. എന്നാൽ വിമാനത്തെ പറ്റി നമ്മൾ ചിന്തിക്കാത്ത അല്ലെങ്കിൽ നമുക്ക് അറിയാത്ത ചില വസ്തുതകൾ കൂടി ഉണ്ട് എന്നതാണ് സത്യം. ഒരിക്കൽ പോലും നമ്മൾ ചിന്തിച്ചു പോലും കാണില്ല എങ്ങനെയായിരിക്കും ഒരു വിമാനം വളയുകയും തിരിയുകയും ഒക്കെ ചെയ്യുന്നത് എന്ന്. എന്നിട്ടും എങ്ങനെയായിരിക്കും അപകടങ്ങൾ നടക്കുക, അപകടങ്ങൾ നടക്കാതെ എങ്ങനെയാണ് സുരക്ഷിതമായി ആകാശത്തുകൂടി ഒരു വിമാനം താഴെ എത്തുക. പൈലറ്റിനെ സംബന്ധിച്ചെടുത്തോളം ഒരുപാട് ബുദ്ധിമുട്ടേറിയ ചുമതലകൾ തന്നെയാണ്, എന്നിട്ടും അദ്ദേഹം അത് എങ്ങനെയാണ് ചെയ്യുന്നത്…?

Flight
Flight

അതിനെപ്പറ്റി വിശദമായി പറയുന്നത് ആണ്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.
വിമാനത്തിന്റെ താഴെയായി കാണുന്ന ജെറ്റ് എൻജിൻ ആണ് വിമാനത്തെ മുന്നോട്ട് കുതിപ്പിക്കുന്നത്. ശക്തമായ ഒരു വായുപ്രവാഹം പുറകിലേക്ക് ഉണ്ടാക്കുന്നത് കൊണ്ടാണ് വിമാനം മുന്നോട്ട് കുതിക്കുന്നത്. ഇതിന് ആവശ്യമായ ഇന്ധനം ഏവിയേഷൻ കേറോസിൻ എന്നറിയപ്പെടുന്നു. കേറോസിൻ എന്ന് പറഞ്ഞാൽ മണ്ണേണയാണ്. എന്നാൽ സാധാരണ മണ്ണെണ്ണ അല്ല ഏവിയേഷൻ കേറോസിനെ ആണ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഒക്കെ പറത്താൻ ഉപയോഗിക്കുക. ഇന്ധനം നിറച്ച വയ്ക്കുന്ന ഫ്യൂവൽ ടാങ്ക് എവിടെയാണ്…?

വിമാനത്തിൻറെ വരികളിൽ തന്നെയാണ്. രണ്ട് ചിറകുകളും ഇന്ധനം നിറച്ചു കൊണ്ടാണ് വിമാനങ്ങൾ പറക്കുന്നത്. വിമാനത്തിൻറെ ജെറ്റ് എൻജിൻ ഒരു നിസ്സാര സംഗതിയല്ല. അമേരിക്ക,റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് ഈ രാജ്യങ്ങൾക്ക് മാത്രമേ ജെറ്റ് എൻജിനുകൾ വികസിപ്പിക്കുവാനുള്ള ടെക്നോളജി കൈവശം ഉള്ളൂ. ചൈനയ്ക്ക് പോലും ഇന്നും അതിനു കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ കാര്യവും അങ്ങനെ ഒക്കെ തന്നെ ആണ്. സ്വന്തമായി റോക്കറ്റ് ടെക്നോളജി വികസിപ്പിച്ചെടുത്ത ഇന്ത്യയിൽ ഇന്നും വിജയകരമായ ഒരു ജെറ്റ് എൻജിൻ വികസിപ്പിക്കുവാൻ സാധിച്ചിട്ടില്ല. നമ്മൾ കാണുന്ന വിമാനങ്ങളിൽ ഉള്ള എഞ്ചിൻ മുൻപ് പറഞ്ഞ രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ വിവിധ രാജ്യങ്ങൾ വാങ്ങി ഉപയോഗിക്കുന്നതാണ്.

ഇത് നമുക്ക് ആദ്യം പറഞ്ഞ പ്രധാന കാര്യങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാം. വിമാനം പലഭാഗങ്ങളും നമ്മൾ നോക്കുന്നത് പോലെ ഒരു സിംഗിൾ പീസ് അല്ല എന്നതാണ് ആദ്യത്തെ കാര്യം. പ്രത്യേകിച്ചും വിമാനത്തിൻറെ ചിറകുകളും വാലും. വിമാനത്തിൻറെ ചിറകുകളുടെ ഭാഗത്തും വാലിന്റെ ഭാഗത്തും വിവിധ നിറങ്ങൾ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. അതെല്ലാം ഓരോ ഭാഗങ്ങളാണ്. എല്ലാം മടക്കി വയ്ക്കുകയും നിവർത്തുകയും ചെയ്യുന്നതിലൂടെയാണ് ആ വിമാനത്തിനെ ഉയർത്തുകയും താഴ്ത്തുന്നതും സ്പീഡ് കുറയ്ക്കുന്നതും. ഒരുപരിധിവരെ ബ്രേക്ക് പിടിക്കുന്നതിനു ഒക്കെ, എന്നാൽ പരമപ്രധാനമായി വിമാനത്തിൻറെ ചിറകിന് ഷേപ്പ് ഏറ്റവും അടിസ്ഥാനം ആണ്.

എയർ ഫോയിൽ ഷേപ്പ് എന്നാണ് ഇതിനു പറയുക. പൊതുവേ നമ്മൾ കാണുന്നതിനപ്പുറം ഒരു വിമാനത്തിൻറെ ചിറകിന് ഷേപ്പ് മറ്റൊരു രീതിയിൽ തന്നെയാണ്. മാനത്തെ മുകളിലേക്ക് ഉയർത്തുന്നത് ഈ ഷേപ്പിലുള്ള ചിറകുമായി ഒരു വിമാനം ജെറ്റ് എൻജിൻ സഹായത്തോടെ അതിവേഗം മുന്നോട്ട് കുതിക്കുമ്പോൾ എന്തായിരിക്കും സംഭവിക്കുക. അത്തരം വിവരങ്ങളെ പറ്റി വിശദമായി തന്നെ പറയുന്നുണ്ട്. ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്ന വീഡിയോയിൽ.ഏറെ കൗതുകകരവും രസകരവുമായി അറിവ് ആണ്. കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക.