ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം ലഭിച്ചിട്ടുള്ള വ്യക്തികള്‍ ഇവരാണ് ?

നമ്മള്‍ ചില സന്ദര്‍ഭങ്ങളില്‍ വിചാരിക്കാറില്ലേ ഭാഗ്യമൊന്നു തുണച്ചങ്കില്‍ എന്ന്. പക്ഷെ എല്ലാവര്‍ക്കും എല്ലായ്പ്പോഴും അതൊരു ആഗ്രഹം മാത്രമായിരിക്കും. ചിലപ്പോള്‍ നമ്മള്‍ ജീവിതത്തില്‍ നന്നായി ബുദ്ധിമുട്ടുന്ന അവസരത്തില്‍ ആയിരിക്കും നമ്മള്‍ ഭാഗ്യത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടാകുക. എന്നാല്‍ ഈ ലോകത്ത് ഒന്നല്ല ഒരുപാട് ഭാഗ്യങ്ങള്‍ കൊണ്ട് തുണച്ച ഒട്ടനവധിആളുകള്‍ ഉണ്ട്. അതും നമ്മുടെ കണ്ണ് തള്ളിപ്പോകുന്ന അതിശയിപ്പിക്കുന്ന തരത്തിലുള്ള ഒട്ടേറെ വ്യക്തികള്‍ ഈ ലോകത്തുണ്ട്. അതും ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു തള്ളിക്കളഞ്ഞ കാര്യങ്ങളാണ് ഇത്തരം ആളുകള്‍ക്ക് തിരികെ ലഭിച്ചത്.

Blessings
Blessings

സ്വീഡിഷ് നിന്നുള്ള ലെന പാള്‍സനെ കുറിച്ചു കേട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ കേട്ടോളു. ലെന പാള്‍സന്‍ എന്ന ഒരു സ്ത്രീ 1995ല്‍ ഒരു ക്രിസ്തുമസ് സെലിബ്രേഷനു വേണ്ടി കുക്കിംഗ് ചെയ്യാനായിതന്‍റെ കയ്യില്‍ ഉണ്ടായിരുന്ന വിവാഹ മോതിരം അഴിച്ചു വെച്ചു. എന്നാല്‍ മോതിരം കയ്യില്‍ ഇടാനായി നോക്കിയപ്പോള്‍ അത് കാണാനില്ല. ഒരുപാട് തിരഞ്ഞെങ്കിലും അവര്‍ക്ക് അത് ലഭിച്ചില്ല. തന്‍റെ ഭര്‍ത്താവിനോട്‌ ലെന മോതിരം നഷ്ടപ്പെട്ട കാര്യം മറച്ചു വെച്ചു. എന്നാല്‍ ഏകദേശം പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ വീട്ടിലെ ക്യാരറ്റ് കൃഷി വിളവെടുത്തപ്പോള്‍ ഒരു ക്യാരറ്റിനടിയില്‍ നിന്നും ലെനക്ക് തന്‍റെ നഷ്ട്ടപ്പെട്ട വിവാഹ മോതിരം തിരിച്ചു ലഭിച്ചു. എന്നാല്‍ അപ്പോഴേക്കും ലെന പാല്‍സന്‍റെ ഭര്‍ത്താവ് ഭൂമിയോട് വിട പറഞ്ഞിരുന്നു. അത് പോലെ ഭാഗ്യം ഏറെ തുണച്ച ഒരു വ്യക്തിയാണ് ഫ്രെയിന്‍ സെലക്. ഒരുപാട് അപകടങ്ങളില്‍ നിന്നും നിസ്സാര പരിക്കുകളോടെ സെലക് രക്ഷപ്പെടുന്നത് എല്ലാവരിലും അത്ഭുതം ഉണ്ടാക്കിയിരുന്നു. കാരണം ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടങ്ങളില്‍ നിന്നും വിമാനങ്ങള്‍ പാറയില്‍ ഇടിച്ച അപകടങ്ങളില്‍ നിന്നും സെലക് വളരെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

അത് പോലെ ഓസ്ട്രിയക്കാരനായ ബില്‍ മോര്‍ഗന്‍ എന്ന വ്യക്തിയുടെ കാറ് ഒരു ട്രക്കുമായി കൂട്ടിയിടിച്ചു അപകടമുണ്ടായി. പക്ഷെ അയാള്‍ അതിശയകരമായി രക്ഷപ്പെട്ടു. അത് പോലെ ബധിരനും അന്ധനുമായ എഡ്വിന്‍ ഇ റോബിന്‍സന്‍ എന്ന വ്യക്തി ഒരിക്കല്‍ പുറത്തു നടക്കാന്‍ ഇറങ്ങിയാപ്പോള്‍ ഇടിമിന്നലേ ഏറെ അവശനായി റൂമിലേക്ക് തിരികെ എത്തി. ഒരു ദിവസം മുഴുവന്‍ അബോധാവസ്ഥയില്‍ കിടന്ന എഡ്വിന്‍ അടുത്ത ദിവസം ഉണര്‍ന്നപ്പോള്‍ അത്ഭുതകരം എന്ന് പറയട്ടെ. തനിക്ക്കാഴ്ച്ച ശക്തിയും കേള്‍വി ശക്തിയും കിട്ടിയിരിക്കുന്നു. ഇടതു പോലെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഭാഗ്യം തുണച്ച ഒരുപാട് ആളുകള്‍ ഇനിയുമുണ്ട്. അത് ആരൊക്കെയാണ് എന്നറിയാന്‍ ഈ വീഡിയോ കണ്ടു നോക്കാം.