കണ്ടാല്‍ ഉണങ്ങിയ ഇല പോലെ തോന്നും പക്ഷെ തൊട്ടാല്‍ പണി പാളും.

ഉണങ്ങിയ ഇലയുടെ രൂപത്തില്‍ കാണപ്പെടുന്ന ചിത്രശലഭം, പച്ചിലയുടെ രൂപത്തില്‍ കാണപ്പെടുന്ന പുഴു, തേളിനെ പോലുള്ള കടല്‍ ജീവികള്‍. ആളുകളെ പറ്റിക്കാന്‍ മിടുക്കരായ ആളുകള്‍ മനുഷ്യരില്‍ മാത്രമല്ല എല്ലാ സമൂഹത്തിലും കാണും. ഭൂമിയിലും കടലിലും അത്തരം ജീവികളുണ്ട്. ഈ അടുത്ത കാലത്ത് നിറം മാറുന്ന ഒരു നീരാളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാധാരണ നിറം മാറുന്ന ഓന്തുകളെ മാത്രമാണ് നമുക്ക് പരിചിതം. എന്നാല്‍ നമ്മളില്‍ പലരും ഇതുവരെ കാണാത്ത നിറംമാറാന്‍ കഴിവുള്ള പലതരം ജീവികള്‍ ഇന്ന് ഭൂമിയിലും കടലിലുമായുണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷതേടാനും ഇരപിടിക്കാനും വേണ്ടിയാണ് ഇത്തരം ജീവികള്‍ നിറം മാറുന്നത്.

Shape Shifting Animals
Shape Shifting Animals

ഭൂമിയിലും കടലിലുമായുള്ള ഓരോ പേരുള്ള ജീവികള്‍ പലതരം ആകൃതിയിലും രൂപത്തിലും കാണാറുണ്ട്. എന്നാല്‍ അതില്‍ ചിലതിന് മാത്രമേ നിറം മാറ്റാനുള്ള കഴിവൊള്ളൂ. ഇക്വഡോറിലെ കുറച്ചു ഗവേഷകര്‍ അടുത്തിടെ സ്പെയിനില്‍ നിന്നും നിറം മാറാന്‍ കഴിവുള്ള ഒരു തവളയെ പറ്റി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഒരു ജീവിയെ മറ്റു ജീവികള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ രക്ഷപ്പെടാന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഓടുക അല്ലെങ്കില്‍ ഒളിക്കുക. ഓടുന്നത് ആക്രമിക്കാന്‍ വരുന്ന ജീവിയ്ക്ക് കൂടുതല്‍ വ്യക്തമാകും. എന്നാല്‍ അവിടെ ആക്രമണകാരിയിൽ നിന്ന് മറഞ്ഞിരിക്കുന്നതിലൂടെ അതിജീവിക്കാം എന്നതാണ് നിറം മാറുന്നതിന്‍റെ ലക്ഷ്യം. ഇത്തരം നിറം മാറാന്‍ കഴിവുള്ള ജീവികളെ കുറിച്ചാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്നത്.അത് ഏതൊക്കെ എന്നറിയാന്‍ താഴെയുള്ള വീഡിയോ മുഴുവനായും കാണുക.