അതീവ വിഷമുള്ള കടല്‍ പാമ്പിനെ പിടിച്ചാല്‍ എന്ത് സംഭവിക്കും..?

കടല്‍ പാമ്പുകളെ  കോറല്‍ റീഫ് പാമ്പുകള്‍ എന്നാണ് അറിയപ്പെടുന്നത്, ഒട്ടുമിക്ക കടല്‍ പാമ്പുകളും വളരേയധികം അപകടകാരികളായ വിഷമുള്ള പാമ്പുകളാണ്. ഭൂരിഭാഗം കടല്‍ പാമ്പുകളും സമ്പൂർണ്ണ ജലജീവിതവുമായി പൊരുത്തപ്പെടുന്നവരും കരയിൽ സഞ്ചരിക്കാൻ കഴിയാത്തവയുമാണ്. എല്ലാ കടൽ പാമ്പുകൾക്കും പങ്കായം പോലുള്ള വാലുകളുണ്ട്. മത്സ്യത്തിൽ നിന്ന് വ്യത്യസ്തമായി, അവയ്ക്ക് ബാഹ്യമായ നാസദ്വാരം ഇല്ല, മാത്രമല്ല ഇവ തിമിംഗലങ്ങളെപോലെ കടലിന്റെ ഉപരിതലത്തിൽ നിന്നാണ് വായു ശ്വസിക്കുന്നതിന്. ഓസ്‌ട്രേലിയൻ മേഖലയിലും ഇന്ത്യൻ മഹാസമുദ്രം, പടിഞ്ഞാറൻ പസഫിക് മേഖലയിലുമായാണ് ഇവ കാണപ്പെടുന്നത്. സമുദ്രത്തില്‍ കാണപ്പെടുന്ന പാമ്പുകളില്‍ 60 ഇനം പാമ്പുകള്‍ മൂര്‍ഖന്‍ ഉള്‍പ്പെടുന്ന എലാപിഡേ കുടുംബത്തിൽപ്പെട്ടതാണ്. കടൽ പാമ്പുകളെ ആദ്യം ഏകീകൃതവും വേറിട്ടതുമായ ഒരു കുടുംബമായി കണക്കാക്കിയിരുന്നു, പിന്നീട് രണ്ട് ഉപകുടുംബങ്ങൾ ഉൾപ്പെട്ടിരുന്നു. യഥാർത്ഥ കടൽ പാമ്പുകൾ, കടൽ ക്രെയ്റ്റുകൾ എന്നിങ്ങനെ രണ്ടുതരമാണ്. യഥാർത്ഥ കടൽ പാമ്പുകൾ ഓസ്ട്രേലിയന്‍ മൂര്‍ഖന്‍ പാമ്പുകളുമായി വളരെയധികം ബന്ധമുള്ളവയാണ്. ക്രെയ്റ്റുകൾ ഏഷ്യൻ മൂര്‍ഖന്‍ പാമ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Sea Snakes | Jonathan Bird's Blue World
Sea Snakes | Jonathan Bird’s Blue World

ഭൂമിയിലെ പാമ്പുകളെ പോലെത്തന്നെ കടല്‍ പാമ്പുകളും വളരെ വിഷമുള്ളതാണ്, മിക്ക കടൽ പാമ്പുകളും ആക്രമണകാരികളല്ല. ഈ പാമ്പുകള്‍ വളരെ വിഷമുള്ളതാണെങ്കിലും കടിക്കുന്നതിലൂടെ വിഷം കയറുകയില്ല. പല കാര്യങ്ങളിലും മൂര്‍ഖന്‍ പാമ്പുകളുമായി സാമ്യമുണ്ടെങ്കിലും, കടൽ പാമ്പുകൾ കൗതുകകരവും അതുല്യവുമായ സൃഷ്ടികളുമാണ്, കടലിലെ ജീവിതവുമായി തികച്ചും പൊരുത്തപ്പെടുന്ന ജീവികളാണ്.

സമുദ്രത്തിൽ വസിക്കുന്ന പാമ്പുകളുണ്ടെന്ന് പലരും മനസ്സിലാക്കുന്നില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും, അവർ യഥാർത്ഥത്തിൽ കര പാമ്പുകളേക്കാൾ വിഷമുള്ളവരാണ്. ഈ സമുദ്ര പാമ്പുകളെ കുറിച്ച് കൂടുതല്‍ അറിയാനായി ജോനാഥൻ എന്ന മുങ്ങൽ വിദഗ്ധന്‍ ഓസ്‌ട്രേലിയ, ഫിലിപ്പൈൻസ് എന്നി രാജ്യങ്ങളില്‍ പോയി ചിത്രീകരിച്ച വീഡിയോയാണ് താഴെ കൊടുത്തിരിക്കുന്നത്.