ഗിന്നസ് വേൾഡ് റെക്കോർഡ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം ഉള്ളിൽ അതിയായ ഒരു ആകാംഷ അല്ലെങ്കിൽ അഭിമാനം തോന്നാറുണ്ട്. ഒരു പക്ഷെ ലൈബ്രററി വായിക്കുന്നവരുടെ കണക്കെടുത്തു നോക്കിയാൽ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ പുസ്തകം വായിക്കുന്നവരുടെ എണ്ണം തന്നെ ആയിരിക്കും ഏറ്റവും മുൻ നിരയിൽ നിൽക്കുന്നത്. അതിനു കാരണം മറ്റൊന്നുമല്ല, അത് വായിക്കുമ്പോൾ നമുക്ക് മനസ്സിനൊരു കൗതകവും ആവേശവും അതിലുപരി ഒരു ത്രാസിപ്പും തോന്നാറുണ്ട്. നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. ഇതൊക്കെ ഇവർ എങ്ങനെ സാധിക്കുന്നു എന്നതിനെ കുറിച്ച്. ഓരോ വ്യക്തിയുടെയും ഉള്ളിൽ അവർക്ക് ഉതകുന്ന വിധത്തിലുള്ള പല കഴിവുകളും കൊടുത്തിട്ടാണ് ദൈവം സൃഷ്ഠിക്കുന്നത്. എന്നാൽ അത് വേണ്ട രീതിയിൽ പരിശീലിപ്പിച്ചെടുക്കുന്നതിൽ പലരും പരാജയപ്പെടുന്നു എന്നതാണ്. ഈ ഗിന്നസ് റെക്കോർഡ് നേടിയെടുക്കുന്നവരെല്ലാം ചുമ്മാ ഇരുന്ന് നേടിയെടുത്തതല്ല. തളരാതെ നിരന്തരമായി പരീക്ഷിച്ചും പരിശീലിച്ചും എടുത്തതാണ്. ഇത്തരത്തിൽ വളരെ രസകരവും എന്നാൽ കൗതുകകരവുമായ ഒരുപാട് അഭ്യാസങ്ങൾ കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ചില വ്യക്തികളെ പരിചയപ്പെടാം.
ആദ്യമായി പറയാൻ പോകുന്ന വ്യക്തി എന്ന് പറയുന്നത് സ്വിസ്സർലാൻഡുകാരനായ ലാസോ സാലോ. ഇദ്ദേഹമാണ് ലോകത്തു ഏറ്റവും കൂടുതൽ ഉയരത്തിൽ വെള്ളത്തിലേക്ക് ഡൈവ് ചെയ്യുന്നത്. ഒരാളോ രാണ്ടാളോ പൊക്കത്തിലോ അല്ല ഇദ്ദേഹം വെള്ളത്തിലേക്ക് ചാടുന്നത്. ഏകദേശം പിസ ഗോപുരത്തേക്കാൾ ഉയരത്തിൽ ഇദ്ദേഹം വെള്ളത്തിലേക്ക് ചാടുമത്രേ. 58 .8 മീറ്റർ ഉയരത്തിൽ ചാടുമെന്നാണ് വേൾഡ് ഗിന്നസ് റെക്കോർഡ് പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. ലാസോ സാലോ എന്ന വ്യക്തിയുടെ ആവേശപ്പൂർണ്ണമായ സാഹസികത ലോകത്തെ അമ്പരപ്പിക്കുന്ന തരത്തിലാണ്. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച മറ്റൊരു വ്യക്തി അയന വില്യംസ് എന്ന് പറയുന്ന ഒരു സ്ത്രീയാണ്. ഇവർ എങ്ങനെയാണ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത് എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും. ലോകത്ത് സ്ത്രീകൾക്കിടയിൽ ഏറ്റവും നീളം കൂടിയ നഖമുള്ളത് ഈ സ്ത്രീക്കാണ്. 10.5 ഇഞ്ചു നീളമാണ് ഇവരുടെ നഖത്തിനുള്ളത്. അതായത് ഏകദേശം അര മീറ്റർ നീളം. ഇവരുടെ നഖത്തിനുള്ള നെയിൽ പോളീഷ് ഇടാനായി ചിലവഴിക്കുന്ന സമയം എന്ന് പറയുന്നത് 20 മണിക്കൂറോളമാണ്. അത്ഭുതം തോന്നുന്നില്ലേ. 2018 ലാണ് അയന വില്യംസ് ഈ വേൾഡ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ഇത് പോലെ അത്ഭുതകരമായ സവിശേഷതകൾ കൊണ്ടും സാഹസിക അഭ്യാസങ്ങൾ കൊണ്ടും വേൾഡ് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച കൂടുതൽ വ്യക്തികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.