തങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പ്രവര്‍ത്തികളും നമ്മളോട് അവർ കാണിക്കുന്ന സ്നേഹവും വാത്സല്യവും ഈ ലോകത്തിന് അപ്പുറമാണെന്ന് ചിലർ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ താൻ സ്നേഹിക്കുന്ന ആൾ ഈ ലോകത്തിന് പുറത്തുള്ള ആളാണെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാലോ? നിങ്ങള്‍ വിശ്വസിക്കുമോ ?.
അതെ കേൾക്കാൻ വിചിത്രമാണെങ്കിലും ഇത് സത്യമാണ്. അന്യഗ്രഹ ജീവിയായ ഏലിയനുമായി താൻ പ്രണയത്തിലാണെന്ന് യുകെയിലുള്ള ഒരു യുവതി പറയുന്നു. ഒരു അജ്ഞാതമായ പറക്കുന്ന വാഹനത്തിൽ തന്നെ ഒരു കൂട്ടം അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയതായി എബി ബെല്ല എന്ന സ്ത്രീ അവകാശപ്പെടുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ കിടപ്പുമുറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി ബേല പറഞ്ഞു. തന്റെ അന്യഗ്രഹ കാമുകൻ ഭൂമിയിലെ എല്ലാ മനുഷ്യരിലും മികച്ചവനാണെന്നും അടുത്ത തവണ അവനെ കാണാൻ കാത്തിരിക്കുകയാണെന്നും ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.
അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയ സമയം ഒരു വെളുത്ത വെളിച്ചത്തിന്റെ സ്വപ്നം എന്നിലേക്ക് വരാൻ തുടങ്ങി. ഞാൻ തുറന്നിരിക്കുന്ന ജനാലയിൽ ഇരിക്കുകയായിരുന്നു. ഉടൻ തന്നെ ഞാൻ ഉറങ്ങിയപ്പോൾ, ഒരു പറക്കുന്ന വാഹനം വന്നു, ഒരു തിളങ്ങുന്ന പച്ച ബീം എന്നെ UFO-യിലേക്ക് കൊണ്ടുപോയി എന്ന് എബി ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു.
എബിയുടെ അഭിപ്രായത്തിൽ, താൻ കണ്ടുമുട്ടിയ എല്ലാ അന്യഗ്രഹജീവികളും മനുഷ്യരെപ്പോലെയായിരുന്നു. എന്നാൽ അവർ മനുഷ്യരേക്കാൾ ഉയരവും മെലിഞ്ഞവരുമായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, അന്യഗ്രഹജീവികളുമായുള്ള അവളുടെ ആദ്യ കൂടിക്കാഴ്ച 20 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. അതിന് ശേഷം സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെന്നും എബി പറഞ്ഞു. ഏലിയൻ കാമുകനുമായുള്ള അടുത്ത കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്നും അവള് പറഞ്ഞു.
അതുപോലെ പോള സ്മിത്ത് എന്ന മറ്റൊരു യുകെയിലെ സ്ത്രീ, ശൈശവാവസ്ഥയിൽ തന്നെ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയി അതിനുശേഷം അത് തുടരുന്നു. തന്നെ 50-ലധികം തവണ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും യുഎഫ്ഒകൾ ബൂമറാങ്ങിന്റെ രൂപത്തിലാണെന്നും അവള് പറഞ്ഞു. യുഎഫ്ഒകളുടെ അരികുകളിൽ ലൈറ്റുകൾ ഉണ്ടായിരുന്നതായും അവള് പറഞ്ഞു.
“ഓടാൻ ശ്രമിച്ചത് ഞാൻ ഓർക്കുന്നു. പക്ഷേ അവിടെയെല്ലാം മണൽ പോലെയായിരുന്നു. ഞാൻ നിലത്തു വീണു. പിന്നെ എല്ലാം അപ്രത്യക്ഷമായി. എന്റെ കുടുംബത്തിന് നാല് മണിക്കൂർ എന്നെ കാണാതായി. എന്നാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് എനിക്ക് ഓർമയില്ല. അന്നുമുതൽ തുടങ്ങിയതാണ് അനുഭവങ്ങൾ. സ്മിത്ത് ഡെയ്ലി സ്റ്റാർസിനോട് പറഞ്ഞു.