നിങ്ങളെ സമ്പന്നരാക്കാന്‍ സാധിക്കുന്ന വിചിത്രമായ ഓൺലൈൻ ജോലികൾ.

നമുക്ക് എല്ലാവർക്കും ഫോണിൽ കുത്തി കളിക്കുന്നത് ഇഷ്ടമുള്ള കാര്യമാണ്. ഇപ്പോൾ കൂടുതൽ ആളുകൾ അങ്ങനെ തന്നെയാണ് സമയം ചിലവഴിക്കുന്നത്. അത്തരത്തിൽ രസകരമായ ഓൺലൈൻ ജോലിയെപ്പറ്റി കേൾക്കുക ആണെങ്കിലോ…? എന്നാൽ ഇവയുടെ ശമ്പളം കേട്ടാൽ തികച്ചും ഞെട്ടി പോകുന്നതാണ്. അത്തരത്തിലുള്ള ചില ജോലി ജോലികളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകകരം രസകരവുമാണ് ഈ വാർത്ത. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. വളരെയധികം രസകരമായ ചില ജോലികളെ പറ്റിയാണ് പറയാൻ പോകുന്നത്.

ഈ ജോലികളെ പറ്റി ചിന്തിക്കുമ്പോൾ നമ്മൾ അറിയാതെയെങ്കിലും ചിന്തിച്ചുപോകും ഇങ്ങനെയൊക്കെ ഒരു ജോലി ചെയ്താൽ നമുക്ക് ഇത്രയും രൂപ കിട്ടുമോ എന്ന്. നമ്മൾ ഇൻസ്റ്റഗ്രാമിലും മറ്റും കുറെ സമയം ചിലവഴിക്കുന്നവർ ആയിരിക്കും. എന്നാൽ എപ്പോഴെങ്കിലും നിങ്ങളുടെ കാലിന്റെ ഒരു ചിത്രം വെറുതെ ഒന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടോ…? ആ ചിത്രം എങ്ങാനും ക്ലിക്ക് ആവുകയാണെങ്കിൽ ഒരു മാസം ലഭിക്കുന്ന ശമ്പളം എന്ന് പറയുന്നത് ഏകദേശം 70,000 രൂപ ആയിരിക്കും. ഒരു പെൺകുട്ടിക്ക് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചു. ഒരു പെൺകുട്ടി വെറുതെ തന്റെ കാലുകളുടെ ചിത്രം എടുത്തു കൊണ്ട് ഒന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം തരംഗമായി.

Weirdest Online Jobs That'll Make You Rich
Weirdest Online Jobs That’ll Make You Rich

പിന്നീട് ഈ പെൺകുട്ടിക്ക് മറ്റൊരു വരുമാന മാർഗം തന്നെ വേണ്ട എന്ന് പറയുന്നതായിരിക്കും സത്യം. നിരവധി ചെരുപ്പ് കമ്പനികൾ ഈ പെൺകുട്ടിയെ സമീപിച്ചു. ഈ പെൺകുട്ടി പിന്നെ പല രീതിയിലുള്ള ചെരുപ്പുകളും ഇട്ട് കൊണ്ടുള്ള ചിത്രങ്ങൾ എടുത്ത് പോസ്റ്റ് ചെയ്യാൻ തുടങ്ങി.അങ്ങനെ നല്ലൊരു വരുമാന മാർഗ്ഗവും ലഭിച്ചു. ഏകദേശം 70,000 രൂപ ഒക്കെയാണ് ഒരു മാസം ഈ പെൺകുട്ടിക്ക് ലഭിക്കുന്നതെന്നാണ് അറിയുവാൻ സാധിക്കുന്നത്. നിങ്ങളുടെ താടിയും മുടിയും വളർന്നു പോയാൽ ഒന്ന് ജീസസ് ആയാലോ…? അങ്ങനെയൊരാൾ വരുമാനം ഉണ്ടാക്കുന്നുണ്ട്. നല്ല താടിയും മുടിയും ആണ് ഇദ്ദേഹത്തിന്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഒക്കെ ഒരു ചെറിയ ജോലിയാണ് ഇദ്ദേഹം ചെയ്യുന്നത്. ദൈവത്തിൻറെ രൂപത്തിൽ നിന്ന് ചില വചനങ്ങൾ ഒക്കെ ഇദ്ദേഹം പറയുമ്പോൾ അതിന് ആവിശ്യക്കാർ ഉണ്ട്.

ഒരാളുടെ പിറന്നാൾ ആണെങ്കിൽ അയാൾക്ക് പിറന്നാളാശംസകൾ ആയിരിക്കും ഈ വചനങ്ങൾ വഴി പറയുന്നത്. കേൾക്കുന്നവർക്ക് ഒരു ദിവസം നല്ല ഒരു മനസ്സിന് തണുപ്പ് നൽകുന്ന രീതിയിലായിരിക്കും. ഒരു വീഡിയോയ്ക്ക് ഇദ്ദേഹം 7000 രൂപ വരെയാണ് വാങ്ങുന്നത് എന്നാണ് അറിയുന്നത്. ഒറ്റനോട്ടത്തിൽ ഈ മനുഷ്യനെ കണ്ടാൽ ജീസസിന്റെ മുഖച്ഛായ ഉള്ളതുകൊണ്ടുതന്നെ തീർച്ചയായും ഇദ്ദേഹത്തിൻറെ വചനങ്ങൾ ഒക്കെ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. ഇദ്ദേഹം ഇതൊരു പ്രൊഫഷനായി എടുത്തിരിക്കുകയാണ് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. നമ്മുടെ നാടുകളിൽ കുട്ടികളെ നോക്കുന്നത് ഒരു ജോലിയാണ്. അതിനുവേണ്ടി ആയമാരൊക്കെ വരികയും ചെയ്യാറുണ്ട്. എന്നാൽ അമേരിക്കയിലുമുണ്ട് ഇതിനുവേണ്ടി ആളുകൾ. പക്ഷേ ഓൺലൈൻ ആയി ആണ് കുട്ടികളെ നോക്കുന്നത്. ഓൺലൈൻ ആയി എങ്ങനെയാണ് കുട്ടികളെ നോക്കുന്നത് എന്നാണ് സംശയം എങ്കിൽ കുട്ടികൾക്ക് ഒപ്പം ഗെയിം കളിക്കുകയാണ് ഇവർ ചെയ്യുന്നത്.

കുട്ടികൾക്ക് ഗെയിം കളിക്കുമ്പോൾ വേണ്ട നിർദ്ദേശങ്ങൾ ഒക്കെ ഇവർ പറഞ്ഞു കൊടുക്കുകയും ചെയ്യും. ഇനിയുമുണ്ട് വ്യത്യസ്തമായ ഓൺലൈൻ ജോലികൾ ചെയ്യുന്ന ചില ആളുകൾ.. അവരെ പറ്റിയത് വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്.