ഒച്ച് മൂര്‍ച്ചയുള്ള കത്തിയുടെ മുകളിലൂടെ പോയാല്‍ എന്ത് സംഭവിക്കും ?

ഒച്ചിനെ പറ്റി നമുക്കൊക്കെ അറിയാം. വളരെ പ്രത്യേകതകളുള്ള ഒരു ജീവിയാണ് ഒച്ചുകൾ എന്ന് പറയുന്നത്. അവയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ മൂർച്ചയേറിയ ഒരു ബ്ലഡിൽ കൂടി അവർ സഞ്ചരിക്കുന്നതെങ്കിൽ പോലും അവയ്ക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ല. അതുപോലെ തന്നെ ഒച്ചുകളുടെ സ്രവങ്ങൾ ഉപയോഗിച്ചാണ് സൗന്ദര്യവർധക വസ്തുക്കൾ പോലും ഉണ്ടാക്കുന്നു. ഒച്ചിനെ പറ്റിയുള്ള ചില വ്യത്യസ്തമായ അറിവുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു അറിവ് എത്താതെ പോകാനും പാടില്ല.

Snail
Snail

ഗാസ്ട്രോപ്പോഡ എന്നറിയപ്പെടുന്ന കക്ക വർഗത്തിൽ ഉൾപ്പെടുന്നതും ഈർപ്പമുള്ള ഏതു സാഹചര്യത്തിലും ജീവിക്കുന്നതും അന്തരീക്ഷവായു ശ്വസിക്കുന്നതുമായ വിവിധയിനം മോളസ്കകൾ ഒച്ച് എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.കരയിലും ശുദ്ധജലത്തിലും കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും ഇവ സമുദ്ര ജീവികളാണ് യാഥാർത്ഥത്തിൽ. വേർത്തിരിച്ചു കാണാവുന്ന തലയിൽ ഒന്നോ രണ്ടോ ജോഡി ഗ്രാഹികൾ ഉണ്ട്. ഗ്രഹികളിൽ പിന്നറ്റത്തെ ജോഡിയുടെ അഗ്രത്തായി കാണപ്പെടുന്ന കണ്ണുകൾ, പരന്ന് വിസ്തൃതവും പേശീനിർമിതവുമായ പാദം, വർത്തുളമായ പുറംതോട് എന്നിവ ഒച്ചുകളുടെ തനതായ സ്വഭാവ വിശേഷങ്ങളാകുന്നുണ്ട്. 0.5 സെ. മീ. മുതൽ 60 സെ. മീ. വരെ വിവിധതരത്തിലുള്ള ഒച്ചുകൾ ആണ് ഉള്ളത്. തലയുടെ വശത്തു നിന്ന് അല്പം പിന്നിലേക്കു മാറി പുറംതോടു കാണപ്പെടുന്നുണ്ട്.

ശരീരാവരണമായ മാന്റിൽ സ്രവിക്കുന്ന ചോക്കു പോലെയുള്ള ഒരു വസ്തുവിൽ നിന്നാണ് പുറംതോടു രൂപം കൊള്ളുന്നത്.ആവശ്യമെന്നു തോന്നുന്ന സമയത്ത് ശരീരം പൂർണമായി ഇതിനുള്ളിലേക്കു വലിച്ചു കയറ്റാൻ ഒച്ചിനു കഴിവ്‌ ഉണ്ട്. മിക്കവാറും എല്ലാ ഒച്ചുകളിലും തോട് വലത്തേക്കു പിരിഞ്ഞിട്ടായിരിക്കും കാണപ്പെടുന്നത്. അപൂർ‌‌വമായി ഇടത്തോട്ടു പിരിഞ്ഞവയും കാണാം.

അന്തരീക്ഷവായൂ ശ്വസിക്കുന്ന ഒച്ചുകൾ തോടിന്റെ ഒരുവശത്തായി കാണപ്പെടുന്ന ഒരു ചെറിയ സുഷിരത്തിലൂടെ വായൂ ഉള്ളിലേക്കു വലിച്ചെടുക്കുന്നുണ്ട്. മാന്റിലിനു താഴെയായി സ്ഥിതിചെയ്യുന്ന ശ്വസന-അറയിലേക്കാണ് ഈ വായൂ എത്തുന്നത്. ഈ അറയ്ക്കുള്ളിൽ സ്ഥ്തിചെയ്യുന്ന ഗില്ലുകളുടെ സഹായത്തോടെ ആണ് ഇവ ശ്വസനം നടത്തുന്നത്. മുഖ്യമായും സസ്യഭുക്കുകളായ ഒച്ചുകളുടെ വായ്ക്കുള്ളിൽ റാഡുല എന്നു പേരുള്ള നാക്ക് കാണപ്പെടുന്നുണ്ട്. റിബൺ പോലെയുള്ള ഈ നാക്കിന്റെ കുറുകെ വരിവരിയായി വളരെ ചെറിയ പല്ലുകൾ വരെ ഉണ്ട്. ആഹാരസാധനം ചുരണ്ടിയെടുക്കാൻ അരം‌‌ പോലെയുള്ള ഈ നാക്ക് അവയ്ക്ക് സഹായകമാകുന്നുണ്ട്. വായുടെ പിന്നിലാണ് ഗ്രാഹികളുടെ സ്ഥാനം വരുന്നത്. മാംസഭുക്കുകളായ ഒച്ചുകളും അപൂർ‌‌വമല്ല. കരയിലു ശുദ്ധജലത്തിലും ജീവിക്കുന്ന മിക്കവാറും എല്ലാ ഒച്ചുകളും ഉഭയലിങ്ഗികളാണ്. എന്നാൽ കടൽ ഒച്ചുകളിൽ ലിങ്ഗഭേദം ദൃശ്യമാണ്. മുട്ട ഇടുകയാണ് ഭൂരിഭാഗത്തിന്റെയും പ്രജനനമാർഗം.

വലിപ്പം കൂടിയ എല്ലാ ഒച്ചുകളുടെയും മുട്ടകൾക്ക് കടുപ്പമേറിയ തോടുണ്ടായിരിക്കും. തറയിൽ കൂട്ടമായാണ് ഈ മുട്ടകൾ നിക്ഷേപിക്കപ്പെടുന്നത്.മുട്ടയ്ക്കുപകരം, കാഴ്ചയിൽ പ്രായമെത്തിയ ഒച്ചുകളെ പോലെ തന്നെയുള്ള ഒച്ചിൻ‌‌കുഞ്ഞുങ്ങൾ ജനിക്കുന്നതും അപൂർ‌‌വമായത് അല്ല.ഹെലിക്സ് പൊമേഷ്യ എന്നത്
ഭക്ഷ്യയോഗ്യമായ കരയൊച്ച് ആണ്. തോട്ടങ്ങളിൽ സധാരണമായ ഒച്ച് തുടങ്ങിയവ ഹെലിസിഡേ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ്. സെലുലോസ്, കൈറ്റിൻ, ഭാഗിക-സെലുലോസ്, അന്നജം, ഗ്ലൈക്കൊജൻ തുടങ്ങി എന്തും ഉപയോഗിച്ച് ഊർജമുണ്ടാക്കാൻ ഇവയ്ക്കു കഴിയും.