മനുഷ്യര്‍ കണ്ടുപിടിച്ച കിടിലന്‍ കണ്ടുപിടുത്തങ്ങള്‍.

ഓരോ ദിവസവും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുകയാണ് മനുഷ്യൻ. മനുഷ്യന്റെ വ്യത്യസ്തമായ പല കണ്ടുപിടിത്തങ്ങളും അവൻറെ മികച്ച ബുദ്ധിയുടെ പ്രതീകം തന്നെയാണ്. ഓരോ കണ്ടുപിടിത്തങ്ങൾ നടത്തുമ്പോഴും ജോലി ഏറ്റവും കുറയ്ക്കുവാൻ ആണ് മനുഷ്യർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അത്തര ത്തിൽ മനുഷ്യൻറെ ഏറ്റവും പുതിയ ചില കണ്ടുപിടുത്തങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ വ്യത്യസ്തവും കൗതുകവും ആകാംഷയും നിറയ്ക്കുന്നതാണ് ഈ പോസ്റ്റ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.

Man-made giant inventions
Man-made giant inventions

അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ് സാങ്കേതികവിദ്യ. ഈ കാലത്തെ മാറ്റങ്ങൾക്കൊപ്പം നമ്മളും സഞ്ചരിക്കുക തന്നെ വേണം. നാടോടുമ്പോൾ നടുവേ ഓടണം എന്ന് പറഞ്ഞതുപോലെ. നമുക്കുചുറ്റും സംഭവിക്കുന്നത് സാങ്കേതിക പുരോഗതികൾ പറ്റി നമുക്കെപ്പോഴും ഒരു അറിവുണ്ടാകണം. ഇതിൽ പ്രധാനമാണ് നമ്മുടെ അടുക്കളയിലും വീടുകളിലൊക്കെ സാങ്കേതികവിദ്യ നിറഞ്ഞുനിൽക്കുന്നത്. നമുക്ക് അടുക്കളയിലെ ഷെൽഫ് ഒരു ബുദ്ധിമുട്ടാണെന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു സ്വിച്ച് ഇട്ടാൽ മതി. നമ്മുക്ക് കാണാത്തതുപോലെ ഇത് താഴേക്ക് പോകുന്നത് കാണാം. സ്വിച്ച് ഇടുകയാണെങ്കിൽ മുകളിലേക്ക് ഉയർന്നു വരികയും ചെയ്യാം. അത്തരത്തിലുള്ള സാങ്കേതിക വിദ്യകളൊക്കെ ഇപ്പോൾ നിലവിലുണ്ട്.

അതുപോലെ സഞ്ചരിക്കുന്ന അടുക്കളയും അതോടൊപ്പം ട്രിപ്പിൾ സെക്യൂരിറ്റി സിസ്റ്റവും, റൂമിൽ ചേർന്നിരിക്കുന്ന ഫ്ലിപ്പ് ഡൗൺ ടിവിയും തുടങ്ങി അതിമനോഹരമായ സാങ്കേതിക വിദ്യകളാണ് ഇപ്പോൾ മനുഷ്യൻ ഉണ്ടാക്കിയിരിക്കുന്നത്. അവയെ പറ്റി വിശദമായി തന്നെ പറയുകയാണ്. അടുക്കളയിൽ എപ്പോഴും സ്ഥലം ആവശ്യമാണ്. പ്രത്യേകിച്ചും സ്ത്രീകൾ അടുക്കളയിൽ നിന്ന് ജോലി ചെയ്യുമ്പോൾ അവർക്ക് കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണ്. പലപ്പോഴും ഇടുങ്ങി നിന്ന് അടുക്കളയിൽ ജോലി ചെയ്യുവാൻ പല ആളുകളും മടിക്കാറുണ്ട്. അത്തരക്കാർക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

എന്നാൽ ഇപ്പോൾ അടുക്കളയിൽ നമുക്ക് സാധനങ്ങളൊക്കെ വെക്കാൻ പറ്റുന്ന മനോഹരമായ ഒരു ഷെൽഫ് ഉണ്ട്. സ്വിച്ച് ഓൺ ആവുകയാണെങ്കിൽ ഈ ഷെൽഫ് താഴേക്ക് പോകുന്നത് കാണാം. ഒരു അസൗകര്യവും ഇല്ലാത്ത തന്നെ അടുക്കളയിൽ നിന്ന് നമുക്ക് ജോലി ചെയ്യാം, നമുക്ക് സാധനങ്ങൾ ആവശ്യമുള്ളപ്പോൾ സ്വിച്ച് അമർത്തിയാൽ ഷേൽഫ് മുകളിലേക്ക് ഉയർന്നു വരികയും ചെയ്യും. പക്ഷേ ഇതിന്റെ വിലയാണ് അല്പം കൂടുതൽ. നല്ല വിലയാണ് ഇവയ്ക്ക് വരുന്നത്. ഏകദേശം രണ്ട് ലക്ഷം രൂപയാണ് ഇവയ്ക്ക്. ഇങ്ങനെ ഒരു സൗകര്യം അടുക്കളയിൽ ഉണ്ടാകണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ ചിലവാകുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന.

ഈ കാര്യം ഒരു വീടുകളിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ടിവികൾ എന്നു പറയുന്നത്. അതുകൊണ്ടുതന്നെ ടിവികൾ എപ്പോഴും നമ്മൾ വീട്ടിൽ ഉപയോഗിക്കുന്നതാണ്. ചില വീടുകളിൽ ടീവി ഒരുപാട് വലുതായിരിക്കും. അതുകൊണ്ടുതന്നെ കൂടുതൽ സ്ഥലം ടിവി വെക്കുന്നതിന് വേണ്ടി പോകാറുണ്ട്. എന്നാൽ ഇനി അങ്ങനെ ഒരു ഭയവും വേണ്ട എന്നാണ് അറിയാൻ സാധിക്കുന്നത്. ടിവി ഇരിക്കുന്നതുകൊണ്ട് കൂടുതൽ സ്ഥലം ഒന്നും നഷ്ടമാകില്ല.

അങ്ങനെ ടിവി വെക്കുവാൻ ഉള്ള ഒരു സൗകര്യമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അടുക്കളയുടെ കാര്യം പറഞ്ഞതുപോലെ തന്നെ സ്വിച്ചിട്ടാൽ ടിവിയും വളരെ ചുരുങ്ങി പോകുന്നതായി കാണാൻ സാധിക്കും. അതുപോലെ നമുക്ക് ആവശ്യമുള്ളപ്പോൾ ടിവി ആയി ഇത് ഉപയോഗിക്കുകയും ചെയ്യാം. വളരെ മനോഹരമായ രീതിയിലാണ് ഇതിന്റെയും നിർമ്മാണം. ഇതിനും നല്ല വിലയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനിയുമുണ്ട് ഇത്തരത്തിൽ നമുക്ക് ചുറ്റുമുള്ള മനോഹരങ്ങളായ ചില സാങ്കേതിക വിദ്യകളുടെ വിവരങ്ങൾ.