കാട്ടിൽ നിൽക്കുന്ന ഈ ഭയാനകമായ പ്രതിമ കണ്ട് ആളുകള്‍ ഭയക്കുന്നു. പിന്നിലെ രഹസ്യം ആര്‍ക്കുമറിയില്ല.

പെട്ടെന്ന് ആരെങ്കിലും മുന്നിൽ വന്നാൽ നമ്മുടെ ഹൃദയമിടിപ്പ് കൂടുകയും ഒരുപക്ഷെ നമ്മൾ മരിച്ചുവെന്ന് തോന്നിപ്പിക്കുന്ന സാഹചര്യം പലപ്പോഴും സംഭവിക്കാറുണ്ട്. പലരും ഇതിനെ ഭയം എന്നാണ് വിളിക്കുന്നത്. മറ്റുചിലര്‍ ഇതിനെ ഒരു തരം ഷോക്ക് എന്ന് വിളിക്കുന്നു. അടുത്തിടെ യുകെയിൽ ഒരു സോമ്പി എല്ലാവരേയും ഞെട്ടിച്ചു. അല്ല, അതൊരു യഥാർത്ഥ സോംബിയല്ല… എന്നാൽ വെയിൽസിലെ കാടുകളിൽ കൂടി കടന്നുപോകുന്ന ആളുകൾ കുറ്റിക്കാട്ടിലൂടെ ഒളിഞ്ഞുനോക്കുന്ന ഈ ഭയപ്പെടുത്തുന്ന പ്രതിമയെ കണ്ട് പെട്ടെന്ന് ഭയപ്പെടുന്നു.

Zombie
Zombie

ഈ സോംബി ഒരു മഞ്ഞ റെയിൻകോട്ട് ധരിച്ചിരിക്കുന്നു തലയിൽ ഒരു തൊപ്പി. നോർത്ത് വെയിൽസിനടുത്തുള്ള ബോഡൽവിഡനിലെ മരങ്ങൾക്കിടയിൽ നിന്നാണ് ഇതിനെ ആളുകള്‍ കാണുന്നത്. ആരെങ്കിലും ഇതുവഴി പെട്ടെന്ന് കടന്നുപോകുകയാണെങ്കിൽ അവര്‍ ഈ സോംബിയെ കണ്ടാല്‍ ഭയപ്പെടും. കാരണം ഈ സോംബി ആളുകൾ പോകുന്ന സ്ഥലത്തേക്കാണ്‌ നോട്ടം. ഇതെങ്ങനെ ഇവിടെയെത്തിയെന്നത് ദുരൂഹമായി തുടരുന്നു.

സോംബിയുടെ കയ്യിൽ ഒരു സ്യൂട്ട്കേസും, കറുത്ത നീണ്ട മുടിയും ഉണ്ട്. കണ്ണുകളിൽ കണ്ണടയും ധരിച്ചിരിക്കുന്നു. സോംബിയുടെ കൈയിൽ ഒരു സന്ദേശം എഴുതിയിരിക്കുന്നു അതിൽ ‘നന്ദി’ എന്ന് എഴുതിയിരിക്കുന്നു. സമീപത്ത് താമസിക്കുന്ന ജാനി പാൻ ആണ് ഇതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. രണ്ട് വർഷം മുമ്പ് ഈ ഭയപ്പെടുത്തുന്ന പ്രതിമ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അതിന് അരികിലൂടെ കടന്നുപോകുമ്പോൾ അത് ഒട്ടും അനങ്ങിയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ശേഷം പോലീസിനെ വിളിച്ചു. ഈ സോംബിയുടെ കാര്യം തങ്ങൾക്കറിയാമെന്ന് പോലീസുകാർ പറഞ്ഞു.