ഇവരുടെയൊക്കെ യഥാര്‍ത്ഥ സമ്പത്ത് എത്രയെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും.

സിനിമ എന്ന് പറയുന്നത് ഒരു മായാപ്രപഞ്ചം ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം.. എങ്കിലും നമുക്ക് എല്ലാവർക്കും അറിയാൻ താല്പര്യമുള്ള ഒരു കാര്യമുണ്ട്.. മലയാളം സിനിമ താരങ്ങളുടെ ആസ്തി എത്രയാണെന്ന്. ബോളിവുഡിലെയും ഹോളിവുഡിലെയും ഒക്കെ വെച്ച് നോക്കുമ്പോൾ അത്രത്തോളം ആസ്തി നമ്മുടെ നടന്മാർക്ക് ഇല്ല എന്നറിയാം. എങ്കിലും നമ്മൾ കൂടുതലായി അറിയാൻ താല്പര്യപ്പെടുന്ന ഒരു കാര്യം തന്നെയാണ് ഇത്. ഒരു നടൻ ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം എത്രയാണെന്നു പോലും പരസ്യമായി കണക്കുകൾ ഇല്ല. എങ്കിലും നിലവിൽ കോടികൾ ആസ്തിയുള്ള ചില നടന്മാരെ പറ്റിയാണ് പറയുന്നത്.

ഏറെ കൗതുകം നിറഞ്ഞ വാർത്ത ആണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാള സിനിമ നടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്നത് നമ്മുടെ എല്ലാം ലാലേട്ടൻ ആണ്. മഞ്ഞിൽ വിരിഞ്ഞ പൂവിൽ തൊട്ട് ആറാട്ടിൽ വരെ എത്തി നില്കുന്നു അദ്ദേഹം. ആദ്യ സിനിമയിലൂടെ വില്ലനായി വന്ന താരം. ഇന്ന് അദ്ദേഹത്തിന് കോടികളുടെ ആസ്തി ആണ് ഉള്ളത് എന്ന് അറിയാൻ സാധിക്കുന്നത്. ഏകദേശ കണക്കുകൾ അനുസരിച്ച് 300 കോടിയിലധികം ആസ്തിയുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. അതിനുശേഷം രണ്ടാമത് കോടികളുടെ ആസ്തിയായ് നിൽക്കുന്നത് മമ്മൂട്ടി തന്നെയാണ്. മെഗാസ്റ്റാറിന്റെ ആസ്തിയും പുറത്തു വരുന്നത് അനുസരിച്ച് ഏകദേശം 200 കോടിയും അപ്പുറമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

Mohanlal, Mammootty, Dileep
Mohanlal, Mammootty, Dileep

മമ്മൂട്ടിയും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇവർക്ക് ഏകദേശം ഇത്രയും ആസ്തി ഉണ്ടാകുമെന്ന് സാധാരണ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. യുവ നടന്മാരിൽ ഏറ്റവും കൂടുതൽ ആസ്തി ഉള്ളവർ ആരൊക്കെയാണ്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തി പൃഥ്വിരാജ് തന്നെയാണ്. പൃഥ്വിരാജിനും ഏകദേശം 80 കോടിയിലധികം ആസ്തി ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നടൻ, സംവിധായകൻ, ഗായകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ പൃഥ്വിരാജിന് ഇത്രത്തോളം ആസ്തി ഉണ്ടായിരിക്കുമെന്ന് ചെറിയൊരു ഊഹം ആരാധകർക്കും ഉണ്ടായിരിക്കും. അതുപോലെ തന്നെ
പൃഥ്വിരാജിനോടൊപ്പം തന്നെ നിൽക്കുന്ന മറ്റൊരു യുവനടൻ ആണ് ദുൽഖർ സൽമാൻ. ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക. കുഞ്ഞിക്കയുടെ ആസ്തിയും ഏകദേശം 50 കോടിയോളം വരും എന്നാണ് അറിയാൻ സാധിക്കുന്നത്. തൊട്ടു പുറകിൽ തന്നെ നിവിൻപോളി ഉണ്ട്.. നിവിൻ പോളിയുടെ ആസ്തി ഏകദേശം 40 കോടി ആണെന്ന് അറിയുന്നത്. ഇതിനു തൊട്ടു പുറകിലായി ടോവിനോ തോമസ് ഉണ്ട്. ടോവിനോയ്ക്ക് 35 കോടിയിലധികം ആസ്തി ഉണ്ടെന്ന് വാർത്തകളാണ് പുറത്തു വരുന്നത്.. കുഞ്ചാക്കോ ബോബനാണ് അടുത്തത്. കുഞ്ചാക്കോ ബോബന് ഏകദേശം 30 കോടിയിൽ കൂടുതൽ ആസ്തി ഉണ്ടന്നാണ് പുറത്തു വരുന്നത്.. അടുത്തത് ആസിഫ് അലിയാണ്. 11 കോടിയോളം ആസ്തിയുണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനിയുമുണ്ട് കൂടുതൽ ആളുകൾ. അവരെ പറ്റി അറിയുവാൻ ഉണ്ട്. അവരുടെ എല്ലാ വിവരങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. അഭ്രപാളിയിലെ മികച്ച പ്രകടനം കാഴ്ച വെച്ച നമ്മുടെയൊക്കെ മനസ്സിൽ ഇടം നേടിയ ഇവരുടെ യഥാർത്ഥ ആസ്തി അറിയാൻ നമുക്ക് ഒരു താൽപര്യം ഉണ്ടായിരിക്കില്ലെ. അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത് ഇവരെല്ലാം ഇത്രത്തോളം ആസ്തി ഉള്ളവർ ആക്കിയതിൽ ഒരു ചെറിയ പങ്ക് എങ്കിലും നമ്മൾ വഹിച്ചിട്ട് ഉണ്ടാവില്ലേ.