നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ ആഗ്രഹമില്ലാത്ത കാര്യങ്ങള്‍ പിന്നെയും ഓര്‍ക്കാറുണ്ടോ ?

ചില കാര്യങ്ങൾ എപ്പോഴും നമ്മൾ വിചാരിക്കുന്നത് നമ്മൾ ഉദ്ദേശിക്കുന്നത് പോലെയാണെന്നാണ്. പിന്നീടൊരിക്കലും അവയ്ക്ക് ഒരു നീക്ക് പോക്ക് ഉണ്ടാവില്ല എന്ന്. അത് വളരെ തെറ്റായ ഒരു കാര്യമാണ്. എന്നാൽ അങ്ങനെയല്ല, ചില സമയം നമ്മുടെ ജീവിതം മാറ്റിമറിച്ചേക്കാം. അത്തരത്തിലുള്ള ചില സംഭവങ്ങളെ പറ്റി എന്ന് പറയാൻ പോകുന്നത് ഏറെ കൗതുകകരവും അതോടൊപ്പം കൂടുതൽ ആളുകൾ പ്രേചോദനം പകരുന്നതുമായ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റുകൾ ഷെയർ ചെയ്യുവാൻ മറക്കരുത്.

FOCUS ON YOU
FOCUS ON YOU

നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു നഷ്ടം സംഭവിച്ചാൽ, അതോടെ നമ്മുടെ ജീവിതം അവസാനിച്ചു എന്ന് നമ്മൾ വിചാരിക്കാൻ പാടില്ല. വീണ്ടും വീണ്ടും നമ്മൾ എന്താണോ നമ്മുടെ സ്വപ്നം അതിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുണം. എപിജെ അബ്ദുൽ കലാം പറഞ്ഞിരിക്കുന്നത് നമ്മുടെ സ്വപ്നമെന്നത് നമ്മുടെ ഉറക്കം കെടുത്തുന്നത് ആയിരിക്കണം എന്നാണ്. ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം. അതിനുവേണ്ടി നമ്മൾ എപ്പോഴും ജാഗരൂകരായിരിക്കണം. ഉദാഹരണമായി നമ്മുടെ ജീവിതത്തിൽ നമുക്ക് ഏറ്റവും കൂടുതൽ നെഗറ്റീവ് തോന്നുന്നത് എന്താണ്.? ആ കാര്യം പൂർണമായും വേണ്ടെന്ന് വെക്കുക തന്നെയാണ് വേണ്ടത്. നമുക്ക് നെഗറ്റീവ് തോന്നുന്ന ഒരു കാര്യമാണ് നമ്മുടെ ഒരു ഫ്രണ്ട് നമ്മളോട് സംസാരിക്കുന്നത് എപ്പോഴും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രമാണ് എങ്കിൽ അങ്ങനെ എങ്കിൽ അയാളോട് സംസാരിക്കുമ്പോൾ നമുക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

അങ്ങനെയാണെങ്കിൽ ആ സൗഹൃദം നമുക്ക് തുടർന്നു കൊണ്ടു പോകണോ.? തീർച്ചയായും നമ്മൾ ആലോചിക്കേണ്ട കാര്യമാണ്. ജീവിതമെന്നു പറയുന്നത് വളരെ ചെറിയ ഒന്നാണ്. അതുകൊണ്ടു തന്നെ ജീവിതത്തിൽ നമ്മൾ കൂടുതലായും മനോഹരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് നീക്കി വെക്കേണ്ടത്. നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അല്ലെങ്കിൽ നമ്മുടെ സന്തോഷം നഷ്ടപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും നമ്മൾ ഉപേക്ഷിക്കുക തന്നെ വേണം. അതു സൗഹൃദം ആണെങ്കിൽ പോലും നമുക്ക് സന്തോഷം നൽകുന്നില്ല എന്ന് ഉണ്ടെങ്കിൽ അവിടെ നിന്നും ധൈര്യമായി നമ്മൾ ഇറങ്ങി പോകണം. അതിനു നമ്മൾ മടി കാണിക്കേണ്ട യാതൊരു കാര്യവും ഇല്ല എന്നതാണ് സത്യം.
നമ്മൾ ഒരു ജോലിക്ക് ശ്രമിച്ചു, അതിനു ശേഷം ആ ജോലി നമുക്ക് ലഭിച്ചില്ല, നമ്മൾ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ജോലിയായിരുന്നു അത്.

നമുക്ക് ലഭിച്ചില്ലെങ്കിൽ അതോടെ നമ്മുടെ ജീവിതം അവസാനിച്ചുവെന്നും നമ്മൾ കഴിവ് ഇല്ലാത്തവരാണെന്നും നമ്മൾ വിശ്വസിക്കാൻ പാടില്ല. ഒരുപക്ഷേ അതിലും നല്ലൊരു ജോലി ആയിരിക്കും നമുക്ക് വേണ്ടി ഈശ്വരൻ കാത്തുവെച്ചിരിക്കുന്നത്.. നമുക്ക് മറ്റു നല്ലൊരു ജോലി ലഭിക്കുവാൻ വേണ്ടിയുള്ള ഒരു പടി ആയിരിക്കാം ഒരു പക്ഷേ ഈ ജോലി നഷ്ടമായത്. തീർച്ചയായും അങ്ങനെ വേണം നമ്മൾ കരുതുവാൻ, അല്ലാതെ നമ്മുടെ കഴിവില്ലായ്മ കൊണ്ടാണ് നമുക്ക് ജോലി ലഭിക്കാതെ പോയത് എന്ന് ഒരിക്കലും വിശ്വസിക്കാൻ പാടില്ല. നമ്മൾ എപ്പോഴും നല്ല രീതിയിൽ തന്നെ വേണം ഓരോ കാര്യങ്ങളും ചിന്തിക്കുവാൻ.

നമുക്ക് നമ്മളെ മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ മറ്റാർക്കും നമ്മെ മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ് സത്യം. അറിയാനുണ്ട് ഈ കാര്യത്തെപ്പറ്റി ഇനിയും ഒരുപാട് കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം ഓരോരുത്തർക്കും പ്രചോദനം നൽകുന്നതുമായ ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക മറക്കരുത്.