ഭക്ഷണം കഴിച്ച് വിമാനകമ്പനിയെ കുത്തുപാള എടുപ്പിച്ച വിരുതൻ.

നമ്മൾ എല്ലാവരും ഒരു സമൂഹമായാണ് ജീവിക്കുന്നത്. ഓരോ രാജ്യത്തിനും അവരുടേതായ നിയമങ്ങളും ഭേതഗതികളുമുണ്ട്. അതെല്ലാം അനുസരിക്കേണ്ടതും പാലിക്കേണ്ടത്തും ആ രാജ്യത്തിന്റെ പൗരത്തമുള്ള ഏതൊരാൾക്കും നിർബന്ധമായ കാര്യമാണ്. ഇനിയിപ്പോ ആ രാജ്യത്തിന്റെ പൗരത്വമില്ലാ എങ്കിലും നമ്മൾ മറ്റൊരു രാജ്യത്തു പോകുമ്പോൾ അവിടത്തെ നിയമങ്ങൾ അനുസരിച്ച് വേണം ജീവിക്കാൻ. എന്നാൽ ഒരു രാജ്യത്തിനു മാത്രമല്ല ഇത്തരം നിയമങ്ങൾ ഉള്ളത്. നമ്മൾ പഠിക്കുന്ന സ്ഥാപനങ്ങൾ, ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ തുടങ്ങിയവക്കുള്ളിലും അവരുടേതായ റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്. അത് അതാത് സ്ഥലത്തു ജോലി ചെയ്യുന്ന അല്ലെങ്കിൽ പഠിക്കുന്ന ഓരോ വ്യക്തിയും പാലിക്കുക എന്നത് നിർബന്ധമുള്ള കാര്യമാണ്. നമ്മൾ നല്ല രീതിയിൽ ജീവിക്കാനും മറ്റുള്ളവർക്ക് ശല്യമാക്കാതിരിക്കാനാണ് നിയമങ്ങൾ എല്ലാം തന്നെ. എന്നാൽ, ചില നിയമങ്ങൾ മുതലെടുക്കുന്ന സാഹചര്യം ഉണ്ടാകാറുമുണ്ട്. അത്തരത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

Man Eat Too Much Food
Man Eat Too Much Food | Credits: mirror.co.uk

ആദ്യമായി യൂണിഫോം പ്രൊട്ടസ്റ്റ് എന്താണ് എന്ന് നോക്കാം. നമ്മുടെ നാട്ടിലൊക്കെ ധാരാളം പ്രതിഷേധങ്ങളും സമരങ്ങളുമെല്ലാം കണ്ടതാണല്ലോ. എന്തിനു കൂടുതൽ പറയുന്നു, ഈ കൊറോണ കാലത്തു വരെ ഈ അടുത്തിടെ എത്ര പ്രതിഷേധങ്ങളാണ് നാം കണ്ടത്. നമ്മുടെ രാജ്യത്തു എല്ലാത്തിനും സമരങ്ങളും പ്രതിഷേധങ്ങളുമാണ് ആദ്യം ഉണ്ടാകുക. എന്നാൽ യൂണിഫോം പ്രൊട്ടസ്റ്റ് എന്താണ് എന്ന് നോക്കാം. എസ്റ്റേറ്ററിലെ ഐഎസ്.സി.എ എന്ന അക്കാദമയിലാണ് ഈ പ്രതിഷേധം അരങ്ങേറിയത്. അതായത് നല്ല ചൂട് കാലാവസ്ഥ ആയതിനാൽ തങ്ങളുടെ യൂണിഫോം പരിഷ്‌ക്കരിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മാനേജ്മെന്റ്നെതിരെ പ്രതിഷേധം നടത്തി. എന്നാൽ ഇത് അംഗീകരിക്കാൻ മാനേജ്‌മെന്റ്നു കഴിഞ്ഞില്ല. അടുത്ത ദിവസം മുപ്പതോളം വരുന്ന ആൺകുട്ടികൾ ഷോർട്ട് പാവാട ധരിച്ചു സ്‌കൂളിൽ എത്തി.ഷോട്ട്സ് ധരിച്ചു സ്‌കൂളിൽ പ്രവേശിക്കാൻ പാടില്ലാ എന്ന് ഹെഡ് ടീച്ചർ എമ്മി മിച്ചൽ ആവശ്യപ്പെട്ടു. ഈ ആശയം വന്നത് പ്രധാനാധ്യാപകനിൽ നിന്ന് തന്നെയാണ് എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഒടുവിൽ പ്രതിഷേധം അവസാനിക്കാതെ വന്നപ്പോൾ മാനേജ്മെന്റിനു ആവശ്യം അംഗീകരിക്കേണ്ടി വന്നു.

ഇത് പോലെ നിയമത്തിന്റെ ചെറിയ പഴുതുകൾ മുതലെടുത്ത് ഉണ്ടായ നിരവധി രസകരമായ സംഭവങ്ങൾ ഉണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.