മൃഗങ്ങളെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍.

നമുക്കറിയാം നീല ഗ്രഹം എന്നറിയപ്പെടുന്ന നമ്മുടെ ഈ കുഞ്ഞു ഭൂമി നിരവധി വിചിത്രമായ ജീവികളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയാല്‍ സമ്പന്നമാണ്. നമ്മള്‍ കാണാത്തതും കേള്‍ക്കാത്തതുമായ അത്ഭുതപ്പെടുത്തുന്ന സ്വഭാവ സവിശേഷതകളോട് കൂടി ജീവിക്കുന്ന പലയിനം മൃഗങ്ങളും ജീവികളും നമുക്ക് ചുറ്റുമുണ്ട്. അവയെ കുറിച്ചെല്ലാം നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തന്റെ കുഞ്ഞിനു രക്തം നല്‍കുന്ന ഫ്ലെമിംഗോയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ തന്നെ അതിശയം തോന്നുന്നില്ലേ? അത്തരത്തില്‍ ഒരുപാട് സവിശേഷതകളുമായി ജീവിക്കുന്ന ഒത്തിരി മൃഗങ്ങളും ജീവികളും നമുക്ക് ചുറ്റുമുണ്ട്. അവയെ കുറിച്ചെല്ലാം നമുക്കൊന്ന് കേട്ടറിഞ്ഞാലോ? ഒരുപക്ഷെ, ഇതെല്ലാം നിങ്ങള്‍ക്കൊരു പുതിയൊരു അറിവായിരിക്കാം. ഏതൊക്കെയാണ് അത്തരം ജീവികളെന്നു നോക്കിയാലോ.

Some things you don't know about animals
Some things you don’t know about animals

ആളുകള്‍ ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒരു ജീവിയാണ് കംഗാരു. അതിന്റെ ആ സഞ്ചി തൂക്കിയുള്ള ഓട്ടവും ചാട്ടവും കാണാന്‍ തന്നെ വല്ലാത്തൊരു അനുഭൂതിയാണ്. നിങ്ങള്‍ അതിന്റെ വാല്‍ ശ്രദ്ധിച്ചിട്ടുണ്ടോ? കംഗാരു ഒരിടത്ത് നില്‍ക്കുമ്പോള്‍ അതിന്റെ വാല് പൊക്കിപ്പിടിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? എന്തിനായിരിക്കും അതങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തായിരിക്കും അതിനു പിന്നിലെ വസ്തുത? എന്നാല്‍ നിങ്ങളറിഞ്ഞോളൂ, കംഗാരു എന്ന ജീവി ഓടാതെ ഒരിടത്ത് നില്‍ക്കുന്ന സമയത്ത് വാലങ്ങനെ പൊക്കിപ്പിടിച്ച് നില്‍ക്കുന്നത് അതിന്റെ ശരീരത്തിന്റെ സന്തുലനാവസ്ഥ അഥവാ ബാലന്‍സ് ക്രമീകരിക്കാന്‍ വേണ്ടിയാണ്. ഓടുകയും ചാടുകയും ചെയ്യുന്ന സമയത്ത് വാല് പോക്കിപ്പിടിച്ചാല്‍ അതിന് ചാടി ചാടി പോകാനോ ഓടാനോ കഴിയില്ല. മനുഷ്യരുടെ കാലിന്റെ അത്രത്തോളം ശക്തി കംഗാരുവിന്റെ വാലിനും ഉണ്ട് എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അത്പോലെ വളരെ രസകരമായ മറ്റൊരു കാര്യം എന്ന് പറയുന്നത് മനുഷ്യന്മാരെയും ആള്‍കുരങ്ങുകളെയും പോലെ വലം കയ്യന്മാരും ഇടം കയ്യന്മാരും കംഗാരുകള്‍ക്കിടയിലും കാണപ്പെടുന്നു എന്നതാണ്. കൂടുതല്‍ സൂക്ഷമത വേണ്ട കാര്യങ്ങള്‍ക്ക് ഇടം കയ്യും കൂടുതല്‍ ശക്തി കൊടുത്ത് ചെയ്യേണ്ട കാര്യങ്ങള്‍ക്ക് വലം കയ്യും ഉപയോഗിക്കുന്നു.

മാത്രമല്ല ഇവയുടെ ഗര്‍ഭകാലം 5 ആഴ്ചയോളമാണ്. കുഞ്ഞുണ്ടാകുമ്പോള്‍ അവ വളര്‍ച്ചയെത്തുന്നത് വരെ അമ്മ കംഗാരുവിന്റെ സഞ്ചിക്കകത്താണ് മാസങ്ങളോളം ജീവിക്കുന്നത്. അതിനിടയില്‍ അമ്മ കംഗാരു വീണ്ടും ഗര്‍ഭിണിയാകുമ്പോള്‍ സഞ്ചിയിലുള്ള ആദ്യത്തെ കുഞ്ഞ് ഒഴിവാകുന്നത് വരെ പിന്നീടുണ്ടായ കുഞ്ഞിന്റെ വളര്‍ച്ച മുരടിക്കുകയും ശേഷം സഞ്ചി ഒഴിഞ്ഞ ശേഷം അവയുടെ വളര്‍ച്ചക്കാവശ്യമായ പ്രത്യേക ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.

അത്പോലെ നീര്‍നായകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ. അവ പരസ്പ്പരം കൈകോര്‍ത്താണ് വെള്ളത്തില്‍ കിടന്നുറങ്ങുന്നത്. ഇവ ജീവിക്കുന്നത് വെള്ളത്തിലാണ് എന്നത് നമുക്കറിയുന്ന ഒരു കാര്യമാണ്. ഇവ വെള്ളത്തില്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് ഒഴുകിപ്പോകാതിരിക്കാനാണത്രെ പരസ്പ്പരം കൈ കോര്‍ക്കുന്നത്. മാത്രമല്ല, വളരെ രസകരമായ മറ്റൊരു കാര്യം എന്നത് ഇവയ്ക്ക് തങ്ങളുടെ ഇണയെ നഷ്ട്ടപ്പെടുമോ എന്ന ഭയത്താലും ഇങ്ങനെ കൈ കോര്‍ക്കുന്നു. അത്കൊണ്ട് തന്നെ ഇവ കൈ കോര്‍ക്കുന്നത് തന്റെ ഇണയുമായോ അല്ലെങ്കില്‍ തങ്ങളുടെ കുടുംബത്തിലെ ആരെങ്കിലുമായോ ആണ്.

അത്പോലെത്തന്നെ ഫ്ലെമിംഗോകള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമായി നല്‍കുന്നത് രക്തമാണ്. യദാര്‍ത്ഥത്തില്‍ അത് രക്തമല്ല. ഒരുപാട് പ്രോട്ടീനുകളും മറ്റും അടങ്ങിയിട്ടുള്ള ഒരു ദ്രാവകമാണത്. ഇത് ക്രോപ് മില്‍ക്ക് എന്നാണ് അറിയപ്പെടുന്നത്. കുഞ്ഞുങ്ങള്‍ ഖര പദാര്‍ഥങ്ങള്‍ കഴിച്ചു തുടങ്ങുന്നതിനു മുമ്പേ ഫ്ലെമിംഗോകള്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് ഈ ക്രോപ്പ് മില്‍ക്ക് അവയുടെ വായ വഴിയാണ് നല്‍കുന്നത്.

ഇതുപോലെയുള്ള വിചിത്രമായ മറ്റു ജീവികളെ കുറിച്ചറിയാന്‍ താഴെയുള്ള വീഡിയോ കാണുക.