ആളുകളുടെ ജീവിതത്തിലുണ്ടായിട്ടുള്ള വളരെ മോശം ദിവസങ്ങൾ.

ചിലയാളുകൾ പറയുന്നത് കേട്ടിരിക്കാം ഇന്ന് വളരെ മോശം ദിവസമായിരുന്നുവെന്ന് അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ നിങ്ങളുടെ ജീവിതത്തിലെ ചില ദിവസങ്ങൾ മോശമായി തോന്നിയിട്ടുണ്ടാകും. എന്നാൽ അതൊരു ദിവസത്തിന് പ്രശ്നമായി ആരും കരുതേണ്ടതില്ല മറിച്ച് നമ്മൾ ചെയ്തു വെക്കുന്ന ഓരോ കാര്യങ്ങളെയും പിന്തുടര്‍ന്നു വരുന്നതാണ് നമ്മുടെ എല്ലാ നല്ല കാര്യങ്ങളും അതുപോലെതന്നെ നമുക്ക് നേരിടേണ്ടി വരുന്ന ചീത്ത കാര്യങ്ങളും. എന്നാൽ നിങ്ങൾക്ക് മാത്രമല്ല ലോകത്തിലുള്ള ഒട്ടുമിക്ക ആളുകൾക്കും ഇതേ അനുഭവങ്ങളുണ്ടായിട്ടുണ്ട്. നമ്മൾ നമ്മുടെ ജീവിതത്തിൽ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും തീരുമാനിക്കുന്നത്. നമുക്ക് മാത്രമല്ല ലോകത്തുള്ള എല്ലാവർക്കും അങ്ങനെതന്നെയാണ്.

Bad Days of Peoples
Bad Days of Peoples

എന്നാൽ സാധാരണയിൽ നിന്ന് അപേക്ഷിച്ച് വളരെ വിചിത്രമായ ചില ദിവസങ്ങൾ ആളുകൾക്ക് ഉണ്ടായിട്ടുണ്ട് അത്തരം ചില കാര്യങ്ങളാണ് താഴെകൊടുത്തിരിക്കുന്ന വീഡിയോയിലുള്ളത്.

എല്ലാവരും ഒരു വാഹനംവെടിക്കുന്നത് വളരെ ആറ്റു നോറ്റിരുന്ന സ്വപ്നം കണ്ടതിനു ശേഷമായിരിക്കും. ഒരു വാഹനം പുതുതായി വാങ്ങിച്ചു കഴിഞ്ഞാൽ എല്ലാവരുടെയുള്ളിലും നല്ല യാത്രകള്‍ പോകണം അതുപോലെതന്നെ അപകടങ്ങൾ കൂടാതെ വാഹനത്തെ എന്നും സംരക്ഷിക്കണം ഇങ്ങനെയുള്ള ചിന്തകളായിരിക്കും ഒട്ടുമിക്ക വാഹന പ്രേമികളുടെ ഉള്ളിലുണ്ടായിരുന്നത്. എന്നാൽ ഇവിടെ വീഡിയോയിൽ ഒരാൾക്ക് പറ്റിയ ഒരു അബദ്ധമാണ് കാണിക്കുന്നത് തൻറെ വാഹനം ഒരു വെള്ളത്തിലേക്ക് അറിയാതെ ഇറങ്ങുകയും അവിടെനിന്ന് വാഹനം ഓഫാവുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇയാൾക്ക് ഉണ്ടായിട്ടുള്ളത്. ഇത്തരം കാഴ്ചകൾ വാഹന പ്രേമികളുടെ ഉള്ളിൽ നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നാണ്.

നമ്മുടെ വീടിന് നേരെ ഒരു മരം ചായ്ഞ്ഞു നിന്നാല്‍ തീർച്ചയായും നമ്മൾ അത് മുറിച്ചു കളയും. എന്നാൽ മരം വീണുണ്ടാകുന്നതിനേക്കാളും കൂടുതൽ അപകടം മരം മുറിച്ച് ശേഷം ഉണ്ടായാൽ എന്തായിരിക്കും നമ്മുടെ മനസ്സിൽ. അതെ അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് വീടിനു മുകളിലേക്ക് ചായ്ഞ്ഞു നിന്ന് മരം മുറിച്ചു ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടെ മരത്തിൻറെ ചില്ല തട്ടി വീടിന്റെ മതിൽ അടർന്നു വീണു. അത്തരമൊരു സാഹചര്യത്തിൽ വീട്ടുടമസ്ഥന്റെ മനസ്സിൽ എന്തായിരിക്കുമെന്നു നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ റീലുകളുടെ കാലമാണ് എല്ലാവരും സ്വന്തമായി റീലുകളുടെ ചെയ്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. ഇന്ന് പലരും വളരെ വിചിത്രമായ പല രീതിയിലുള്ള കാര്യങ്ങളും ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലാകാൻ ആഗ്രഹിക്കുന്നു. അതുപോലെ ഒരു പെൺകുട്ടി ഇവിടെ തന്റെ ഫോണിലെ സെൽഫി വീഡിയോ ക്യാമറ ഓൺ ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി ഒരു വയലിൽ വെച്ച് വീഡിയോ നിർമ്മിക്കുന്നതിനിടയിൽ വയലിലേക്ക് തെന്നിവീഴുന്ന അത് ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെടുകയും ശേഷം പെൺകുട്ടി വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വീഡിയോ കണ്ട ആളുകൾ വളരെ തമാശരൂപേണ അഭിപ്രായപ്പെട്ടു.