ഇന്നും നിഗൂഡമായി തുടരുന്ന മലേഷ്യയിലെ വിമാനം. 8 വര്‍ഷമായി ലാന്‍ഡ്‌ ചെയ്യാത്ത വിമാനം.

നമ്മുടെ ഈ ലോകത്ത് ഉത്തരം കിട്ടാത്ത നിഗുഢതകൾ നിറഞ്ഞ പലകാര്യങ്ങളും ഉണ്ടാവാറുണ്ട്. അതിനുത്തരം ലഭിക്കുകയുമില്ല. അത്തരത്തിലുള്ള ഒരു വിമാനത്തിൻറെ തിരോധാനത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. മലേഷ്യയിൽ നിന്നും പുറപ്പെട്ട ഒരു വിമാനം, അത്‌ യഥാർത്ഥ ലക്ഷ്യത്തിലെത്തിയില്ല എന്ന് മാത്രമല്ല അത് പിന്നീട് ഇന്നുവരെ ആരും കണ്ടിട്ടില്ലെന്നതും ഒരു വലിയ അമ്പരപ്പിക്കുന്ന സംഭവം തന്നെയാണ്. എന്തായിരുന്നു ആ വിമാനത്തിന് സംഭവിച്ചത്, അവസാനമായി വിമാനത്തിൽ പൈലറ്റ് എയർപോർട്ടിലേക്ക് വിളിച്ച് സംസാരിച്ചപ്പോൾ തന്നെ ഇടയിൽ സംസാരം മുറിഞ്ഞുപോയത് അവർ അറിഞ്ഞിരുന്നു.

Flight
Flight

പിന്നീട് അവിടെ നിന്ന് പറഞ്ഞ സംസാരത്തിന് അവർക്ക് മറുപടി ലഭിച്ചിരുന്നില്ല. അതെന്തെങ്കിലും കാലാവസ്ഥ പ്രശ്നങ്ങൾ കൊണ്ടായിരിക്കുമെന്ന് വിചാരിച്ചുവെങ്കിലും പിന്നീട് ആ വിമാനം എവിടെപ്പോയെന്ന് ആർക്കും മനസ്സിലാക്കാൻ സാധിച്ചില്ല. വലിയതോതിൽ തന്നെ അന്വേഷണങ്ങൾ ഒക്കെ ഉണ്ടാവുകയും ചെയ്തു. ആ സമയത്ത് ഞെട്ടിപ്പിക്കുന്ന കുറച്ച് വിവരങ്ങൾ അറിയുകയും ചെയ്തു. യഥാർത്ഥ വിമാനം സഞ്ചരിക്കേണ്ട പാതയിൽ നിന്നും വ്യതിചലിച്ച് മറ്റൊരു പാതയിലൂടെയാണ് വിമാനം സഞ്ചരിച്ചിരുന്നത്. ഇന്ത്യൻമഹാസമുദ്രത്തിന്റെ അരികിലൂടെയാണ് സഞ്ചരിച്ചിരുന്നത്. എന്തിനായിരുന്നു അങ്ങനെ സഞ്ചരിച്ചത്.? അതിന്റെ ആവശ്യമുണ്ടായിരുന്നില്ലല്ലോ, വിമാനത്തിന് പോകേണ്ട പാത ആയിരുന്നില്ല അത്‌,എന്നിട്ടും പോകേണ്ട പാതയിൽ നിന്നും തെന്നിമാറി കുറേദൂരം വിമാനം സഞ്ചരിച്ചിട്ടുണ്ട്.

അതിനുള്ള കാരണം ആർക്കും അറിയില്ല. ഇനി ആരെങ്കിലും വിമാനം ഹൈജാക്ക് ചെയ്തതാണോന്ന സംശയം ആളുകൾക്ക് ഉണ്ടായി. അതുകൊണ്ട് തന്നെ അന്വേഷണം ആ രീതിയിലായി, വിമാനത്തിലുണ്ടായിരുന്ന എല്ലാ സഹയാത്രക്കാരുടെയുമൊക്കെ പ്രൊഫൈൽ എടുത്തു അന്വേഷണസംഘം പരിശോധിക്കാൻ തുടങ്ങി. യാതൊരു ഒരു ക്രിമിനൽ പശ്ചാത്തലവുമുള്ള ആരെയും കാണാൻ സാധിച്ചില്ല. എന്നാൽ അവസാന അന്വേഷണത്തിൽ രണ്ടുപേരുടെ പ്രൊഫൈൽ അല്പം ശ്രദ്ധിക്കേണ്ടത് ആയിരുന്നു. അവർ രണ്ട് ഇറാനികൾ ആയിരുന്നു. കള്ള പാസ്പോർട്ട് ഉപയോഗിച്ചാണ് ഇവർ വിമാനത്തിൽ കയറിയത്. അതിനാൽ ഇവരാണോ വിമാനം ഹൈജാക്ക് ചെയ്തത് എന്ന സംശയം ഉണ്ടായിരുന്നു. അവരുമല്ല ഇതിനു പിന്നിലെന്ന് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു.

പിന്നെ എന്താണ് വിമാനത്തിന് സംഭവിച്ചത്.? വിമാനത്തിന്റെ ഉള്ളിലുള്ള ആരെങ്കിലും തന്നെയായിരുന്നൊ ഇതിനു പിന്നിലെന്നു ആയിരുന്നു അന്വേഷണ സംഘത്തിന്റ സംശയം. പൈലറ്റിന്റെ വീടുകളിലേക്കും അന്വേഷണം ആരംഭിച്ചു. വീണ്ടും നടത്തിയ അന്വേഷണത്തിലും പ്രത്യേകിച്ച് ഒന്നും തന്നെ അറിഞ്ഞില്ല എന്നതാണ് മനസ്സിലാക്കാൻ സാധിച്ചത്. ഓക്സിജന്റെ കുറവുകൊണ്ടായിരിക്കാം ഒരു പക്ഷേ ഇത് സംഭവിച്ചതെന്ന് സിദ്ധാന്തങ്ങൾ പോലും നിലവിൽ വന്നു.അങ്ങനെയാണെങ്കിലും ഒരുപാട് ചോദ്യങ്ങൾ ഇന്നും ബാക്കിയാണ്.