ഇത്ര ഭാഗ്യമുള്ളവര്‍ ഇനി വേറെയുണ്ടാകില്ല, ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍.

ചില ആളുകളെ കാണുമ്പോൾ നമ്മൾ പറയാറുണ്ട് ഇവർ വല്ലാത്ത ഭാഗ്യമുള്ള വ്യക്തിയാണെന്ന്. അത്തരത്തിൽ ഒരാൾക്ക് ഭാഗ്യം ഉണ്ടാകുന്നത് എപ്പോഴാണ്.? വലിയ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുമ്പോളാണ് പൊതുവേ നമ്മൾ ഭാഗ്യമുള്ള ആളുകളെന്ന് പറയാറുള്ളത്. ക്യാമറയിൽ പതിഞ്ഞ ഭാഗ്യമുള്ള കുറച്ച് ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്.

രണ്ടുപേർ നടന്നുവരികയായിരുന്നു, അവരുടെ അരികിലേക്ക് വലിയൊരു ഗ്ലാസ്സ് വീണു പൊട്ടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അവർ കുറച്ചൊന്ന് മാറുകയായിരുന്നെങ്കിൽ ആ ഗ്ലാസ് ഇവരുടെ തലയുടെ മുകളിലേക്ക് ആയിരിക്കും വീഴുന്നുണ്ടാവുക എന്ന് കാണുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എത്രത്തോളം ഭാഗ്യമുള്ളവരായിരുന്നു അവരെന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതലൊന്നും വേണ്ട. തൊട്ടുതൊട്ടില്ല എന്ന രീതിയിലാണ് അവരുടെ അരികിലേക്ക് ഗ്ലാസ് വീണുപൊട്ടുന്നത്.

There will be no more lucky ones, the camera footage
There will be no more lucky ones, the camera footage

ഇന്നത്തെ കാലത്ത് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു കാര്യമാണ് ഫോട്ടോഗ്രാഫിയെന്ന് പറയുന്നത്. പലരും ഫോട്ടോഗ്രാഫിയിൽ നൂതനമായ പല കാര്യങ്ങളും ഇന്ന് ആളുകൾ തേടുകയും ചെയ്യാറുണ്ട്. ആനിമൽ ഫോട്ടോഗ്രാഫിയോടും ആളുകൾക്ക് വല്ലാത്ത പ്രിയമാണ്.അത്തരത്തിൽ ഒരാൾ ഒരു മുതലയുടെ തൊട്ടരികിൽ ഇരുന്നുകൊണ്ട് ഫോട്ടോ എടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മുതല ഒന്ന് അനങ്ങിയാൽ ഫോട്ടോയ്ക്ക് ക്ലാരിറ്റി കുറയുകയും ചെയ്യും. കുറച്ചുകൂടി മുതല അടുത്തേക്ക് വരാനായി മറ്റൊരു വസ്തുവിലേക്ക് മുതലയുടെ ശ്രദ്ധ കേന്ദ്രീകരിക്കുവാനായും ഇയാളോടൊപ്പം ഉള്ള സുഹൃത്തുക്കൾ ചേർന്ന് മുതലക്ക് ഭക്ഷണം ഇട്ടുകൊടുക്കുന്നത് കാണാം. ഭക്ഷണം കിട്ടിയ മുതല നേരെ ഇയാൾക്ക് മുൻപിലേക്ക് കയറി വരികയാണ്. വാ തുറന്നുകൊണ്ട് ഇയാൾക്ക് അരികിലേക്ക് വരുന്ന മുതലയുടെ അരികിൽ നിന്നും ഈ ആൾ പെട്ടെന്നാണ് ഓടി മാറുന്നത്. ഇല്ലെന്നുണ്ടെങ്കിൽ ഇയാൾ തന്നെ ഈ മുതലയുടെ ഭക്ഷണം ആയിപോയേനെ എന്നതിന് യാതൊരു സംശയവുമില്ല.

അതുപോലെ മറ്റൊരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരാൾ മരം മുറിക്കുകയായിരുന്നു, അയാൾ മരം മുറിച്ച് നീക്കിയതിനു ശേഷം അവിടെനിന്നും പെട്ടന്നൊരു കരടി പ്രത്യക്ഷപ്പെടുന്നതും ഇയാൾക്ക് മുൻപിലേക്ക് വരാതെ കരടി ഓടി രക്ഷപ്പെടുന്നതും കാണാൻ സാധിക്കും. ഭാഗ്യംകൊണ്ട് മാത്രമാണ് കരടിയിൽ ഇയാളെ ഒന്നും ചെയ്യാതിരുന്നത്. കരടികൾ പൊതുവേ ഉപദ്രവകാരികൾ ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മനുഷ്യനെ മുന്നിൽ കിട്ടിയാൽ ഉപദ്രവിക്കാതെ വിടാത്തവർ ആണ് കരടികൾ.