അതിബുദ്ധിമാന്‍മാരായ ആളുകള്‍.

നമുക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടണമെന്നതാണ് ഏറ്റവും നല്ലൊരു കാര്യം. ഇല്ലാത്തത് ഉണ്ടാക്കുന്നതിലും നല്ലത് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയെന്നതാണ്. അത്തരത്തിൽ കുറച്ചു പേരുടെ ബുദ്ധിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ചെരുപ്പ് മോഷണം വളരെ വർദ്ധിച്ച ഒരു സാഹചര്യമാണ് ഇപ്പോൾ. ആ സാഹചര്യത്തിൽ ചെരുപ്പുകൾക്ക് സുരക്ഷ കൊടുക്കുന്നത് അത്യാവശ്യമായി കാര്യം തന്നെയാണ്. ഇവിടെയൊരാൾ ചെയ്തിരിക്കുന്നത് ചെരിപ്പുകൾ താക്കോലിട്ട് കൊടുക്കുകയെന്നതാണ്. പൂട്ടും താക്കോലുമോക്കെയുള്ള ഒരു ചെരുപ്പ് നമുക്കിവിടെ കാണാൻ സാധിക്കും. ഏതായാലും ചെരുപ്പിനേക്കാളും വിലയായി കാണും ഈ പൂട്ടിനും താക്കോലിനുമെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

അതുപോലെതന്നെ ഈ കൊറോണ കാലഘട്ടത്തിലാണ് നമ്മൾ കൂടുതലായി മാസ്ക്ക് ഉപയോഗിച്ചു തുടങ്ങിയത്. പുറത്തുപോയാൽ മാസ്ക്ക് വയ്ക്കണം, വീടിന്റെ ഉള്ളിലിരുന്നാൽ മാസ്ക്ക് വയ്ക്കണം. അങ്ങനെയൊരു നിയമമാണ് ഇപ്പോളുള്ളത്. അതുകൊണ്ട് ഇവിടെ ഒരാൾ ചെയ്തിരിക്കുന്നത് മാസ്ക് മുറിച്ചു വെച്ചിരിക്കുകയാണ്. ഭക്ഷണം കഴിക്കാൻ ആവശ്യമുള്ളപ്പോൾ അത് മുകളിലേക്ക് ഉയർത്തുകയും അല്ലാത്തപ്പോൾ താഴ്ത്തിയുമാണ് അദ്ദേഹം ചെയ്യുന്നത്. ഇങ്ങനെയൊരു സംവിധാനം ഉണ്ടെങ്കിൽ ഇടയ്ക്കിടെ മാസ്ക് മാറ്റുകയും വെയ്ക്കുകയും ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്നായിരിക്കും അദ്ദേഹം വിചാരിച്ചിട്ടുണ്ടാവുക.

അതുപോലെ ഒരു ആൾ സൈക്കിളിൽ ഒരു പ്രത്യേകമായ രീതിയിൽ ബുള്ളറ്റിന്റെ പുറകുവശം മാത്രം ഒരുക്കിയശേഷം സൈക്കിളോടിച്ചു പോകുന്നതാണ് കാണാൻ സാധിക്കുന്നത്. ബുള്ളറ്റ് വാങ്ങിയില്ലെങ്കിലെന്താ, സൈക്കിളിന് ഇങ്ങനെയൊരു മേക്ക്ഓവർ കൊടുത്താൽ പോരേ,

ഒരു സൂപ്പർ മാർക്കറ്റിലേക്ക് പോയാൽ എന്തൊക്കെ സാധനങ്ങളുണ്ടാകും. അത്രയും സാധനങ്ങളും ഒരു ബൈക്കിൽ ആക്കി വന്ന ഒരു വ്യക്തിയെ നമുക്ക് കാണാൻ സാധിക്കും. ഇതേഹം എന്താണെങ്കിലും ഒരു ഇന്ത്യക്കാരനാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഇന്ത്യക്കാർക്ക് മാത്രമേ ഇത്തരത്തിൽ ഉള്ള എളുപ്പവഴികളൊക്കെ കണ്ടെത്താൻ കഴിയൂ. ആവശ്യമുള്ള പാൽ അപ്പോൾ തന്നെ കറന്നെടുത്ത് അപ്പോൾ തന്നെ കുടിക്കുന്ന ഒരു വ്യക്തിയേയും നമുക്കിവിടെ കാണാൻ സാധിക്കും.ഇദ്ദേഹമാണ് മടിയുടെ പര്യായമെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. യാതൊരു വികാരങ്ങളുമില്ലാതിരുന്ന് വീട്ടിലുള്ള വെള്ളം കോരി കളയുന്ന ഒരു മനുഷ്യനെ നമുക്കിവിടെ കാണാൻ സാധിക്കും. അദ്ദേഹത്തെ കാണുമ്പോൾ വലിയൊരു പ്രളയത്തിൻറെ യാതൊരു മുഖഭാവവും അദ്ദേഹത്തിൻറെ മുഖത്തില്ലന്ന് മനസിലാകും. ഇത്രയും നിസംഗതയോടെ ഇരുന്ന് ഈ ജോലി ചെയ്യാമെന്ന് ആ മനുഷ്യൻ തെളിയിക്കുന്നു.