പെണ്‍കുട്ടി നാണക്കേട് ഭയന്ന് അധോവായു പിടിച്ചുനിര്‍ത്തി, അവസാനം സംഭവിച്ചത്.

അടുത്തിടെ ഒരു ബ്രസീലിയൻ ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവളുടെ അവസ്ഥ വളരെ മോശമായിരുന്നു പക്ഷേ ഡോക്ടർമാർ അവരെ പരിശോധിച്ചപ്പോൾ അത്ഭുതപ്പെട്ടു. അവര്‍ക്ക് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല പക്ഷെ വളരെ നേരം ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. അത് കാരണം അവരുടെ ആരോഗ്യം വഷളായി.

ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് അനുസരിച്ച് പോക്ക എന്നറിയപ്പെടുന്ന വിവിയൻ ഡി ക്വിറോസ് പെരേര (Viviane de Queiroz Pereira) ഒരു ബ്രസീലിയൻ ഗായികയാണ്. അവൾ ടിക്ടോക്കിലും വളരെ സജീവമാണ്. അടുത്തിടെ താൻ ആശുപത്രിയിലായ വിവരം അവള്‍ തന്നെ ആരാധകരെ അറിയിക്കുകയും അതിനുള്ള കാരണവും പറയുകയും ചെയ്തു. ഇത് കേട്ട് എല്ലാവരും ചിരിച്ചു.

Viviane De Queiroz Pereira
Viviane De Queiroz Pereira

27 കാരിയായ പോക്കയുടെ മൊഴി പ്രകാരം അവൾ കാമുകനൊപ്പമായിരുന്നു. അത്കൊണ്ട് നാണക്കേട് ഭയന്ന്‌ അവള്‍ക്ക് അധോവായു വിടാന്‍ കഴിഞ്ഞില്ല. ഗ്യാസ് പുറത്തേക്ക് പോകാത്തതിനാൽ വയറിൽ വേദന തുടങ്ങി. കുറച്ച് സമയത്തിനുള്ളിൽ ശരിയാകുമെന്ന് അവള്‍ക്ക് തോന്നി. പക്ഷേ വേദന വർദ്ധിച്ചു. പുലർച്ചെ 5.30ന് ഉണർന്ന് ആശുപത്രിയിലേക്ക് പോയി. അവിടെ ചികിൽസയ്ക്കു ശേഷം ആശ്വാസം കിട്ടി. ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് അവള്‍ മറ്റൊരു വീഡിയോയിൽ പറഞ്ഞു.

2012-ൽ എംസി പോക്കഹോണ്ടാസ് എന്ന പേരിലാണ് പോക്ക തന്റെ കരിയർ ആരംഭിച്ചത്. ഇപ്പോൾ അവള്‍ തന്റെ ആരാധകരോട് പ്രത്യേകിച്ച് പെൺകുട്ടികളോട് അഭ്യർത്ഥിച്ചിരിക്കുന്നത് അധോവായു അടക്കി നിർത്തരുതെന്നാണ്. ആളുകൾ അധോവായു പുറത്തുവിടാന്‍ ലജ്ജിക്കുന്നുണ്ടെന്നും എന്നാൽ രാത്രിയിൽ കാമുകനൊപ്പം ആശുപത്രിയിൽ പോയപ്പോൾ അത് തനിക്ക് കൂടുതൽ നാണക്കേടായെന്നും അവർ പറഞ്ഞു.