ലോകത്തിലെ ഏറ്റവും വിലയേറിയ നായകൾ.

മൃഗങ്ങളെ വളർത്തുവാൻ എപ്പോഴും ആളുകൾക്ക് ഇഷ്ടമാണ്. പല മൃഗങ്ങളെയും സ്വന്തം മക്കളെപ്പോലെ ഓമനകളാക്കിയാണ് കൂടുതൽ ആളുകളും വളർത്താറുള്ളത്. ഓമന മൃഗങ്ങളിൽ മുൻപിൽ നിൽക്കുന്നത് ഒരുപക്ഷേ നായകൾ തന്നെയായിരിക്കും. നായകളെ വളർത്തുവാൻ പലർക്കും ഒരു പ്രത്യേക താൽപര്യമാണുള്ളത്. ലോകത്തിൽ തന്നെ പല വിലയിലുള്ള നായകൾ ഉണ്ട്. നമ്മൾ പല തരത്തിലുള്ള നായ്ക്കളെ കണ്ടിട്ടുമുണ്ട്. എന്നാൽ കോടികൾ വിലവരുന്ന നായകൾ ഉണ്ടോ.? അങ്ങനെ ഉള്ള നായകളുമുണ്ട്.

Most Expensive Dogs
Most Expensive Dogs

അത്തരത്തിലുള്ള ചില നായകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏകദേശം 13 കോടി രൂപയോളം വിലമതിപ്പുള്ള നായകൾ വരെ നമ്മുടെ ലോകത്തിലുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സമ്പന്നന്മാർക്ക് മാത്രം വളർത്താൻ സാധിക്കുന്ന ചില നായകൾ ഉണ്ട്.

ബുൾഡോഗ് എന്ന് അറിയപ്പെടുന്ന ഒരു നായയുണ്ട്. ഇതിന് വില വരുന്നത് 1,50,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ്. ഇവയുടെ ചെറിയ മൂക്കിനും ശക്തമായ പേശീബലത്തിനും ആണ് ഈ വിലയെന്നോർക്കണം. ഇവയുടെ മുഖം വളരെ ജനപ്രിയമാണ്. എന്നാൽ ഇവയ്ക്ക് പ്രത്യേകമായ ശ്വസന പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരിക്കും. വീടിനുള്ളിൽ ഈ നായ അത്ര സജീവമല്ലാത്തതുകൊണ്ട് അപ്പാർട്ട്മെന്റുകളിൽ ഉള്ളവർക്ക് ഇത് നല്ലൊരു വളർത്തുമൃഗം ആണ്.

അടുത്തത് ഒരു ഇജ്പ്ഷ്യൻ നായയാണ്. ഫാറോവയുടെ പേരിൽ അറിയപ്പെടുന്ന ഈ നായയുടെ വിലയായി വരുന്നത് നാലു ലക്ഷത്തിപതിനയ്യായിരം രൂപയാണ്.. ഒരു ഈജിപ്ഷ്യൻ നാഗരികത യുമായി ബന്ധമുള്ള നായയാണ് ഇത്‌. അതുകൊണ്ടാണ് ഇവയ്ക്ക് ഇങ്ങനെ ഒരു പേര് വന്നതും. ഏകദേശം 5000 വർഷങ്ങളായി ഈ ഇനം വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാണ് വിശ്വസിക്കപ്പെടുന്നത്മ് ഇതിന്റെ മൂക്ക് ആഴത്തിലുള്ള റോസ് നിറമായി ഇടയ്ക്ക് മാറും.

അടുത്തത് വലിയ കാസിങ് കിംഗ് ആണ് ആണ്. ഇതിന്റെ വിലയെന്നത് 9 ലക്ഷം രൂപയാണ്. എന്നാൽ കാണുമ്പോൾ തന്നെ വല്ലാത്തൊരു മനോഹാരിതയാണ് ഇവയ്ക്കുള്ളത്. കുറച്ച് ക്യൂട്ട് ആയിട്ടുള്ള ഇനം ആണ് ഇത്. ഇത് വീട്ടിനുള്ളിൽ ഓടി കളിച്ചു നടക്കുന്ന നായയാണ്. ഇനി മാസ്റ്റേഴ്സ് എന്ന ഒരു നായയുണ്ട്. ഇതൊരു സിംഹനായ ആണെന്ന് തന്നെ പറയാം. നാലര ലക്ഷം രൂപയാണ് ഇതിന് വിലയായി വരുന്നത്. ഗാംഭീര്യമുള്ള രോമക്കുപ്പായമണിഞ്ഞു ഒരു സിംഹത്തെ ഓർമിപ്പിക്കും ഇവർ. കാവൽനായ്ക്കളായി ആണ് ഇവയെ വളർത്തുന്നത്. അതുകൊണ്ടുതന്നെ ഇത് അല്പം അപകടകാരികളാണ്.