മനുഷ്യത്വം തെളിയിക്കുന്ന ചില കാഴ്ചകള്‍.

ഒരു മനുഷ്യന് ഏറ്റവും പ്രധാനമായി ഉണ്ടാകേണ്ട ഒരു കഴിവെന്ന് പറയുന്നത് മനുഷ്യത്വമുണ്ടാകുക എന്നതാണ്. സഹജീവികളുടെ വേദനയിൽ നമുക്ക് സങ്കടം തോന്നുന്നുവെങ്കിൽ അതിനെ മനുഷ്യത്വമെന്ന് വിളിക്കാം. അത്തരത്തിൽ മനുഷ്യത്വമുള്ള മനുഷ്യരെ നമുക്ക് കാണാൻ സാധിക്കും ക്യാമറയിൽ. ഒരു നായകുട്ടി വളരെ കാലങ്ങളായി കാലുകൾ തളർന്നു പോവുകയായിരുന്നു ചെയ്തത്. ഈ നായക്കുട്ടിയെ ദിവസവും കാണുന്ന ഒരാൾ ഒരിക്കൽ ഈ നായയുടെ അവസ്ഥ കണ്ടിരുന്നു. എന്നാൽ അതിന്റെ അരികിലേക്ക് വരുന്ന ഒരു മനുഷ്യനെ കണ്ട് ആ നായകുട്ടി ഭയപെടുക ആണ് ചെയ്യുന്നത്. ആ മനുഷ്യൻ ഉപദ്രവിക്കാൻ വരുന്നതാണോ എന്ന ഒരു ഭയം അതിന് ആയിട്ടുണ്ടാവും. ഉപദ്രവിക്കാൻ വരികയാണെങ്കിൽ പോലും ഒന്ന് ഓടി രക്ഷപ്പെടുവാൻ ആ പാവത്തിന് സാധിക്കില്ല. അതുകൊണ്ടാണ് അത് മാറിയത്. എന്നാൽ ആ മനുഷ്യനതിന്റെ അരികിൽ വന്നിരുന്നു അതിനെ തലോടുകയാണ് ചെയ്യുന്നത്. അതിനുശേഷം മൃഗാശുപത്രിയിലേക്ക് കൊണ്ടുപോവുകയും, അതിന്റെ കാലുകൾ പൂർവസ്ഥിതിയിലാക്കാൻ വേണ്ട സഹായങ്ങളും ചെയ്തുകൊടുക്കുകയും ആണ് ചെയ്യുന്നത്. അത്‌ കാണാൻ സാധിക്കുന്ന ഒരു വീഡിയോ ആണ് ശ്രെദ്ധ നേടുന്നത്. പിന്നീട് നായക്കുട്ടി ഓടി നടക്കുന്നതായി നമുക്ക് കാണാൻ സാധിക്കും.

Humanity
Humanity

അതുപോലെ തന്നെ ഒരു വലിയ കെട്ടിടത്തിന് തീ പിടിക്കുന്നത് നമുക്ക് കാണാം. ആ കെട്ടിടത്തിൽ ഉണ്ടായിരുന്ന ഒരു വൃദ്ധനെ രക്ഷിക്കുവാൻ വേണ്ടി അദ്ദേഹത്തിൻറെ ബന്ധുവായ ഒരു പെൺകുട്ടി അവിടെ നിന്ന് കരയുന്നുണ്ട്. കുറേ ആളുകൾ ഓടി കൂടുകയും പെൺകുട്ടി വിവരം പറയുകയും ചെയ്യുന്നുണ്ട്. അപ്പോൾ ഫയർഫോഴ്സ് ഒക്കെ വരുന്നതിനു മുൻപ് തന്നെ കുറെ നല്ല മനുഷ്യൻ ആ വൃദ്ധനെ രക്ഷിക്കുവാൻ വേണ്ടി ആ കെട്ടിടത്തിൽ മുകളിലേക്ക് കയറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒരു പക്ഷേ അവരെ കാത്തിരിക്കുന്നത് വലിയ ബുദ്ധിമുട്ടുകൾ ആയിരിക്കാം. അവിടെ നേരിടേണ്ടി വരുന്നത് അപകടങ്ങളായിരിക്കാം. ഷോർട്ട് സർക്യൂട്ട് പോലെയുള്ള പല അപകടങ്ങളും കത്തിക്കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനുള്ളിൽ ഭയക്കേണ്ടതുണ്ട്.. എന്നാൽ അതിനെയെല്ലാം മറികടന്നുകൊണ്ട് മനുഷ്യത്വം എന്ന ഒരു കാര്യത്തിൽ മാത്രം ഊന്നി കൊണ്ടാണ് ഇവർ രക്ഷിക്കുന്നത്.

അതുപോലെ സ്വന്തം മക്കളെ നോക്കാൻ വേണ്ടി രണ്ട് ജോലി ചെയ്യുന്ന ഒരു സ്ത്രീയെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഒരു ദിവസം ഒരു സാന്റ അവരുടെ അരികിലേക്ക് വരികയും, ഇവർക്ക് ഒരു 75000 രൂപ സമ്മാനമായി കൊടുക്കുകയും ചെയ്തു. അതിനുശേഷം ഇവരുമായി പുറത്തേക്ക് പോയ സാന്റ ഒരു കാറിൻറെ കീയാണ് ഇവരുടെ കൈകളിലേക്ക് വച്ചു കൊടുക്കുന്നത്. അവർക്കുള്ള സമ്മാനമായിരുന്നു ആ കാർ. അവരുടെ മുഖത്തെ സന്തോഷം വായിച്ചെടുക്കാൻ സാധിക്കും.