ഭക്ഷണം നിര്‍മിക്കുന്ന ഫാക്ടറി കാഴ്ചകള്‍ കണ്ടിട്ടുണ്ടോ ?

നമ്മുടെ ലോകം ഒരുപാട് വളർന്നു കഴിഞ്ഞിരിക്കുന്നു.. എല്ലാ കാര്യത്തിലും ഇപ്പോൾ യന്ത്രങ്ങളുടെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. കുറേക്കാലം കൂടി കഴിയുമ്പോൾ ഈ കാര്യങ്ങൾ റോബോട്ടുകൾക്ക് വഴി മാറും എന്നാണ് അറിയാൻ സാധിക്കുന്നത്. ഓരോ വീടുകളിലും ഓരോ റോബോർട്ട് എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുമെന്ന് പോലും മനസ്സിലാക്കാൻ സാധിക്കുന്നു. ഇന്ന് മനുഷ്യൻറെ കൈ പോലും ഉപയോഗിക്കാതെ ഓരോ വസ്തുക്കൾ ഉണ്ടാക്കുന്നതിലും യന്ത്രങ്ങൾ വലിയ പങ്കുവഹിച്ചു കഴിഞ്ഞു. അത്തരത്തിലുള്ള ചില യന്ത്രങ്ങളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഇന്നത്തെ കാലത്ത് വീട്ടമ്മമാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ജോലിയാണ് കേക്ക് ഉണ്ടാക്കുക എന്ന് പറയുന്നത്.

Amazing Food Factory Machines
Amazing Food Factory Machines

കേക്ക് ബേക്കിങ്ങിലൂടെ വലിയ വരുമാനം നേടുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ കേക്ക് ഉണ്ടാക്കുന്ന ആളുകൾക്ക് സഹായകരമായ നിരവധി മിഷ്യനുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. കേക്ക് ഡിസൈൻ ഇടുന്നതിനും അതുപോലെ തന്നെ കൈ തൊടാതെ കേക്കുകളിൽ ക്രീം പുരട്ടുന്നതുമെല്ലാം യന്ത്രങ്ങൾ ഒരുപാട് സഹായിക്കുന്നുണ്ട്. പലരും ഇപ്പോൾ വീടുകളിൽ വെറുതെയിരിക്കുമ്പോൾ കേക്ക് ബേക്കിങ് നടത്തുന്നവരാണ്. അത്തരക്കാർക്ക് വളരെയധികം സഹായകമായ ചില യന്ത്രങ്ങൾ ഒക്കെ വിപണിയിലുണ്ട്. ഇത് കൈകളുടെ പോലും ആവശ്യമില്ലാതെ ചെയ്യാവുന്നതാണ്. എല്ലാ കാര്യങ്ങളും യന്ത്രം ചെയ്തോളും. നമ്മുക്ക് ആവശ്യമുള്ളതെല്ലാം ഒന്ന് അടുപ്പിച്ചു കൊടുത്താൽ മാത്രം മതി. ബാക്കി കാര്യങ്ങളെല്ലാം യന്ത്രത്തിന്റെ പരിധിയിൽ ഉള്ളതാണ്. കേക്ക് ക്രീം പുരട്ടുന്നതും മികച്ച ഡിസൈനുകൾ ഇടുന്നതുമെല്ലാം യന്ത്രം തന്നെയാണ്. എത്ര മനോഹരമായാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പോലും നമ്മൾ ഓർത്തുപോകും.

കേക്കുണ്ടാക്കാൻ മാത്രമല്ല പിസ ഉണ്ടാക്കുവാനും ചില യന്ത്രങ്ങൾ ഒക്കെ നിലവിലുണ്ട്. നമുക്ക് പിസയുണ്ടാക്കാൻ ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഈ യന്ത്രത്തിൽ ഉണ്ടാവും. പിസയുടെ പാചകമൊക്കെ ഇത്ര എളുപ്പം ആണോ എന്ന് പോലും നമ്മളാലോചിച്ചു പോകും. അത്രയ്ക്ക് മികച്ച രീതിയിൽ ആണ് ഇത് പിസ ഉണ്ടാക്കുന്നത്.

അതുപോലെതന്നെ ന്യൂഡിൽസ് ഉണ്ടാക്കുവാനും യന്ത്രങ്ങളുണ്ട്.ഈ യന്ത്രങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുന്നത് മനുഷ്യന്റെ കൈകളില്ല എന്നതാണ്. യാതൊരു വൈറസും ഭക്ഷണത്തിൽ ഉണ്ടാവാതെ സൂക്ഷിക്കുകയും ചെയ്യാൻ യന്ത്രങ്ങൾക്ക് സാധിക്കും. മനുഷ്യരുടെ കൈകൾ കൊണ്ട് യാതൊരു ഒരു ഇടപെടലും ഇല്ലാതെയാണ് ഈ യന്ത്രങ്ങൾ ഭക്ഷണങ്ങൾ ഉണ്ടാക്കി നമുക്ക് തരുന്നത്. അതുകൊണ്ടുതന്നെ നമുക്ക് പൂർണമായും ഇത് വിശ്വാസത്തോടെ ഭക്ഷിക്കുവാൻ സാധിക്കും.