ഭാര്യമുതല്‍ കുടുംബത്തെ വാടകക്ക് നൽകുന്ന രാജ്യം.

ഒരു പഴമൊഴിയായി പറയാറുള്ള ഒരു കാര്യമുണ്ട്. അച്ഛനെയും അമ്മയെയും ഒഴിച്ച് ബാക്കി എല്ലാവരെയും ഇപ്പോൾ ലഭിക്കുമെന്ന്. എല്ലാവരെയും നമുക്ക് വില കൊടുത്ത് വാങ്ങാൻ സാധിക്കുമെന്ന്. എന്നാൽ ഇപ്പോൾ കുടുംബത്തെ തന്നെ വാങ്ങാൻ സാധിക്കുന്ന ഒരു നാടിനെ പറ്റിയാണ് അറിയാൻ സാധിക്കുന്നത്. ഇവിടെ നമുക്ക് ഒരു കുടുംബത്തെ വാടകയ്ക്കെടുക്കാൻ സാധിക്കുമെന്നാണ് അറിയുന്നത്. ഏതാണ് ആ സ്ഥലമെന്നല്ലേ സൗത്ത് കൊറിയാണ് ആ സ്ഥലം. ഇവിടെയാണ് കുടുംബത്തെ വാടകയ്ക്ക് ലഭിക്കുന്നത്.

സൗത്ത് കൊറിയ എന്നത് ഏഷ്യൻ വൻകരയുടെ കിഴക്കുഭാഗത്ത് കൊറിയൻ ഉപദ്വീപിൽ ഉള്ള ഒരു രാജ്യമാണ്. ദക്ഷിണ കൊറിയ ആദ്യം ഒറ്റ രാജ്യമായിരുന്നു. പിന്നീടാണ് ഉത്തര കൊറിയ ദക്ഷിണ കൊറിയ എന്നിങ്ങനെ വിഭജിക്കപ്പെടുന്നത്. ചൈനയുമായി മാത്രമാണ് ഈ രാജ്യം കരാതിർത്തി പങ്കിടുന്നത്. ചൈന ജപ്പാൻ എന്നീ രാജ്യങ്ങളുമായി ഇവയ്ക്ക് സമുദ്രാതിർത്തിയുമുണ്ട്. സൗത്ത് കൊറിയയുടെ ഭൂപ്രദേശത്തെ പറ്റി പറയുകയാണെങ്കിൽ ആഭ്യന്തര ഉൽപാദന കണക്കിൽ പത്താം സ്ഥാനത്താണ് ദക്ഷിണകൊറിയയുടെ സ്ഥാനമെന്ന് പറയുന്നത്.

Family
Family

സാങ്കേതികവിദ്യ അതിവേഗം കുതിക്കുന്ന ഒരു രാജ്യം തന്നെയാണിത്. കമ്പ്യൂട്ടർ ഗെയിമുകൾ, മൊബൈൽ ഫോണുകൾ എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇവർ തന്നെയാണ്. ഇവരുടെ ഭൂമിശാസ്ത്രത്തെ പറ്റി പറയുകയാണെങ്കിൽ കൂടുതലും പർവ്വത പ്രദേശങ്ങളാണ് അവയിൽ മിക്കതും.ഭൂമി കൃഷിയോഗ്യമല്ലാത്തവയുമാണ്. പ്രധാനമായും പടിഞ്ഞാറ് തെക്ക് കിഴക്ക് ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന താഴ്ന്ന പ്രദേശങ്ങളിൽ മൊത്തം ഭൂവിസ്തൃതിയുടെ 30% മാത്രമാണ്. സൗത്ത് കൊറിയയുടെ ഔദ്യോഗിക ഭാഷ എന്നത് കൊറിയൻ ഭാഷ തന്നെയാണ്. കൊറിയയിൽ തദ്ദേശീയമായ ഒരു എഴുത്ത് സമ്പ്രദായവും ഇവർ പിന്തുടരുന്നുണ്ട്..

അച്ചടിമാധ്യമങ്ങൾ നിയമപരമായ ഡോക്യൂമെന്റഷൻ എന്നിവ പോലെയുള്ള പരിമിതമായ പ്രദേശങ്ങളിലാണ് ദക്ഷിണകൊറിയ ഇപ്പോഴും ചില ചൈനീസ് അക്ഷരങ്ങൾ ഉപയോഗിക്കുന്നതായി കാണുന്നത്. ഇവിടെയുള്ളതിൽ 56 ശതമാനം ആളുകളും മതവിശ്വാസികൾ അല്ലെന്നാണ് അറിയാൻ സാധിക്കുന്നത്. ലോകം സഞ്ചരിക്കുന്നതിനോടൊപ്പം തന്നെ വളരെ മികച്ച രീതിയിൽ സഞ്ചരിക്കുന്ന ഒരു രാജ്യം തന്നെയാണ് ദക്ഷിണ കൊറിയ. മാറ്റങ്ങളും വ്യത്യസ്തതകളുമാണ് ഈ രാജ്യത്തെ മനോഹരമാക്കുന്നത്. അത്തരത്തിൽ വ്യത്യസ്തമായ ഒരു ആചാരം തന്നെയാണ് ഇപ്പോൾ ഏകദേശം സൗത്ത് കൊറിയയിൽ നിലനിൽക്കുന്ന ഈ ആചാരവും. കുടുംബത്തെ തന്നെ ഇവിടെ വാടകയ്ക്ക് ലഭിക്കുമെന്ന് ഒരു വ്യത്യസ്തമായ ആചാരം.