കാട്ടില്‍ അകപ്പെട്ടുപോയാല്‍ എന്ത് ചെയ്യും ?. ഈ ട്രിക്കുകൾ ഒരുപക്ഷേ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം.

മനുഷ്യരുടെ ജീവിതത്തിൽ എപ്പോഴാണ് അപകടങ്ങളും മറ്റുമുണ്ടാവുകയെന്ന് പറയാൻ സാധിക്കില്ല. കാരണം അപകടങ്ങൾ എപ്പോഴും നമുക്കിടയിൽ തന്നെ പതിയിരിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും അപകടങ്ങളെ അതിജീവിക്കാൻ വേണ്ടി സന്നദ്ധമാവുകയും വേണം. എന്തെങ്കിലും അപകടങ്ങളുണ്ടാവുകയാണെങ്കിൽ പെട്ടെന്ന് ചെയ്യേണ്ട നടപടികൾ എന്തൊക്കെയാണെന്നോന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

What do you do if you get caught in the jungle
What do you do if you get caught in the jungle

അതിലൊന്നാമത്തെ കാര്യമാണ് പലപ്പോഴും മരുന്നുകൾ മാറി കഴിക്കാനുള്ള സാധ്യത. കൂടുതലും കുട്ടികൾക്കാണ് ഇത്തരത്തിലുള്ള അബദ്ധങ്ങൾ പറ്റാറുള്ളത്. ചില സാഹചര്യങ്ങളിൽ മുതിർന്നവർക്കും ഇങ്ങനെ സംഭവിക്കാറുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്താണ് ആദ്യം ചെയ്യേണ്ടത്.? കുറേ വെള്ളം കുടിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം തന്നെ ഒ ആർ എസ് ലായനി കുടിക്കുവാനും ശ്രദ്ധിക്കണം. അതിനുശേഷം എത്രയും പെട്ടെന്ന് ഒരു ഡോക്ടറുടെ സഹായം തേടുകയാണ് ചെയ്യേണ്ടത്. ആദ്യം തന്നെ ഡോക്ടറുടെ സഹായം നേടുവാനായി യാത്ര ആരംഭിക്കുകയാണെങ്കിൽ ആശുപത്രി വരെ നല്ല ദൂരമോ മറ്റോ ഉണ്ടെങ്കിൽ ഒരുപക്ഷേ രോഗിയുടെ ശരീരത്തിലേക്ക് ഈ മരുന്നിന്റെ അംശം കൂടുതൽ പടരാൻ കാരണമായേക്കാം. അതിനു മുൻപ് തന്നെ ഇത് ചെയ്യുകയാണ് വേണ്ടത്.

അതുപോലെ തന്നെ കൊച്ചു കുട്ടികൾ പലപ്പോഴും ചെയ്യുന്ന കാര്യമാണ് ചില സാധനങ്ങളൊക്കെ വായിലിടുകയെന്നുള്ളത്. പലപ്പോഴും നമ്മൾ പത്രങ്ങളിലൂടെയും മറ്റും കേൾക്കുന്നൊരു വാർത്തയാണ് മുത്തുകളും മറ്റും വായിലിട്ട കുട്ടികൾ മരിച്ചു പോയി എന്നുള്ളത്. അങ്ങനെ എന്തെങ്കിലും കുട്ടികൾ വായിലിട്ടിട്ടുണ്ടെങ്കിൽ അത് തൊണ്ടയിൽ കുടുങ്ങിയിരിക്കുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്.? ഒരു ഡോക്ടറുടെ അരികിലേക്ക് കൊണ്ടു പോകുന്നതിനു മുൻപ് കുട്ടിയെ കമിഴ്ത്തി കിടത്തുക, അതിനുശേഷം പുറത്തും നെഞ്ചിലും ആയി അമർത്തിപ്പിടിച്ച് ഒന്ന് കൊട്ടണം. ആ സമയത്ത് കഴുത്തിന്റെ ഭാഗത്തിരുന്ന് വസ്തു പുറത്തേക്ക് വന്നുവെന്നാണ് കൂടുതൽ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇത്‌ പുറത്തേക്ക് വന്നു കഴിഞ്ഞാലും ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടത് അത്യാവശ്യമായ കാര്യമാണ്.

പാമ്പ് കടിക്കുകയാണെങ്കിൽ എന്താണ് ആദ്യമായി ചെയ്യേണ്ടതെന്നും ഓർത്തു വയ്ക്കേണ്ട കാര്യമാണ്. ആദ്യം പാമ്പ് കടിച്ച ഭാഗം മുറുക്കി കെട്ടുകയെന്നതാണ് ചെയ്യേണ്ടത്. ഒരിക്കലും ആ വിഷം മുകളിലേക്ക് കയറാൻ അനുവദിക്കരുത്. അതിനുശേഷം മാത്രമേ ആരോഗ്യ വിദഗ്ധരുടെ അരികിലേക്ക് പോകുവാൻ പാടുള്ളൂ. കൂടുതൽ ആളുകളും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു സമയമാണ്. സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. അതിലുള്ളൊരു പ്രധാനപ്പെട്ട കാര്യമാണ് അപരിചിതരുമായി കൂടുതൽ ചങ്ങാത്തം വേണ്ടെന്നുള്ളത്.