അശ്രദ്ധ മൂലം തകര്‍ക്കപ്പെട്ട കോടികള്‍ വിലവരുന്ന വസ്തുക്കള്‍.

ചില സമയത്ത് അശ്രദ്ധമൂലം ചില അബദ്ധങ്ങൾ സംഭവിച്ചേക്കാം. അത്തരം അവസരങ്ങളിൽ നമ്മളത്തിന് വലിയ വില തന്നെയായിരിക്കും കൊടുക്കേണ്ടിവരുന്നത്. അത്തരത്തിൽ അശ്രദ്ധ മൂലം സംഭവിച്ച ചില അബദ്ധങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. പല മ്യൂസിയങ്ങളിലും പലതരത്തിലുമുള്ള ചില സവിശേഷമായ വസ്തുക്കൾ സൂക്ഷിക്കുന്നുണ്ടാകും. അങ്ങനെയുള്ള വസ്തുകളിൽ എഴുതിയിട്ടുണ്ടാകും അതിൽ ഒന്ന് തൊട്ടുപോലും നോക്കരുത് എന്ന്. അത്രമാത്രം സൂക്ഷിക്കുന്ന ഒരു വസ്തുവായിരിക്കും. സ്പർശനം കൊണ്ട് അതിലുണ്ടാകുന്ന കേടുപാടുകളും ചിലപ്പോൾ അത്രയ്ക്ക് വലുതായിരിക്കും.

Crores worth of items destroyed due to negligence.
Crores worth of items destroyed due to negligence.

അത്തരത്തിലൊരു മ്യൂസിയത്തിന്റെ ഒരു ട്വിറ്റർ പേജിൽ പ്രചരിച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.വൃദ്ധദമ്പത്തികൾ ആ മ്യൂസിയത്തിലേക്ക് എത്തുകയായിരുന്നു. അവിടെയുള്ള ഒരു ക്ലോക്കിൽ ഇവർ തൊട്ട് നോക്കുന്നതാണ് കാണുന്നത്. ശേഷം അത്‌ താഴേക്ക് വീഴുന്നത് കാണാം. അത് ശരിയാക്കാൻ ഇവർ നോക്കുന്നുണ്ട്. എന്നാലത് ശരിക്കും വയ്ക്കുവാൻ സാധിക്കുന്നുമില്ല. ഒരു വട്ടമല്ല പലവട്ടം ഇവർ ശരിയാക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഇത് വീണ്ടും വീണ്ടും താഴേക്ക് പോവുകയാണ് ചെയ്യുന്നത്. എന്നാൽ ഇവരിതിൽ തൊടുന്നതിനു മുൻപ് തന്നെ അതിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു ഇതിൽ തൊടാൻ പാടില്ലയെന്ന്. മ്യൂസിയത്തിന്റെ ട്വിറ്റർ പേജിൽ വന്നൊരു കുറുപ്പിൻറെ ക്യാപ്ഷൻ ഇങ്ങനെയായിരുന്നു, ഇതുകൊണ്ടാണ് ഞങ്ങൾ ഇവിടെയുള്ള വസ്തുക്കളിലൊന്നും തൊട്ടു നോക്കരുതെന്ന് എഴുതി വയ്ക്കുന്നത് എന്നായിരുന്നു.

എന്നാൽ പിന്നീട് അവർക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടോന്നും ഇവർ പണം വല്ലതും കൊടുത്തൊ എന്നതുമോന്നും വ്യക്തമല്ല. അവിടെയൊക്കെ എഴുതിവെച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക തന്നെയാണ് വേണ്ടത്. ഒരു അശ്രദ്ധകൊണ്ട് ചിലപ്പോൾ കോടികളുടെ ഒരു മുതലായിരിക്കും നഷ്ടമായി പോകുന്നതെന്ന് ചിന്തിക്കുകയും വേണം. അതുപോലെയൊരാൾ കുറെ നാളുകളായോരു മണൽ കൊട്ടാരമുണ്ടാക്കിയത് കാണാൻ കഴിയുന്നു. വളരെ മനോഹരമായ രീതിയിലാണ് അദ്ദേഹം മണൽ കൊട്ടാരം ഉണ്ടാക്കിയത്. അത്‌ വൈറൽ ആവുകയും ചെയ്തു. അതോടെ ന്യൂസ് റിപ്പോർട്ടർ ഇദ്ദേഹത്തോട് സംസാരിക്കുന്നതിനിടയിൽ അവിചാരിതമായി ന്യൂസ് റിപ്പോർട്ടർ ഈ മണൽ കൊട്ടാരത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു ചെയ്തത്.

അദ്ദേഹത്തിൻറെ കുറെ ദിവസത്തെ അധ്വാനമാണ് ഒരു നിമിഷം കൊണ്ട് നഷ്ടമായത്. റിപ്പോർട്ടർ താൻ കൂടി അത് ശരിയാക്കാൻ സഹായിക്കാമെന്ന് അദ്ദേഹത്തോട് പറയുന്നുവെങ്കിലും അദ്ദേഹം അത് വേണ്ടെന്ന് പറയുകയാണ് ചെയ്യുന്നത്. കുഴപ്പമില്ലന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിൻറെ മുഖത്ത് നിന്ന് കാണാൻ സാധിക്കുന്നുണ്ട് അത്രയും ദിവസത്തെ തന്റെ അധ്വാനം ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതെ പോയത്. ആ ഒരു ദുഃഖം കാണുമ്പോൾ എല്ലാവർക്കുമോരു സങ്കടം തോന്നും.