പഞ്ചസാര നിര്‍മിക്കുന്ന ഫാക്ടറിയിലെ കാഴ്ചകള്‍ കണ്ടിട്ടുണ്ടോ ?

പഞ്ചസാരയും ഉണക്കമുന്തിരിയും ഒരു പ്രത്യേക കോമ്പിനേഷൻ തന്നെയാണ്. ഇവ രണ്ടും പായസത്തിൽ ഒരുമിച്ച് എത്തുന്നത് മാത്രമല്ല. അല്ലാതെ തന്നെ നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ കൂടുതലായി ഉപയോഗിക്കുന്ന രണ്ട് സാധനങ്ങൾ തന്നെയാണ് പഞ്ചസാരയും ഉണക്കമുന്തിരിയും. ഇവയുടെ ചില പ്രത്യേകതകളെ പറ്റി കൂടിയാണ് പറയാൻ പോകുന്നത്. ചില പൊതുവായ കാര്യങ്ങളെ പറ്റി പറയാം. പഞ്ചസാരയുടെ കാര്യം തന്നെ പറയുകയാണെങ്കിൽ എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ ഭക്ഷണ പദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതിന് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പഞ്ചസാര. പൊതുവേ ഇത് പല രൂപത്തിലാണ് കാണപ്പെടുന്നത്. കരിമ്പിൽ നിന്നാണ് പൊതുവേ പഞ്ചസാര നിർമ്മിക്കുന്നതും. കിഴങ്ങുകളിൽ നിന്നും ക്യാരറ്റിൽ നിന്നുമൊക്കെ പഞ്ചസാര ഉണ്ടാക്കുന്നുണ്ട് എന്നാണ് അറിയപ്പെടുന്നത്.

Sugar & Kismis Manufacturing in Factory
Sugar & Kismis Manufacturing in Factory

രസതന്ത്രത്തിൽ ഇത്‌ സൂക്രോസ് എന്നാണ് അറിയപ്പെടുന്നത്. ഗ്ലൂക്കോസ് ഫ്രക്റ്റോസ് എന്നീ രണ്ടു മധുര ഘടകങ്ങൾ കൂടിയുണ്ട്. പഞ്ചസാര പൊതുവെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പറയുന്നത്. കുട്ടികൾക്കൊക്കെ പഞ്ചസാരക്ക് പകരം പനംകൽക്കണ്ടമോ മറ്റോ കൊടുക്കുന്നതായിരിക്കും നല്ലതെന്ന് പറയുന്നു. ഒരു നിത്യോപയോഗ പദാർത്ഥമാണ് പഞ്ചസാര. ചായ, കാപ്പി, തുടങ്ങിയ മധുര പദാർത്ഥങ്ങൾ പലഹാരങ്ങൾ തുടങ്ങിയവയിലെല്ലാം ഇത് ഉപയോഗിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും അധികം പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ബ്രസീലിലാണ്. ആളോഹരി ഉപഭോഗത്തിൽ കാര്യത്തിലും ബ്രസീലാണ് ഒന്നാമതായി നിൽക്കുന്നത്.

ഉണക്കമുന്തിരിയെ കുറിച്ച് പറയുകയാണെങ്കിൽ കൂടുതലായും ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ്. ഒരുപക്ഷേ പായസങ്ങളിൽ ആയിരിക്കും ഇത്‌ കൂടുതലായും ഉപയോഗിക്കുക. എന്നാൽ അതൊന്നുമല്ലാതെ ചില ഗുണങ്ങൾ കൂടി ഉണക്കമുന്തിരിക്കുണ്ട് എന്നതാണ് സത്യം. വളരെയധികം ഗുണങ്ങളുടെ ഒരു കലവറ ആണെന്നാണ് അറിയാൻ സാധിക്കുന്നത്. കുട്ടികൾക്ക് നല്ല രീതിയിൽ ദഹനം പോലെയുള്ള കാര്യങ്ങളൊക്കെ നടക്കുന്നതിന് ഉണക്കമുന്തിരി ഉപയോഗിക്കുന്നു.ഡ്രൈഫ്രൂട്ട്സിൽ ഉൾപ്പെടുമെങ്കിലും അധികം ഗൗനിക്കാത്ത ഒന്നാണ് ഉണക്കമുന്തിരിയെന്ന് പറയുന്നത്. എന്നാൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. ദഹനപ്രക്രിയ സഹായിക്കുവാനും മലബന്ധം തടയുവാനും ഒക്കെ മികച്ചതാണ് ഉണക്കമുന്തിരി. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാൻ സഹായിക്കുന്നു. ദഹന വ്യവസ്ഥയെ ആരോഗ്യമുള്ളത് ആക്കുവാനും ഉണക്കമുന്തിരി ശീലമാക്കാം. ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. ഗ്ലൂക്കോസിനാൽ സമ്പന്നമാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയും പഞ്ചസാരയും എങ്ങനെയാണ് ഫാക്ടറികളിൽ ഉണ്ടാകുന്നത് എന്നത് അറിയേണ്ടോരു കാര്യം തന്നെയാണ്. അതിനെപ്പറ്റി വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്ക് വചിരിക്കുന്നത്.