ഭാരം കുറയാൻ വേണ്ടി വയറ്റിൽ പുഴുവിനെ വളർത്തിയപ്പോൾ.

ശരീരത്തിൻറെ വണ്ണം നിയന്ത്രിക്കുകയെന്നുള്ളത് കൂടുതൽ ആളുകളുടെയും ആഗ്രഹം തന്നെയായിരിക്കും. കൂടുതൽ ആളുകളിലും അമിതമായ വണ്ണം കണ്ടുവരുന്നുണ്ട്. ചിലപ്പോൾ ഭക്ഷണരീതിയായിരിക്കാം അതിന് കാരണം, അല്ലെങ്കിൽ മറ്റു ചില ഹോർമോൺ കാരണങ്ങളായിരിക്കാം, അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾകൊണ്ട് ശരീരം വണ്ണം ഉണ്ടാവാറുണ്ട്. കഴിയുന്ന തരത്തിൽ ശരീരംവണ്ണം വർധിപ്പിക്കാതെ മാറ്റങ്ങൾ വരുത്തുവാൻ എപ്പോഴും ആളുകൾ ശ്രദ്ധിക്കാറുണ്ട്.

Weight Loss
Weight Loss

അത്തരത്തിൽ ഒന്ന് തിരഞ്ഞെടുക്കുകയെന്നു പറഞ്ഞാൽ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് മെലിഞ്ഞിരിക്കുകയെന്ന് പറയുന്നത്. അതിന് വേണ്ടി ചില ചികിത്സകൾ നടത്തിയിട്ടുള്ള ആളുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ചികിത്സകൾ വളരെയധികം അബദ്ധമായിട്ടുള്ള ചില ആളുകളെ പറ്റിയും പറയാൻ പോകുന്നുണ്ട്.

അങ്ങനെ ഒരു രീതി തിരഞ്ഞെടുത്ത വ്യക്തിയെ കുറിച്ച് പറഞ്ഞാൽ അവർ കോട്ടൺ ബോൾ മാത്രമായിരുന്നു ഭക്ഷണമാക്കിയത്. എങ്ങനെയാണ് കോട്ടൺ ബോളുകൾ മാത്രം ഈ വ്യക്തി ഭക്ഷണമാക്കിയതെന്ന് ചോദിക്കുകയാണെങ്കിൽ ഇദ്ദേഹം ബോളുകൾ ജ്യൂസിൽ മുക്കി ഭക്ഷണമാക്കി കഴിക്കുകയായിരുന്നു ചെയ്തത്. അങ്ങനെയാണെങ്കിൽ ശരീരവണ്ണം വർധിപ്പിക്കുന്നത് കുറയ്ക്കാമെന്നായിരുന്നു അവർ വിചാരിച്ചത്. ബോളുകൾ ശരിയായ രീതിയിൽ വയറിൽ എത്തിയെന്ന് തന്നെ ഇരിക്കട്ടെ, ഇത് വളരെ അപകടമായ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ചില സാഹചര്യങ്ങളുണ്ട്. ഇത് തൊണ്ടയിൽ കുടുങ്ങി നിൽക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അത് മരണം പോലും സംഭവിക്കുവാൻ ഉള്ള ഒരു അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കും. വയറിനുള്ളിൽ എത്തിയാലും അൾസർ,അപ്പൻഡിക്സ് പോലെയുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ വലുതാണ്.

അതുപോലെ മറ്റൊരു ആള് ചെയ്തത് ഒരു ഡോക്ടറുടെ അടുത്ത് തൻറെ വായിൽ ഒരു ശാസ്ത്രക്രിയ ചെയ്തിരിക്കുകയായിരുന്നു. ഈ ഒരു ശസ്ത്രക്രിയ ചെയ്യുമ്പോൾ അവരുടെ നാക്കിൽ ഒരു പ്രത്യേകതരം വസ്തു ഉപയോഗിച്ച് ഒരു നല്ല ആവരണം തീർക്കും, അങ്ങനെയുള്ള ഒരു വ്യക്തിക്ക് ഭക്ഷണം കഴിക്കുവാൻ സാധിക്കുകയില്ല. പ്രോട്ടീൻ പൗഡർ ഉപയോഗിച്ച് ജലം മാത്രമായിരിക്കും ഈ വ്യക്തി കഴിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ശരീരം വണ്ണം കുറച്ച് നിരവധി ആളുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ ഡോക്ടർ വളരെയധികം പ്രസിദ്ധമായിരുന്നു. ഇദ്ദേഹത്തിൻറെ അരികിൽ നിരവധി ആളുകളാണ് ഇങ്ങനെ വന്നിരുന്നത്. ഏകദേശം ഒരു ലക്ഷം രൂപയായിരുന്നു ഈ ഒരു സർജറിക്ക് ആവശ്യമായി വരുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ആളുകൾ രോഗികളായി മാറുന്ന കാര്യവും കണ്ടു വരുന്നുണ്ടായിരുന്നു.. കാരണം പ്രോട്ടീൻ പൗഡർ മാത്രം ശരീരത്തിലേക്ക് ചെല്ലുകയാണെങ്കിൽ വലിയതോതിൽ തന്നെ ബുദ്ധിമുട്ടുണ്ടാകും എന്നുള്ളത് ഉറപ്പായ കാര്യമാണ്.